
ഹാറ്റ്ഫീല്‍ഡ്: വാറ്റ് ഫോര്‍ഡിലെ പ്രമുഖ കായിക കൂട്ടായ്മ്മയായ 'ഗോ റോറിങ് സ്‌പോര്‍ട്‌സ് ക്ലബ്ബ്' സംഘടിപ്പിക്കുന്ന ഓള്‍ യു കെ ഓപ്പണ്‍ ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഹാറ്റ്ഫീല്‍ഡില്‍ വെച്ച് മാര്‍ച്ച് 29 ന് ശനിയാഴ്ച നടത്തപ്പെടും. വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ മുന്‍കൂട്ടി റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഫീസ് ബാധകമാണ്.
ടൂര്‍ണമെന്റ് ഗ്രേഡ് ഫെതര്‍ ഷട്ടില്‍ ഉപയോഗിച്ച് നടത്തുന്ന മത്സരത്തില്‍, ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റണ്‍ തലത്തില്‍, എ,ബി,സി ലെവല്‍ കാറ്റഗറിയിലുള്ള കളിക്കാരെ പങ്കു ചേരുവാന്‍ അനുവദിക്കുന്നതല്ല.
ഒന്നാം സമ്മാനം 301 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 151 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 51 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും സമ്മാനിക്കുന്നതാണ്. ഹാറ്റ്ഫീല്‍ഡ് ബിസിനെസ്സ് പാര്‍ക്കിലെ, ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ സ്‌പോര്‍ട്‌സ് വില്ലേജില്‍ വെച്ചാവും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Binu : 07737127743
Johnosn:07446815065
Mat : 07475686408
Tournament Venue:
Hertfordshire Sports Village,
De Havilland Campus,
Hatfield Business Park, AL10 9ED
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
