
കണ്ണൂര്‍: അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആണ് അപകടം സംഭവിച്ചത്. നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടം.
അപകടം പറ്റിയ വ്യകതിയുടെ കാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നീര്‍ക്കടവ് മുച്ചിരിയന്‍ കാവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ബപ്പിരിയന്‍ തെയ്യം കാണാനായി സമാന്യം നല്ല ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഈ സമയം ഇവിടെ കെട്ടിയാടുന്നത് പത്തിരിയ്യം തെയ്യമായിരുന്നു ഇത്. നിരവധി ആളുകള്‍ ആണ് തെയ്യം കാണാനെത്തിയിരുന്നത്. വളപട്ടണം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പന്ത്രണ്ട് വയസുള്ള കുട്ടിയടക്കം ഉള്ളവര്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്. പരിക്കേറ്റ് ഗുരുതരമായ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. മറ്റുള്ളവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. പലര്‍ക്കും സാരമായ പരിക്കുണ്ട്. തെയ്യം തെങ്ങില്‍ കയറുന്ന പ്രസിദ്ധമായ ചടങ്ങുള്‍പ്പെടെ ഉള്ള ക്ഷേത്രമാണ്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
