
വലിയൊരു ദുരന്തത്തിൽ നിന്ന് സറെ ഗോഡ്‌സ്റ്റോൺ ഹൈ സ്ട്രീറ്റിലെ വാഹന യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യത്തിന്റെ ബലംകൊണ്ടാണെന്ന് പറയാം. തിങ്കളാഴ്ച രാത്രി ഗോഡ്‌സ്റ്റോൺ ഹൈ സ്ട്രീറ്റിൽ റോഡിടിഞ്ഞു രൂപപ്പെട്ട വലിയ പാതാളക്കുഴി ഒരുബസ്സിനെപ്പോലും വിഴുങ്ങാൻ വണ്ണം വലുതാണ്. ചെറിയൊരു കുഴിയായാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയമായപ്പോഴേക്കും കുഴി കുറഞ്ഞത് 65 അടി (20 മീറ്റർ) നീളത്തിൽ വളർന്നു. കൗൺസിൽ അധികൃതർ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് അപകടാവസ്ഥയിലായ സമീപത്തെ നിരവധി വീടുകൾ അധികൃതർ ഒഴിപ്പിച്ചു. സമീപത്തെ ഒരുവീടിന്റെ മുറ്റവും പൂന്തോട്ടവുമെല്ലാം കുഴിയിലേക്ക് വീണു. ഭൂമിക്കടിയിലെ പൊട്ടിക്കിടക്കുന്ന കേബിളുകളും പൈപ്പുകളും തീപിടിച്ച് പൊട്ടിത്തെറിക്കുമോയെന്ന ആശങ്കയിൽ, ചൊവ്വാഴ്ച രാവിലെയോടെ, വില്യം വേയിലെ താമസക്കാരോട് എത്രയും വേഗം പുറത്തിറങ്ങാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഈ വലിയ സംഭവത്തിന്റെ ഫലമായി, ഇപ്പോൾ പ്രവർത്തനം നിയന്ത്രിക്കുന്നത് സറെ ലോക്കൽ റെസിലിയൻസ് ഫോറമാണ്. സറെ കൗണ്ടി കൗൺസിൽ (SCC) മുഖ്യ ഏജൻസിയായും പ്രവർത്തിക്കുന്നു. പ്രദേശം സുരക്ഷിതമാക്കുന്നതിനും യൂട്ടിലിറ്റികൾ നന്നാക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണെന്ന് എസ്‌സിസി പറഞ്ഞു. ഒഴിപ്പിക്കപ്പെട്ട വീടുകൾ ഏകദേശം മൂന്ന് വർഷം മുമ്പ് ഒരു മുൻ മണൽ ക്വാറിയുടെ സ്ഥലത്ത് നിർമ്മിച്ചതാണ്. വ്യാപകമായി മണ്ണെടുക്കൽ നടത്തിയിരുന്നതിനാൽ അടിയിൽ പലയിടത്തും ഗുഹകൾ രൂപപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വെള്ളവും വൈദ്യുതിയും ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡ് വഴിതിരിച്ചുവിടലുകൾ ഇപ്പോഴും നിലവിലുണ്ട്. അറ്റകുറ്റപ്പണികൾക്കും റോഡും വീടുകളും പുനഃസ്ഥാപിക്കുന്നതിനും നിരവധി മാസങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
