
മലയാള സിനിമ കണ്ട ക്ലാസിക്ക് ക്രിമിനല്‍ സസ്പെന്‍സ് ചിത്രം ഏതെന്ന് ചോദിച്ചാല്‍ ആരാധകര്‍ക്ക് ഒരു പേര് മാത്രമേ ഉള്ളൂ 'ദൃശ്യം'. ദൃശ്യത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും മലയാളികള്‍ക്കിടയില്‍ ഉണ്ടായക്കിയ ഇന്‍പാക്ട് ചെറുതൊന്നുമല്ല.
ദൃശ്യം രണ്ട് ഇറങ്ങിയ ശേഷം മൂന്നാം ഭാഗം ഉണ്ടാകുമോ എന്നതായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. മൂന്നാം ഭാഗത്തെ കുറച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പിക്കും മുന്‍പേ തന്നെ പ്രേക്ഷകര്‍ ഉറപ്പിക്കുകയും ചെയ്തു. അതേ കുറിച്ച് നിരവധി വാര്‍ത്തകള്‍ ആണ് ഇതിനിടയില്‍ വന്നത്. എന്നാല്‍ ആ വാര്‍ത്ത സംവിധായകന്റെയോ നടന്റെയോ പക്കല്‍ നിന്നും കേള്‍ക്കാനാണ് ആരാധകര്‍ കാത്തിരുന്നത്. ഇപ്പോഴിതാ അതും സംഭവിച്ചു.
ഇപ്പോഴിതാ ദൃശ്യം 3 വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ''ഭൂതകാലം ഒരിക്കലും നിശബ്ദമല്ല'' എന്ന വാക്കുകളോടെയാണ് സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനുമൊപ്പമുള്ള ഒരു ഫോട്ടോയും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം ചെറുതൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
'ലാലേട്ടാ താടിയില്‍ തന്നെ ദൃശ്യം 3 ചെയ്യണം', 'ദാ.... ഇതാണ് അനൗണ്‍സ്മെന്റ്', 'നാലാം ക്ലാസുകാരന്റെ മൂന്നാം വരവ്', 'ഈ പ്രാവശ്യം ജോര്‍ജുകുട്ടി ഉറപ്പായും ജയിലില്‍ പോകും', 'മോളിവുഡിലെ ക്ലാസിക് ക്രിമിനല്‍ തിരിച്ചുവരുന്നു'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകള്‍. 2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
