
മഞ്ഞുകാലം മറയുംമുമ്പെ, ബ്രിട്ടൻ വീണ്ടും ചൂടു കാലാവസ്ഥയുടെ പിടിയിലേക്ക് മാറുന്നു. വരുംദിനങ്ങളിൽ പകൽ താപനില 15 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
എന്നാൽ അടുത്ത മാസം പകുതിയോടെ വീണ്ടും മഞ്ഞും അതിശയിത്യവും കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.
മഞ്ഞുകാലത്തിന്റെ തുടക്കം മുതൽ യുകെയിൽ തണുപ്പും മൂടിക്കെട്ടിയ കാലാവസ്ഥയും സൃഷ്ടിച്ചിരുന്ന സമീപകാല കാലാവസ്ഥാ രീതി ഒടുവിൽ അവസാനിക്കുകയാണ്. ഇന്നലെ മുതൽ രാജ്യത്ത് ചൂടൻ കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി.
തണുത്ത കിഴക്കൻ കാറ്റിന് പകരം നേരിയ ചൂടുള്ള തെക്ക്-പടിഞ്ഞാറൻ കാറ്റാകും വരുംദിനങ്ങളിൽ വീശുക. ഇത് തണുപ്പ് അവസാനിപ്പിച്ച് വരും ദിവസങ്ങളെ ചൂടുള്ളതാക്കി. മാറ്റുമെന്നാണ് പ്രവചനം.
ആഴ്ച്ചാവസാനത്തോടെ, യുകെയിലെമ്പാടും താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കും. നിലവിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്ന ഗ്രീസിനേക്കാൾ ചൂട് യുകെയിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും, ഈ മിതമായ കാലാവസ്ഥ 2019 ഫെബ്രുവരി 26 ന് ക്യൂ ഗാർഡൻസിൽ സ്ഥാപിച്ച 21.2C (70F) എന്ന പ്രതിമാസ റെക്കോർഡിനടുത്ത് താപനില കൊണ്ടുവരാൻ സാധ്യതയില്ലെന്നും പ്രവചിക്കപ്പെടുന്നു.
ബുധനാഴ്ച മുതൽ താപനില പതുക്കെ ഉയരാൻ തുടങ്ങും. ആഴ്ച്ചാവസാനത്തോടെ ചൂട് ഇരട്ട അക്കത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
കിഴക്കൻ ഇംഗ്ലണ്ടിലെ ചില സ്ഥലങ്ങളിൽ വെള്ളിയാഴ്ച 15 മുതൽ 16C വരെ (59 മുതൽ 61F വരെ) ഉയർന്ന താപനില പോലും അനുഭവപ്പെടാം. ഫെബ്രുവരി മധ്യത്തിൽ ഇവിടെ ശരാശരി പരമാവധി താപനില സാധാരണയായി 9C (48F) ആയിരിക്കും.
ചൂടുള്ള വായു നേരിയ തണുപ്പുള്ള രാത്രികൾ കൊണ്ടുവരും, ആഴ്ചയുടെ അവസാനത്തിലും വാരാന്ത്യത്തിലും മഞ്ഞ് പ്രതീക്ഷിക്കേണ്ട. ഇത് ഒരു ആഴ്ചയിലേറെയായി നോർത്തേൺ കുന്നുകളിൽ നിറഞ്ഞുനിൽക്കുന്ന മഞ്ഞും ഐസും വേഗത്തിൽ ഉരുകുന്നതിന് കാരണമാകും.
ചൂട് എത്രനാൾ നിലനിൽക്കും?
ചൂട് കൂടി വരുമെങ്കിലും വരും ദിവസങ്ങളിൽ പടിഞ്ഞാറൻ യുകെയുടെ ചില ഭാഗങ്ങളിൽ കാറ്റിനും മഴയ്ക്കുമുള്ള യെല്ലോ മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വാരാന്ത്യത്തിൽ ഈ മുന്നറിയിപ്പുകൾ അപ്‌ഗ്രേഡ് ചെയ്യാനും സാധ്യതയുണ്ട്.
കാരണം ഞായറാഴ്ച സ്കോട്ട്ലൻഡിന്റെ വടക്ക് ഭാഗത്ത് ഈ മാസത്തെ ആദ്യത്തെ പേരുള്ള കൊടുങ്കാറ്റ് വീശിയടിക്കാൻ സാധ്യത കാണുന്നു. അതിനാൽ ഫെബ്രുവരിയിലെ അവസാന ആഴ്ചയിൽ മഴയും കാറ്റും നിറഞ്ഞ കാലാവസ്ഥയോ അല്ലെങ്കിൽ വെയിലും മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എങ്കിലും ശൈത്യകാലത്തിന്റെ അവസാനത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകും. താപനില സാധാരണ നിലയിലേക്ക് മടങ്ങാനും രാത്രികൾ വീണ്ടും തണുപ്പ് കൂടാനും സാധ്യതയുണ്ട്.
യുകെയിൽ ശൈത്യകാലത്തോ മറ്റേതെങ്കിലും സീസണിലോ താപനില തണുപ്പിൽ നിന്ന് ചൂടിലേക്കോ തിരിച്ചും മാറുന്നത് അസാധാരണമല്ലെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
