
സിനിമാ ലോകത്ത് എങ്ങും എംപുരാന്‍ വിശേഷമാണ്. എംപുരാനിലെ ക്യാരക്ടറുകളെ പരിചയപ്പെടുത്തുന്നതാണ് എല്ലായിടത്തും വിശേഷം. ഇപ്പോഴിതാ എംപുരാനിലെ 15ാമത്തെ റോള്‍ ആണ് പൃഥ്വി പരിചയപ്പെടുത്തുന്നത്.
നെടുമ്പള്ളി അച്ചന്‍ എന്ന കഥാപാത്രമായി ലൂസിഫറിലെത്തിയ സംവിധായകന്‍ ഫാസിലിന്റെ കഥാപാത്രത്തെ ആണ് പൃഥ്വി പരിചയപ്പെടുത്തുന്നത്. എംപുരാനിലും ഫാസില്‍ എത്തിയിരിക്കുകയാണ്. ലൂസിഫറില്‍ തന്നെ പൃഥ്വിരാജ് എന്ന പ്രതിഭയെ താന്‍ മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം ആവശ്യമായത് അഭിനേതാക്കളില്‍ നിന്ന് നേടിയെടുക്കുമെന്നും ഫാസില്‍ പറഞ്ഞു.
ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് സെറ്റില്‍ പോയതെന്നും എന്നാല്‍ സിനിമയുടെ ഡബ്ബിങ് സമയത്ത് തനിക്ക് ഏറ്റവും കൂടുതല്‍ തൃപ്തി കിട്ടിയ റോള്‍ ആണ് 'നെടുമ്പള്ളി അച്ചന്‍' എന്നും ഫാസില്‍ വിഡിയോയില്‍ പറഞ്ഞു. ആ കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്തതിന് രാജുവിനോട് നന്ദി പറയണമെന്ന് തോന്നി. അത്ര മിടുക്കനായ ഒരു കാസ്റ്റിങ് ഡയറക്ടറാണ്, അഭിനയത്തെക്കുറിച്ച് ആഴത്തില്‍ അറിയാവുന്ന ആളാണ്.
എല്ലാം പഠിച്ച് സിനിമ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് പൃഥ്വിരാജെന്നും ഫാസില്‍ പറഞ്ഞു. ലൂസിഫറിലും എംപുരാനിലും 'നെടുമ്പള്ളി അച്ചന്‍' എന്ന കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വളര്‍ത്തച്ഛന്‍, ഉപദേശകന്‍ എന്ന നിലയിലാണ് ലൂസിഫറില്‍ നെടുമ്പള്ളി അച്ചനെത്തിയത്.
'എസ്തപ്പാനേ, ഇനി ഒരു മടങ്ങിവരവില്ലെങ്കില്‍ ഒന്ന് കുമ്പസരിച്ച് മനസ് ശുദ്ധമാക്കിയിട്ട് പോ. ചെയ്ത പാപങ്ങള്‍ക്കല്ലേ ഫാദര്‍ കുമ്പസരിക്കാന്‍ പറ്റൂ. ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് പറ്റില്ലല്ലോ'.- എന്ന സ്റ്റീഫനും നെടുമ്പള്ളി അച്ചനും തമ്മിലുള്ള കോമ്പിനേഷന്‍ രംഗം തിയറ്ററുകളില്‍ ശ്രദ്ധ നേടിയിരുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
