
ബോള്‍ട്ടന്‍: യുകെയിലെ പ്രവാസി കോണ്‍ഗ്രസ്സുകാരുടെ ചിരകാല അഭിലാഷം സഫലമാക്കിയും,അഭിമാനം ഉയര്‍ത്തിയും ബോള്‍ട്ടണില്‍ ഒഐസിസി ക്കു ആസ്ഥാന മന്ദിരവും അതിനോടനുബന്ധിച്ചു ഇന്ദിരാ പ്രിയദര്‍ശിനി ലൈബ്രറിയും ആരംഭിച്ചു. ജനകീയ സമരനായകനും, യുവ നിയമസഭാ സാമാജികനും, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയാണ് ആസ്ഥാന മന്ദിരവും, ലൈബ്രറിയും ഉദ്ഘാടനം ചെയ്തത്. കൊടിതോരണങ്ങളാല്‍ അലങ്കരിച്ച വീഥിയിലൂടെ മുദ്രാവാക്യം മുഴക്കിയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെയും അത്യാവേശത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ അമരക്കാരനെ ബോള്‍ട്ടനിലേക്ക് സ്വീകരിച്ച് ആനയിച്ചത്. വിവിധയിടങ്ങളില്‍ നിന്നും രാഹുലിനെ വരവേല്‍ക്കാനും അഭിമാന നിമിഷത്തിനു സാക്ഷ്യം വഹിക്കുവാനും വന്‍ ജനാവലിയാണ് ബോള്‍ട്ടനിലേക്ക് ഒഴുകിയെത്തിയത്.
തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി ആരംഭിച്ച ചടങ്ങില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററും ഓഐസിസി (യുകെ) വക്താവുമായ റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. 'യൂത്ത് കോണ്‍ഗ്രസിനായി ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ തനിക്കിതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു മനോഹരമായ ഓഫീസും ലൈബ്രറിയും യു കെയില്‍ സാക്ഷാത്കരിച്ച ഓഐസിസി നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല'യെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.
ഓഐസിസി (യുകെ) വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, മണികണ്ഠന്‍ ഐക്കാട്, ജനറല്‍ സെക്രട്ടറിമാരായ അജിത് വെണ്മണി, തോമസ് ഫിലിപ്പ്, നാഷണല്‍ ട്രഷറര്‍ ബിജു വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചടങ്ങിനോടാനുബന്ധിച്ചു നടത്തിയ പ്രിയദര്‍ശിനി ലൈബ്രറിയുടെ ആദ്യ മെമ്പര്‍ഷിപ്പ് ബോള്‍ട്ടന്‍ ഗ്രീന്‍ പാര്‍ട്ടി പ്രതിനിധിയും, മുന്‍ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഫിലിപ്പ് കൊച്ചിട്ടിക്ക് നല്‍കികൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിതരണോല്‍ഘാടനം നിര്‍വഹിച്ചു.
ഓഐസിസി (യുകെ) പുതിയതായി രൂപീകരിച്ച ബോള്‍ട്ടന്‍, ആക്‌റിങ്ട്ടന്‍, ഓള്‍ഡ്ഹാം, പീറ്റര്‍ബൊറോ, ലിവര്‍പൂള്‍, ബ്ലാക്ക്പൂള്‍ എന്നീ യൂണിറ്റുകളുടെ ഇന്‍സ്റ്റലേഷനും, ഭാരവാഹികള്‍ക്കുള്ള ചുമതലാപത്രവും പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.
ഓഐസിസിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാല സ്വപ്നമാണ് ബോള്‍ട്ടനില്‍ യാഥാര്‍ഥ്യമായത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കിയ പ്രിയദര്‍ശിനി ലൈബ്രറിയില്‍ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥ, നോവല്‍, കവിതാ സമാഹാരങ്ങള്‍, കുട്ടികള്‍ക്കായുള്ള രചനകള്‍ എന്നിങ്ങനെ വിവിധ ശ്രേണികളിലുള്ള പുസ്തകങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്ലേ സ്റ്റേഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
