
ചെന്നൈ: മക്കള്‍ നീതി മയ്യം (എംഎന്‍എം)യുടെ എട്ടാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍. ഭാഷാഭിമാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ് ചടങ്ങുകള്‍ തുടങ്ങിയത്. കൂടാതെ കമല്‍ഹാസന്‍ ചെന്നൈയിലെ എംഎന്‍എം ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തി.
തമിഴ് മക്കള്‍ അവരുടെ ഭാഷയെ സംരക്ഷിക്കുന്നതിനായി നടത്തുന്ന പോരാട്ടത്തെ ക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് നടത്തിയ ചരിത്രപരമായ പോരാട്ടത്തെ പരാമര്‍ശിച്ചു, ഭാഷാ പ്രശ്നങ്ങളെ നിസ്സാരമായി കാണരുതെന്നും മുന്നറിയിപ്പ് നല്‍കി. സ്വന്തം ഭാഷാ സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ തന്നെ നഷ്ടപ്പെടുത്തി. അതില്‍ കളിക്കരുതെന്നും കുട്ടികള്‍ക്ക് പോലും, എന്ത് ഭാഷയാണ് വേണ്ടതെന്ന് അറിയാമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
അതേസമയം ''പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍'' എന്ന വിമര്‍ശകരുടെ വാക്കുകളോടും അദ്ദേഹം പ്രതികരിച്ചു. ഒരു 20 വര്‍ഷം മുമ്പ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍ കേള്‍ക്കാന്‍ ആളുകള്‍ ഉണ്ടാകുമെന്നും എന്നാല്‍ വൈകി പോയെന്നും അദ്ദേഹം പറഞ്ഞു. വളരെ വൈകി രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനാല്‍ തോറ്റതായി തോന്നുവെന്നും വ്യക്തമാക്കി.
തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കമല്‍ഹാസന്‍ എംഎന്‍എമ്മിന്റെ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്കും വിരല്‍ ചൂണ്ടി. ഈ വര്‍ഷം പാര്‍ട്ടിയുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കുമെന്നും അടുത്ത വര്‍ഷം അത് നിയമസഭയില്‍ അനുഭവപ്പെടുമെന്നും പ്രസ്താവിച്ചു. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
