
ബ്രിട്ടനില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ 12 വയസ്സുള്ള മകള്‍ക്ക് സ്വന്തമായി ഒരു 'അപ്പാര്‍ട്ട്‌മെന്റ്' ഉണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അതിനുള്ള കാരണവും ഇവര്‍ വ്യക്തമാക്കിയതോടെ മികച്ച തീരുമാനം എന്ന് പറഞ്ഞ് ഒരു വിഭാഗം എത്തി.
ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ തന്നെയാണ് ആ അപ്പാര്‍ട്ട്‌മെന്റ് ഉണ്ടാക്കിയത് എന്നാണ് ഇതിന് കാരണമായി വ്യക്തമാക്കിയത്.
ഓഡ്രി ബാര്‍ട്ടണ്‍ എന്ന യുവതിയാണ് തന്റെ മകള്‍ക്കായി ഒരു പ്രത്യേക താമസസ്ഥലം ഒരുക്കിയതായി വെളിപ്പെടുത്തിയത്. ഈ 'വീട്' ശരിക്കും അവരുടെ ഗാരേജിന് മുകളിലുള്ള ഒരു ഭാഗമാണ്. എന്നാല്‍, ഒരു അപ്പാര്‍ട്ട്‌മെന്റിനോട് സാമ്യമുള്ള രീതിയിലാണ് ഇത് പണിതിരിക്കുന്നതും അലങ്കരിച്ചിരിക്കുന്നതും. 21 ലക്ഷം രൂപയിലധികം ചെലവഴിച്ചാണത്രെ ഇത് അവര്‍ ഒരു അപാര്‍ട്‌മെന്റ് പോലെയാക്കി മാറ്റിയിരിക്കുന്നത്. ഒരു കുളിമുറി, അടുക്കള, വേറെത്തന്നെ ഹീറ്റിംഗ്, കൂളിംഗ് സംവിധാനം എന്നിവയെല്ലാം ഇതിനകത്ത് ഉണ്ട് എന്നും അവര്‍ പറയുന്നു.
എങ്ങനെ ഒറ്റയ്ക്ക് ജീവിക്കാം എന്ന് മകളെ പഠിപ്പിക്കാനാണത്രെ അവര്‍ ഈ വീട് പണിതിരിക്കുന്നത്. ഈ 'വീട്ടി'ലെ ക്ലീനിംഗ് അടക്കം കാര്യങ്ങളെല്ലാം ദിവസവും ചെയ്യേണ്ടത് മകളാണ്. രണ്ട് മാസത്തില്‍ ഒരിക്കല്‍ അവളുടെ അമ്മ വന്ന് എല്ലാം ഒന്ന് വൃത്തിയാക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്ക് എന്തെങ്കിലും സഹായത്തിന് താന്‍ ചെല്ലാറുണ്ട് എന്നും അമ്മ പറയുന്നു.
താന്‍ മകളുടെ 'വീട്' വൃത്തിയാക്കുന്ന വീഡിയോയും അമ്മ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്തായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകള്‍ നല്‍കിയതും.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
