
ബീജിംഗ്: ചൈനയില്‍ വവ്വാലുകളില്‍ നിന്ന് പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുളള കൊവിഡിന്റെ പുതിയ വകഭേദം HKU5-CoV-2 കണ്ടെത്തി. ഈ വൈറസിന് കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുണ്ട്. കോശ ഉപരിതല പ്രോട്ടീന്‍ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ശേഷിയുളള ഇവ മനുഷ്യരില്‍ അണുബാധയുണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റായ ഷി ഷെംഗ്ലിയാണ് ഗ്വാംഗ്ഷോ ലബോറട്ടറിയില്‍ ഇതിന്റെ ഗവേഷണങ്ങള്‍ നടത്തിയത്.
പുതിയ വൈറസിന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുളള ശേഷിയുണ്ടെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ ഗവേഷണം നടന്നുവരികയാണ്. ഇതിനകം തന്നെ കൊവിഡിന്റെ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും അവയില്‍ ചിലത് മാത്രമേ മനുഷ്യരിലേക്ക് വ്യാപിക്കുന്നുളളൂ. ഹോങ്കോംഗിലെ ജാപ്പനീസ് പെപ്പിസ്ട്രെല്‍ വവ്വാലില്‍ നിന്ന് തിരിച്ചറിഞ്ഞ HKU5 എന്ന കൊവിഡിന്റെ നിന്നുളള വകഭേദമാണ് ഇത്. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോമിന് കാരണമാകുന്ന വൈറസും ഇതില്‍ ഉള്‍പ്പെടുന്നു. ചൈനീസ് ജേര്‍ണലായ സെല്‍ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. SARS-CoV-2പോലെ ഇതിലും ഫ്യൂറിന്‍ ക്ലീവേജ് സെറ്റ് എന്നറിയപ്പെടുന്ന ഒരു സവിശേഷത അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കോശ പ്രതലങ്ങളിലെ ACE2 റിസപ്റ്റര്‍ പ്രോട്ടീന്‍ വഴി കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നു. പ്രധാനമായും ഈ വൈറസ് മനുഷ്യന്റെ കുടലുകളെയും ശ്വാസനാളത്തെയുമായിരിക്കും ബാധിക്കുക. ഇതിന് വ്യാപനശേഷി കുറവാണ്.
2019 കാലഘട്ടത്തെ അപേക്ഷിച്ച് SARS വൈറസുകളെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്ക് പ്രതിരോധശേഷി കൂടുതലായി ഉണ്ടെന്നും വലിയ ദുരന്തം ഉണ്ടാകില്ലെന്നുമാണ് മിനിസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ദനായ മൈക്കല്‍ ഓസ്റ്റര്‍ഹോം പറയുന്നത്. 2019 ഡിസംബറിലാണ് ചൈനയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 2025 ഫെബ്രുവരിയില്‍ പുറത്തുവന്ന കണക്കുപ്രകാരം കൊവിഡ് മൂലം 7,087,178 പേര്‍ മരിക്കുകയും ഇത് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ മഹാമാരിയായി മാറുകയും ചെയ്തു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
