
വാഷിങ്ടണ്‍: അധികാരമേറ്റ് ഒരു മാസം തികയുമ്പോഴേക്കും വളരെ നിര്‍ണ്ണായകമായ ഒരു മാറ്റമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിയിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്.
അമേരിക്കന്‍ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പല ഉത്തരവുകളും ഒപ്പിട്ട തീന്മേശയാണിത്. അറ്റകുറ്റപ്പണികള്‍ക്കായി മേശ താല്‍ക്കാലികമായി മാറ്റിയതാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ടെസ്ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോണ്‍ മസ്‌കിന്റെ മകന്‍ മേശയില്‍ മൂക്ക് തുടയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ മാറ്റമെന്നാണ്.
ഇലോണ്‍ മസ്‌കിന്റെ ഇളയ മകന്‍ എക്സ് ആഷ് എ-12, വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ട്രംപ് കസേരയില്‍ ഇരിക്കുമ്പോള്‍ മക്സിന്റെ മകന്‍ മേശയ്ക്ക് അരികില്‍ നില്‍ക്കുകയായിരുന്നു. അതിനിടെ കൂട്ടി മൂക്കില്‍ വിരല്‍ വയ്ക്കുന്നതും മേശയില്‍ തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിനു ശേഷമാണ് മേശ മാറ്റിയതെന്നാണ് നിരീക്ഷണം. ട്രംപ് ജെര്‍മോഫോബിയയുള്ള (രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന അമിതഭയം. ജെര്‍മോഫോബിയ ഉള്ളവര്‍ അണുക്കളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും തീവ്രമായ ഉത്കണ്ഠ ഉള്ളവരായിരിക്കും) വ്യക്തിയാണെന്നും ഇതിനാലാണ് കുട്ടി മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഓക്ക് തടികള്‍ കൊണ്ട് നിര്‍മിച്ച ഈ മേശ 1961 മുതല്‍ ജോണ്‍ എഫ്. കെന്നഡി, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ബറാക് ഒബാമ, ജോ ബൈഡന്‍ എന്നിവരുള്‍പ്പെടെയുള്ള യു.എസ്. പ്രസിഡന്റുമാര്‍ ഉപയോഗിച്ചിട്ടുണ്ട്. 1880-ല്‍ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റൂഥര്‍ഫോര്‍ഡ് ബി.ഹെയ്‌സിന് സമ്മാനിച്ചതാണ് ഈ റെസല്യൂട്ട് ഡെസ്‌ക്. ആര്‍ട്ടിക് പര്യവേഷണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന എച്ച് എം എസ് റെസല്യൂട്ട് എന്ന കപ്പലിന്റെ തടി ഉപയോഗിച്ചാണ് ഈ മേശ പണിതത്. അതിനാലാണ് ഇതിന് റെസല്യൂട്ട് ഡെസ്‌ക് എന്ന പേരു വന്നത്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
