
ഓണ്‍ലൈന്‍ വഴി മണി ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണ് മിക്കവരും. ഇതിനായി നിരവധി ട്രാന്‍സാക്ഷന്‍ പ്ലാറ്റുഫോമുകള്‍ നിലവിലുണ്ട്. ഇതില്‍ ഗൂഗിള്‍ പേയില്‍ വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്മെന്റുകള്‍ക്കായി കണ്‍വീനിയന്‍സ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ നിരക്കുകള്‍ ബാധകമായിരിക്കും. ജി എ സ് ടിക്കൊപ്പം ഇടപാട് മൂല്യത്തിന്റെ 0.5% മുതല്‍ 1% വരെ ഫീസ് ഈടാക്കുമെന്നാണ് വിവരം. അതേസമയം, യു പി ഐയില്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നല്‍കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതാദ്യമായല്ല ഗൂഗിള്‍ പേ ഫീസ് ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയിരുന്നു. യു പി ഐ ഇടപാടുകളുടെ 37% വിഹിതമുള്ള ഗൂഗിള്‍ പേ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്.
ഫോണ്‍ പേയാണ് ഒന്നാമത്. ഫോണ്‍ പേയിലും ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ട്. പേടിഎമ്മിലും ഉണ്ട്. ഒരു രൂപ മുതല്‍ നാല്‍പ്പത് രൂപ വരെയാണ് പേടിഎമ്മില്‍ ഈടാക്കുന്നത്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
