
വിവാഹ ശേഷം പലയിടങ്ങളില്‍ പല തരത്തിലുള്ള ആചാരങ്ങളാണ് നിലനിന്നില്‍ക്കുന്നത്. ചില ആചാരങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലാണ് ഉണ്ടാവുക. അത്തരത്തില്‍ ഞെട്ടലുളവാക്കുന്ന ഒരു ആചാരം തുടരുന്ന ഗോത്രവര്‍ഗ്ഗത്തെ കുറിച്ച് അറിയോ?
മലേഷ്യയിലേയും ഇന്തോനേഷ്യയിലേയും ബോര്‍ണിയോ മേഖലയില്‍ അധിവസിക്കുന്ന തിഡോംഗ് ഗോത്ര സമൂഹത്തിനിടയില്‍ ആണ് വളരെ വിചിത്രമായ ആചാരം ഉള്ളത്. ഈ ഗോത്രത്തില്‍ നിന്നും വിവാഹിതരാകുന്ന നവദമ്പതികള്‍ മൂന്ന് ദിവസം ഒരു മുറിയില്‍ കഴിയണം. ശുചിമുറിയില്‍ പോകാന്‍ പോലും പാടില്ലെന്നാണ് ഇവരുടെ ആചാരം.
'തിഡോംഗ്' എന്ന വാക്കിനര്‍ത്ഥം 'മലമുകളില്‍ ജീവിക്കുന്നവര്‍' എന്നാണ്. കൃഷിയാണ് ഈ ഗോത്രജനതയുടെ പ്രധാന ഉപജീവന മാര്‍ഗം. ഗോത്രത്തെ സംബന്ധിച്ച് വിവാഹം ഏറ്റവും പവിത്രമായ ഒരു ചടങ്ങായാണ് കണക്കാക്കുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അത് വിവാഹത്തിന്റെ പരിശുദ്ധിയെ ബാധിക്കുമെന്ന് ഇവര്‍ കരുതുന്നു. അതോടെ വരനും വധുവും അശുദ്ധരായി തീരും. വിവാഹത്തിന്റെ പവിത്രത നിലനിര്‍ത്താന്‍, നവദമ്പതികള്‍ മൂന്ന് ദിവസത്തേക്ക് ടോയ്ലറ്റ് ഉപയോഗിക്കുന്നതിന് ഗോത്രാചാര പ്രകാരം വിലക്കുണ്ട്. ഇനി അങ്ങനെ ആരെങ്കിലും ചെയ്താല്‍ അത് ദുശ്ശകുനമായി കണക്കാക്കുന്നു.
ദമ്പതികള്‍ ഈ നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ കാവല്‍ നില്‍ക്കുന്നതും പതിവാണ്. ചില സാഹചര്യങ്ങളില്‍ വരനേയും വധുവിനേയും ബന്ധുക്കള്‍ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിടാറുമുണ്ട്. ദുഷ്ട ശക്തികളുടെ സ്വാധീനത്തില്‍ നിന്ന് ദമ്പതികളെ സംരക്ഷിക്കുകയാണ് ഈ ആചാരത്തിന്റെ ലക്ഷ്യമെന്നും ഈ ഗോത്രവിഭാഗം വിശ്വസിക്കുന്നു. ടോയ്ലറ്റുകളില്‍ നെഗറ്റീവ് എനര്‍ജി കൂടുതലാണ്. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം ഈ നെഗറ്റീവ് എനര്‍ജി വധുവിനെയും വരനെയും ബാധിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. ഇത് ഇവരുടെ ബന്ധത്തെ മോശമായ രീതിയില്‍ ബാധിക്കുമെന്നും ഗോത്ര വിശ്വാസം അവകാശപ്പെടുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
