
അബുദാബി: വിവാഹ നിയമത്തില്‍ പുതിയ മാറ്റങ്ങളുമായി യുഎഇ. 2025 ഏപ്രില്‍ 15 മുതല്‍ യുഎഇ ഫെഡറല്‍ പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തില്‍ മാറ്റങ്ങള്‍ നിലവില്‍ വരും. നിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടി വിവാഹസമ്മതം, വിവാഹപ്രായം, വിവാഹമോചന നടപടികള്‍ എന്നിവയിലാണ് മാറ്റം വരുക.
രക്ഷിതാക്കളുടെ സമ്മതമില്ലെങ്കില്‍ പോലും സ്ത്രീകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന പങ്കാളിയെ വിവാഹം കഴിക്കാം എന്നതാണ് ഒന്നാമതായി കൊണ്ടുവന്നിരിക്കുന്ന മാറ്റം. സ്വന്തം രാജ്യത്തെ നിയമത്തില്‍ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെങ്കില്‍ വിദേശികളായ മുസ്ലിം സ്ത്രീകള്‍ക്കും ഈ നിയമം ബാധകമാകും. നിയമപരമായ വിവാഹപ്രായം 18 ആണ്. ഇതിനുമുകളില്‍ പ്രായമുള്ള ഒരാളുടെ വിവാഹത്തിന് രക്ഷിതാവില്‍ നിന്ന് എതിര്‍പ്പുണ്ടായാല്‍ അവര്‍ക്ക് ഒരു ജഡ്ജിയെ സമീപിക്കാം. പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്‍മാര്‍ക്ക് നിയമപരമായ രക്ഷിതാവോ കസ്റ്റോഡിയനോ ഇല്ലാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമം അനുവദിക്കുന്നു.
പ്രായ വ്യത്യാസത്തിന്റെ കാര്യത്തിലും പുതിയ മാറ്റം ബാധകമാണ്. വധൂവരന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം മുപ്പതുവയസ്സ് കവിയുകയാണെങ്കില്‍ കോടതിയുടെ അനുമതി ഉണ്ടെങ്കിലെ വിവാഹം നടത്താന്‍ കഴിയൂ. വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല. വിവാഹനിശ്ചയ സമയത്ത് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങുന്നതിന്റെ മാനദണ്ഡങ്ങളും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിവാഹം നടന്നില്ലെങ്കില്‍ 25,000 ദിര്‍ഹത്തിനെക്കാള്‍ (5.9 ലക്ഷം രൂപ) മൂല്യമുള്ള സമ്മാനങ്ങള്‍ തിരികെ നല്‍കണം. എന്നാല്‍, അപ്പോള്‍ത്തന്നെ ഉപയോഗിച്ചു തീരുന്ന രീതിയിലുള്ള സമ്മാനമാണെങ്കില്‍ ഇത് ബാധകമല്ല.
വിവാഹക്കരാറില്‍ മറ്റുവ്യവസ്ഥകളില്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിനൊപ്പം ഒരു വീട്ടില്‍ താമസിക്കണം. പരസ്പരം സമ്മതമാണെങ്കില്‍ മുന്‍ ഭാര്യാഭര്‍ത്താക്കന്‍മാരിലുള്ള മക്കളെയും കൂടെ താമസിപ്പിക്കാം. കൂടാതെ കുടുംബത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തി വിവാഹശേഷം ജോലിക്ക് പോകുന്നത് നിയമലംഘനമല്ല. നിയമതടസ്സങ്ങളൊന്നുമില്ലെങ്കില്‍ 18 വയസ്സ് തികഞ്ഞവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കാന്‍ അവകാശമുണ്ട്.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വത്ത് ദുരുപയോഗം ചെയ്യുക, രക്ഷിതാക്കളെ സംരക്ഷിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 5000 ദിര്‍ഹം (1.17 ലക്ഷം രൂപ) മുതല്‍ ഒരു ലക്ഷം ദിര്‍ഹം (23.5 ലക്ഷം രൂപ) വരെ പിഴയും തടവുമാണ് ശിക്ഷയെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
