
സ്വസ്ഥതയും സമാധാനവും തരുന്ന വീട്, അതാണ് എല്ലാവരുടെയും സ്വപ്‌നം. എന്നാല്‍ ചില വീടുകള്‍ കണ്ടാല്‍ നമ്മള്‍ ഞെട്ടും ഇത്രയും വിലയുള്ള വീടോ എന്ന് തോന്നി പോകും. അത്തരത്തില്‍ ഒരു വീടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രിട്ടനിലെ ഒരു വീട് ആണ് ഇത്. ഈ വീടും വീടിനെ കുറിച്ച് അറിയുന്നവരും ഞെട്ടുന്നതിനാലാണ് ഈ വീട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.
വീടെന്ന് പറയുമ്പോള്‍..വലിയ കൊട്ടാരമൊന്നുനല്ല ഇത്. വെറും മൂന്നടി മാത്രം വീതിയുള്ള വീടാണിത്. അത് തന്നെയാണഅ വീട് ഒരു അത്ഭുതം ആകുന്നത്. കാരണം ഈ വീടിന്റെ വില തന്നെയാണ്. 2.5 കോടി രൂപയാണ് ഈ കുഞ്ഞന്‍ വീടിന്റെ വില. കേട്ടവരെല്ലാം ഞെട്ടുന്നതും അതിനാല്‍ തന്നെ ആണ്. യെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിച്ചേ പറ്റൂ...
എന്നാല്‍ ഇവിടെ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. ഈ ചെറിയ വീടിന് ഇത്ര ഭീമന്‍ തുകയാണ് വിലയിട്ടിരിക്കുന്നതെങ്കിലും ഇത് സ്വന്തമാക്കാന്‍ ആളുകളുടെ നീണ്ട നിരയാണ്. ഈ വീടിനെന്താ ഇത്ര പ്രത്യേകത എന്നാണോ ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്.
എന്നാല്‍ അതിന് കാരണം മറ്റൊന്നുമല്ല.. ഈ വീടിരിക്കുന്ന സ്ഥലമാണ്. ഒരു ബീച്ചിനും സജീവമായ ഒരു മാര്‍ക്കറ്റിനും സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം.
കോണ്‍വാളിലെ പോര്‍ട്ട്ലെവനിലുള്ള ഈ വിടിനെ ''ഡോള്‍ഹൗസ്'' എന്നാണ് വിളിക്കുന്നത്. അസാധാരണമായ രൂപകല്‍പ്പന കാരണം, വീടിന് 'ബോക്‌സ് ആന്‍ഡ് ഹീറ്റര്‍' എന്ന വിളിപ്പേരും ഈ വീടിനുണ്ട്.
ഒരു സ്വീകരണമുറി, കിടപ്പുമുറി, അടുക്കള, ഡൈനിംഗ് ഏരിയ, ഷവര്‍ റൂം എന്നിവയാണ് വീട്ടിലുള്ളത്. ആകെ 339 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള ഈ വിടിന്റെ വില കൃത്യമായി പറഞ്ഞാല്‍ 235,000 യൂറോ അതായത് ഏകദേശം 2.57 കോടി രൂപ വരും. 2017ല്‍ വീടിന്റെ വില ഏകദേശം 2.74 കോടി രൂപയായിരുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
