
വളരെ വ്യത്യസ്തമായ ഒരു വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വിവാഹത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണ് വരന്‍ എന്നതാണ് ശ്രദ്ധേയമാകുന്നത്. ഹരിയാന സ്വദേശിയായ യുവതി ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഹരിയാനയിലെ സിര്‍സ സ്വദേശിയായ ജ്യോതി ഭട്വര്‍ ആണ് ശ്രീകൃഷ്ണനെ തന്റെ ഭര്‍ത്താവായി സ്വീകരിച്ചത്.
മഥുരയിലെ ശ്രീ ധാം വൃന്ദാവനില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവേകാനന്ദ മഹാരാജ്-വൈഷ്ണവി ബോരികര്‍ ദമ്ബതികളുടെ മകളാണ് ജ്യോതി. 34കാരിയായ ജ്യോതി അച്ഛനമ്മമാരോടൊപ്പം വൃന്ദാവനത്തിലാണ് കഴിയുന്നത്. കടുത്ത കൃഷ്ണഭക്തയാണ് ജ്യോതി.
ജ്യോതിയുടെ ഗുരുവായ ഡോ ഗൗതം ആണ് വിവാഹച്ചടങ്ങിന് നേതൃത്വം നല്‍കിയത്. നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. വൃന്ദാവനത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഇവര്‍ ശ്രീകൃഷ്ണനെ ആരാധിച്ചുവരികയായിരുന്നു. പരമ്ബരാഗതമായ ആചാരങ്ങളോടെയാണ് വിവാഹം നടത്തിയത്.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാചടങ്ങുകളും പൂര്‍ത്തിയാക്കിയെന്ന് ഡോ. ഗൗതം പറഞ്ഞു. ജ്യോതിയുടെ പേര് മീര എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. വിവാഹച്ചടങ്ങളുകള്‍ക്കായി ജ്യോതി വൃന്ദാവനിലുള്ള ഹരേ കൃഷ്ണ ധാം സൊസൈറ്റിയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന വിവാഹത്തില്‍ വധുവിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു. നിരവധി പേരാണ് ജ്യോതിയെ അഭിനന്ദിച്ച് രംഗത്തെത്തിയതെന്നും ഡോ.ഗൗതം പറഞ്ഞു. ആയിരക്കണക്കിന് പേരാണ് ഈ വിവാഹത്തിന് സാക്ഷിയാകാന്‍ എത്തിയത്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
