
കമ്പനിയിലെ ജീവനക്കാരി ഗര്‍ഭിണി ആയപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ചോദിച്ചു. പക്ഷെ കമ്പനി അവരെ പിരിച്ചു വിട്ടതോടെ നഷ്ടപരിഹാരം വിധിച്ചു. യുകെ ട്രൈബ്യൂണല്‍ ആണ് യുവതിക്ക് നഷ്ടപരിഹാരം വിധിച്ചത്.
ബിര്‍മിംഗത്തിലെ റോമന്‍ പ്രോപ്പര്‍ട്ടി ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനി ആണ് യുവതിയെ പിരിച്ചുവിട്ടത്. യുവതി വര്‍ക്ക് ഫ്രം ചോദിച്ചതിന് പിന്നാലെയായിരുന്നു പിരിച്ചുവിടല്‍. 93,616.74 പൗണ്ട് (ഒരു കോടിയോളം രൂപ) ആണ് നഷ്ടപരിഹാരം വിധിച്ചത്.
ഓഫീസില്‍ വന്ന് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് തങ്ങള്‍ക്ക് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ തൊഴിലുടമയായ അമ്മര്‍ കബീര്‍ മുന്നറിയിപ്പൊന്നും കൂടാതെ പിരിച്ചുവിട്ടത്. യുവതിയെ പിരിച്ചുവിട്ടതായി സന്ദേശത്തിലൂടെയാണ് കമ്പനി അറിയിച്ചത്. മുന്നറിയിപ്പൊന്നും കൂടാതെ യുവതിയെ പിരിച്ചുവിട്ടതും 'ജാസ് ഹാന്‍ഡ്' ഇമോജി കൊണ്ട് അവസാനിപ്പിച്ചുകൊണ്ടുള്ള സന്ദേശവും ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ഗര്‍ഭാവസ്ഥ മൂലമുള്ള അസ്വസ്ഥകള്‍ കാരണം വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമ്മര്‍ കബീര്‍ പൗള മിലുസ്‌ക എന്ന യുവതിയെ പിരിച്ചുവിട്ടത്. 'ജോലിക്ക് പുറത്ത് വീണ്ടും കാണാം' എന്ന അവ്യക്തമായ വാഗ്ദാനത്തോടൊപ്പം 'ജാസ്ഹാന്‍ഡ്' ഇമോജിയും ചേര്‍ത്തുകൊണ്ടുള്ളതായിരുന്നു സന്ദേശം.
കമ്പനിയില്‍ ഇന്‍വെസ്റ്റ്മെന്റ് കള്‍സള്‍ട്ടന്റ് ആയി ജോലി ചെയ്തിരുന്ന പൗള മിലുസ്‌ക 2022 ഒക്ടോബറിലാണ് ഗര്‍ഭിണിയായത്. അന്ന് മുതല്‍ യുവതി ശാരീരികമായ അസ്വസ്തതകള്‍ നേരിട്ടിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടി വന്നതോടെ, അവര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതി ചോദിക്കുകയായിരുന്നു. തിനിക്ക് അസ്വസ്തതകളുണ്ടെന്നും അടുത്ത രണ്ടാഴ്ച വീട്ടില്‍ ഇരുന്നു ജോലി ചെയ്യാന്‍ അനുവധിക്കണെമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവര്‍ കമ്പനിക്ക് കത്ത് നല്‍കുടയായിരുന്നു.
തുടര്‍ന്ന് നവംബര്‍ 26ന് വൈകീട്ടോടെ, യുവതിയോട് കുറഞ്ഞ മണിക്കൂറില്‍ ജോലി ചെയ്യാന്‍ സാധിക്കുമോ എന്ന് അബീര്‍ ചോദിച്ചിരുന്നു. എന്നാല്‍, കബീറിന്റെ ആ ചോദ്യം ആത്മാര്‍ത്ഥമായിരുന്നില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. താന്‍ അവധിക്കാല അവധിക്ക് പോവുന്നതു കൊണ്ടാണ് യുവതിയെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചതെന്നായിരുന്നു കബീറിന്റെ വാദം. എന്നാല്‍, ഇത് തെറ്റാണെന്ന് കണ്ടെത്തിയ കോടതി, യുവതിയുടെ ഗര്‍ഭാവസ്ഥ മാത്രമായിരുന്നു അവരെ പിരിച്ചുവിടാനുള്ള കാരണമെന്ന് നിരീക്ഷിക്കുകയായിരുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
