
നിങ്ങളുടെ സാമ്പത്തിക ഇടപാട് വളരെ സുരക്ഷിതമായി നടന്നു പോകുന്നതിനായി ഫോണ്‍ പേയില്‍ അടിപൊളി ഫീച്ചര്‍ വരുന്നു. ഒരു ഉപയോക്താവിന്റെ എല്ലാ ഇടപാടുകളും വളരെ സുരക്ഷിതമാക്കാന്‍ സാധിക്കുന്ന പുതിയൊരു ഫീച്ചറാണ് ഫോണ്‍ പേ അവതരിപ്പിച്ചിരിക്കുന്നത്.
ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ ആണ് ഫോണ്‍ പേ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഫോണ്‍ പേ ആപ്പില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. കൂടാതെ ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും. തുടക്കത്തില്‍, വിസ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്.
എന്താണ് കാര്‍ഡ് ടോക്കണൈസേഷന്‍?
ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതാണ് ടോക്കണൈസേഷന്‍. ഇത് ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ടോക്കണൈസ് ചെയ്ത കാര്‍ഡ് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. കാര്‍ഡുകള്‍ ടോക്കണൈസേഷന്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം നേട്ടങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
അതില്‍ ബിസിനസ് സൈറ്റുകളില്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുകയോ ഓരോ ഇടപാടിനും ഒരു സിവിവി നമ്പര്‍ നല്‍കുകയോ ചെയ്യേണ്ടതായി വരുന്നില്ല. ഡിവൈസുകളുമായി ബന്ധിപ്പിച്ച ടോക്കണൈസ് ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കാര്‍ഡുകളിലൂടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് തടയാന്‍ സഹായിക്കും. മാത്രമല്ല ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
