
ബെംഗളൂരുവില്‍ ഗൂഗിളിന്റെ പുതിയ ഓഫീസ് തുറന്നു. ഐടി നഗരമായ ബെംഗളൂരുവില്‍ ഗൂഗിളിന്റെ ഏറ്റവും വലിയ ഓഫീസ് ആണ് തുറക്കുന്നത്. ഗൂഗിളിന്റെ ഏറ്റവും വലിയ ഓഫീസുകളിലൊന്നാണ് ഇത്.
കിഴക്കന്‍ ബെംഗളൂരുവിലെ മഹാദേവപുരയില്‍ ആണ് പുതിയ ഓഫീസ് തുറന്നിരിക്കുന്നത്. പരിധിയില്ലാത്തത് എന്ന് അര്‍ത്ഥം വരുന്ന 'അനന്ത' സംസ്‌കൃത വാക്കില്‍ നിന്നാണ് ഗൂഗിള്‍ തങ്ങളുടെ പുതിയ ഭീമന്‍ ഓഫീസിന് പേരിടുന്നത്.
ഏറെ പ്രത്യേകതകളോടെയാണ് പുതിയ ഓഫീസ് തുറക്കുന്നത്. 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസിന് 5,000ത്തിലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഗൂഗിളിന്റെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസാണ് ഇത് എന്നാണ് പറയുന്നത്.
ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ പ്രധാന ടെക് ഹബ് എന്ന നിലയിലാണ് ബെംഗളൂരുവിലെ പുതിയ ഓഫീസെന്ന് ഗൂഗിള്‍ വ്യക്തമാക്കി. പ്രകൃതിയോട് ഇണങ്ങി സാങ്കേതിക വിദ്യയെ സമന്വയിപ്പിച്ചാണ് പുതിയ ഓഫീസിന്റെ ഡിസൈനിംഗ്. ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ അതിനോട് നീതി പുലര്‍ത്തുന്ന ലാന്റ് സ്‌കേപ്പുകളും നടപ്പാതകളും, ഗാര്‍ഡനും, മീറ്റിഗ് സ്പേസുകളുമൊക്കെ ഒരുക്കിയാണ് പുതിയ ഓഫീസ് നിര്‍മ്മാണം. മഴവെള്ളം ഉള്‍പ്പെടെയുള്ള വെള്ളം 100 ശതമാനം ശുചീകരിച്ച് ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ്, സെര്‍ച്ച്, പേ, ക്ലൗഡ്, മാപ്‌സ്, പ്ലേ, ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് തുടങ്ങിയ വിവിധ ഗൂഗിള്‍ യൂണിറ്റുകളില്‍ നിന്നുള്ള ടീമുകളാണ് അനന്തയില്‍ പ്രവര്‍ത്തിക്കുക. 10,000ത്തിലധികം ജീവനക്കാരാണ് ഗൂഗിളിന് ഇന്ത്യയിലുള്ളത്. ബെംഗളൂരുവിന് പുറമേ, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിലും ഗൂഗിളിന് ഓഫീസുകളുണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസാകും അനന്ത.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
