
നിരവധി തവണ സൈബര്‍ അറ്റാക്ക് നേരിട്ടിട്ടുള്ള വ്യക്തിയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. കഴിഞ്ഞ ദിവസം രേണുവിന്റേതായി പുറത്ത് വന്ന ചിത്രങ്ങള്‍ക്കും നിരവധി വിമര്‍ശനങ്ങളാണ് പുറത്ത് വന്നത്. അതിനോടെല്ലാം പ്രതികരിച്ച് രേണു വ്യക്തമാക്കിയിരുന്നു. തനിക്കും ജീവിക്കണം എന്നാണ് രേണു പറഞ്ഞത്. ഇപ്പോഴിതാ അതിനോടെല്ലാം വ്യക്തമായ മറുപടി പറയുകയാണ് കെ.എച്ച്.ഡി ഗ്രൂപ്പ്.
കേരള ഹോം ഡിസൈന്‍സ് ഗ്രൂപ്പിന്റെ ചുമതലയുള്ളവരില്‍ ഒരാളായ ഫിറോസ്. വീടും സ്ഥലവും കിട്ടിയതുകൊണ്ട് സുധിയുടെ കുടുംബത്തിന്റെ വയര്‍ നിറയില്ലല്ലോയെന്നും അവര്‍ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നുമാണ് പ്രതികരിച്ച് ഫിറോസ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
'കൊല്ലം സുധി മരിച്ചതിനുശേഷം അവര്‍ക്ക് ഒരു വീട് നല്‍കാന്‍ തയ്യാറായി ഞങ്ങള്‍ കേരള ഹോം ഡിസൈന്‍സ് ഗ്രൂപ്പ് മുന്നില്‍ വന്ന സമയം... അന്ന് ആദ്യ മീറ്റിങ് 24 ചാനലിന്റെ ഓഫീസില്‍ നടക്കുന്നു. ടിനി ടോം, കെഎസ് പ്രസാദേട്ടന്‍ എന്നീ സിനിമ പ്രവര്‍ത്തകരും ശ്രീകണ്ഠന്‍ നായര്‍ പിന്നെ ഞാനും. ഷബൂസും ഷിയാസും ആയിരുന്നു ആദ്യ മീറ്റിങ്ങില്‍ പങ്കെടുത്തത്.
അന്ന് അവരുടെ ഭാഗത്ത് നിന്ന്... അതായത് സുധിയുടെ ഫാമിലിയെ ഏറ്റവും അടുത്തറിയുന്നവര്‍ എന്ന നിലയില്‍ സംസാരിച്ചവരുടെ ഭാഗത്ത് നിന്ന് വന്ന ആദ്യ നിര്‍ദ്ദേശം ഞാന്‍ നിങ്ങളുമായ് ഇപ്പോള്‍ ഷെയര്‍ ചെയ്യാന്‍ കാരണം... സുധിയുടെ ഭാര്യ അഭിനയിച്ച ഈ താഴെ കാണുന്ന വീഡിയൊ ഷൂട്ടിന്റെ ലിങ്കില്‍ എന്നെ മെന്‍ഷന്‍ ചെയ്യുന്നു അല്ലങ്കില്‍ ആ ലിങ്ക് എനിക്ക് അയച്ച് തരുന്നുവെന്ന് മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കക്ക് വിരാമം ഇടാനും കൂടെയാണ്.
അന്ന് ആദ്യ മീറ്റിങ്ങില്‍ ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനം മരണപെട്ട കൊല്ലം സുധിയുടെ രണ്ട് മക്കള്‍ക്ക് മാത്രമാണ് ബഹുമാനപ്പെട്ട ബിഷപ്പ് നല്‍കിയ സ്ഥലത്തിനും അവിടെ ഞങ്ങള്‍ നല്‍കിയ വീടിനും അവകാശം ഉള്ളൂവെന്നതാണ്. ആ വീടും സ്ഥലവും 15 വര്‍ഷത്തേക്ക് വില്‍ക്കാനോ കൈമാറാനോ സാധിക്കുകയുമില്ല എന്നതും ആ ആധാരത്തില്‍ വ്യക്തമായ് എഴുതി ചേര്‍ത്തിട്ടുള്ളതാണ്.
പറഞ്ഞ് വന്നത് ഇത്രയാണ്... കൊല്ലം സുധിയുടെ കുടുംബത്തിന് ഞങ്ങള്‍ നല്‍കിയ വീടിന്റെ പരിപൂര്‍ണ്ണ അവകാശികള്‍ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ മാത്രമാണ്. മറ്റാര്‍ക്കും ആ വീടിനോ സ്വത്തിനോ ഒരു അവകാശവും ഇല്ല. ആ കുട്ടികളെ ആരും ആ വീട്ടില്‍ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആര്‍ക്കും വേണ്ട. നമുക്ക് എല്ലാവര്‍ക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാംഗങ്ങള്‍ക്കും ഉണ്ടെന്ന കാര്യവും കൂടി ചേര്‍ക്കുന്നു.
അവരുടെ കുടുംബത്തെ നോക്കാന്‍ അവര്‍ ജോലി ചെയ്യട്ടെ. വീടും സ്ഥലവുമാണ് അവര്‍ക്ക് കിട്ടിയത്. അതുകൊണ്ട് അവരുടെ വയര്‍ നിറയില്ലല്ലോ. അവര്‍ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ. നമ്മളെന്തിന് സദാചാര പോലീസാവുന്നു എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്.'
ഫിറോസിന്റെ പ്രതികരണം വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ച് എത്തിയത്. മലയാളികള്‍ക്ക് ഒരു പൊതുബോധമുണ്ട്. എന്തിനെങ്കിലും ആരെങ്കിലും സഹായിച്ചാല്‍ പിന്നെ അവര്‍ പറയുന്ന രീതിയില്‍ ജീവിക്കണമെന്നതാണ് അത്. അതെ ഇവിടെയും നടക്കുന്നുള്ളൂ. സഹായം എന്നത് അര്‍ഹതപെട്ടവരുടെ അവകാശമാണെന്ന് മനസിലാക്കിയാല്‍ തീരുന്ന വിഷയമേ ഉള്ളു എന്നിങ്ങനെയായിരുന്നു രേണുവിനെ പിന്തുണച്ച് ആളുകള്‍ കുറിച്ചത്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
