18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : എനർജി സെക്രട്ടറി എഡ് മിലിബാൻഡിന്റെ പരിഷ്‌കരണം, ഇംഗ്ലണ്ടിലെയും വെയില്സിലെയും വലിയൊരുവിഭാഗം വൈദ്യുതി ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടി വരും >>> പഹൽഗാം ഭീകരാക്രമണം: നടുക്കം മാറാതെ ഇന്ത്യൻ ജനത, കടുത്ത നയതന്ത്ര തിരിച്ചടിയുമായി സർക്കാർ , സൈനിക നടപടിയും വന്നേക്കും; ഇന്ത്യ - പാക്ക് യുദ്ധം വരുമോയെന്ന ആശങ്കയിൽ പ്രവാസികളും ലോകരാജ്യങ്ങളും! ടെൻഷൻ കൂട്ടി മിസൈൽ പരീക്ഷണങ്ങൾ! >>> രാഷ്ട്രീയ നാടകംപോലെ ജീവിതത്തിൽ ദുരന്തങ്ങൾ സന്ധ്യയെ വേട്ടയാടുന്നു! പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവ് എം.എം. വിനുകുമാർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു! കൗൺസിലർ സ്ഥാനം രാജിവയ്ക്കാതെ യുകെയിൽ വന്നതും വിവാദമായി >>> ട്രാൻസ്‌ജെൻഡർ സ്ത്രീകൾ സ്ത്രീകളാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വിശ്വസിക്കുന്നില്ലെന്ന് വക്താവ്, നിലപാട് മാറ്റി മലക്കം മറിച്ചിലിൽ മാപ്പുപറയണമെന്ന് ടോറി നേതാവ് കെമി >>> വിട്ടുകൊടുക്കില്ല ആർക്കും..! യാത്ര വൈകലിന്റെ കാര്യത്തിൽ യുകെയിലെ ഏറ്റവും മോശം വിമാനത്താവളമെന്ന പദവി ഗാറ്റ്വിക്ക് നിലനിർത്തി, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതും ഇംഗ്ലണ്ടിലെ വിമാനത്താവളങ്ങൾ >>>
Home >> Channels
'ഞങ്ങളുടെ കുഞ്ഞു കൊച്ച് ഇപ്പോള്‍ ഔദ്യോഗികമായി ടീനേജര്‍ ആയിരിക്കുന്നു, ഞാനിപ്പോള്‍ വളരെ അധികം ഇമോഷന്‍സിലൂടെയാണ് കടന്ന് പോകുന്നത്' ബിഗ്‌ബോസ് താരം ആര്യയുടെ സഹോദരി

സ്വന്തം ലേഖകൻ

Story Dated: 2025-02-23

ബിഗ്‌ബോസ് താരം ആര്യ തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ വിശേഷം പങ്കുവെച്ച് എത്തിയ ആര്യയുടെ പോസ്റ്റിനൊപ്പം വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആര്യയുടെ സഹോദരി.

ഖുഷി പിറന്നത് മുതലുള്ള ഫോട്ടോകള്‍ പങ്കുവച്ച ഒരു വീഡിയോയ്ക്കൊപ്പം അല്പം ഇമോഷണലാണ് അഞ്ജന സതീഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. തന്റെ ആദ്യത്തെ കുട്ടി അഞ്ജനയും രണ്ടാമത്തെ കുട്ടി ഖുഷിയും ആണെന്നാണ് ആര്യ പറയാറുള്ളത്. പക്ഷേ അഞ്ജനയെ സംബന്ധിച്ച് ആദ്യത്തെ കുഞ്ഞ് എപ്പോഴും ഖുഷി തന്നെയാണ്. ഖുഷിയുടെ കാര്യത്തില്‍ താന്‍ എത്രത്തോളം ഇമോഷണല്‍ ആണെന്ന് അഞ്ജനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തം.

'ഞങ്ങളുടെ കുഞ്ഞു കൊച്ച് ഇപ്പോള്‍ ഔദ്യോഗികമായി ടീനേജര്‍ ആയിരിക്കുന്നു. ഞാനിപ്പോള്‍ വളരെ അധികം ഇമോഷന്‍സിലൂടെയാണ് കടന്ന് പോകുന്നത്. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അപ്പൂപ്പനെയും രാജു മാമയെയും ഇപ്പോള്‍ മിസ്സ് ചെയ്യുന്നു. അവര്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍, തങ്ങളുടെ കുഞ്ഞിപ്പെണ്ണ് വളര്‍ന്ന് ഇത്രയും സുന്ദരിയായി കാണുന്നതില്‍ സന്തോഷവും അഭിമാനവും കൊണ്ടേനെ. പക്ഷേ ഖുഷീ, എപ്പോഴും നിനക്ക് അവരുടെ അനുഗ്രഹവും സ്നേഹവും ഉണ്ടാവും.'

മകള്‍ക്ക് എന്ന സിനിമയിലെ 'ചാഞ്ചാടി ആടി ഉറങ്ങു നീ' എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് അഞ്ജന വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഈ പാട്ട് വളരെ സ്പെഷ്യലാണ് എന്നും നീ കുഞ്ഞായിരുന്നപ്പോള്‍ നിന്നെ ഉറക്കാന്‍ എപ്പോഴും പാടിയിരുന്നത് ഈ പാട്ടാണ് എന്നും അഞ്ജന പറയുന്നു. എന്റെ മാലാഖ കുട്ടിയ്ക്ക് പതിമൂന്നാം ജന്മദിനാശംസകള്‍ എന്ന് പറഞ്ഞാണ് അഞ്ജനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് അവസാനിക്കുന്നത്.

ആര്യ ബഡായിയ്ക്ക് രോഹിത് സുശീലില്‍ പിറന്ന മകളാണ് ഖുഷി. ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിയുകയും കുഞ്ഞ് പിറക്കുകയും ചെയ്തു എന്നും, അന്ന് അപക്വമായി എടുത്ത തീരുമാനമാണ് വിവാഹ മോചനം എന്നും ആര്യ പറഞ്ഞിരുന്നു. അമ്മയ്ക്കും അച്ഛനുമൊപ്പം മാറി മാറിയാണ് ഖുഷി കഴിയുന്നത്. വീണ്ടും വിവാഹിതനായ രോഹിത് സുശീലിന് ആ ബന്ധത്തില്‍ ഒരു മകന്‍ പിറന്നത് അടുത്തിടെയായിരുന്നു.


More Latest News

സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ഫാ. ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ്. 
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വിശുദ്ധ കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. പെസഹയും, ദുഃഖ വെള്ളിയും, ഉയിർപ്പിന്റെ ശുശ്രൂഷകളും ഫ്ലോറിഡയിൽ നിന്നുള്ള Rev Fr.Thomson ചാക്കോ യുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് . Rev Fr.മാത്യൂസ് അബ്രഹാമിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ്‌ അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന ശുശ്രുഷകളും ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി. വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു. പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർദ്ധം ദുഃഖ വെള്ളിയുടെ ശുശ്രുഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു. ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും, പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 200 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി. വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു Rev ഫാ. തോംസൺ ചാക്കോ നേതൃത്വം നൽകി. എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും ഈസ്റ്റർ എഗ്ഗ് നൽകി പരസ്പരം കൈകോർത്ത് മംഗളാശംസകള്‍ നേർന്നു. ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം, ശുശ്രുഷക്കാരുടെയും,ഗായക സംഘത്തിന്റെയും, സർവ്വോപരി സഹകരിച്ച എല്ലാ വിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും, നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കമ്മിറ്റി അംഗങ്ങളോടും, ട്രസ്റ്റി മനോജ് ഇടശ്ശേരിയിൽ, സെക്രട്ടറി ഷെറൂൺ തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ, ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേർന്ന് തമിഴ് താരം ശിവകർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്‌ലൻ, ലുക്മാൻ, സന്ദീപ് പ്രദീപ് , ബേബി ജീൻ, അനഘ രവി എന്നിവരുമായി ശിവകാർത്തികേയൻ നടത്തിയ കൂടിക്കാഴ്ചയും, സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം അവർക്കൊപ്പം കാണുന്ന ശിവകാർത്തികേയന്റെ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ട്രെയ്‌ലർ കണ്ട ശേഷം ചിത്രത്തെ പറ്റി ശിവകാർത്തികേയൻ നല്ല അഭിപ്രായം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാൻ പറ്റും. സിനിമ തയ്യാറാക്കുന്നതിനായെടുത്ത പരിശ്രമം പൂർണ്ണമായും ട്രെയിലറിൽ നിന്നും മനസിലാക്കാൻ കഴിയുമെന്ന് കൂടി ടീമിനോട് ശിവ കാർത്തികേയൻ വ്യക്തമാക്കി. ഏതായാലും ഈ ആഴ്ച റിലീസാകുന്ന ആലപ്പുഴ ജിംഖാന താൻ തീയേറ്ററിൽ പോയി തന്നെ കാണുമെന്നും സിനിമയെ കുറിച്ചുള്ള വിശദമായ അഭിപ്രായം അറിയിക്കുമെന്നുമാണ് ജിംഖാന ടീമിനായി ശിവ കാർത്തികേയൻ നൽകിയിരിക്കുന്ന വാഗ്ദാനം. ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി U/A സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായി എത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ഓൾ കേരള ബുക്കിങ്,  ഓൺലൈൻ സൈറ്റുകളിൽ ആരംഭിചിരിക്കുന്നു. മമ്മൂട്ടി ചിത്രമായ ബസൂക്ക, ബേസിൽ ചിത്രമായ മരണമാസ് എന്നിവക്കൊപ്പം ക്ലാഷ് റിലീസയെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണിപ്പോൾ കാണാനാകുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.  

പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്

എമ്പുരാൻ സിനിമ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിവാദത്തെ തുടർന്ന് ചിത്രത്തിലെ 24 രംഗങ്ങൾ വെട്ടിനീക്കിയിരുന്നു. ഇപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. ചിത്രത്തിന്റെ വിതരണക്കാരനായ ഗോകുലം ഗോപാലനെതിരെയാണ് ആദ്യ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഇന്ന് സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജിനെതിരെ ആദായ നികുതി വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിവാദം കൊഴുക്കവെ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യുട്യൂബിലെ തന്റെ ചാനലിലൂടെയാണ് ശാന്തിവിളയുടെ പ്രതികരണം.   പൃഥ്വിരാജും മോഹൻലാലും അമിത് ഷായേയോ നദ്ദയേയോ ഒക്കെ കണ്ടിട്ട് എമ്പുരാൻ മൂന്നാം ഭാഗം എടുക്കുന്നത് മുഴുവൻ നിങ്ങൾക്ക് വേണ്ടിയാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ 24 വെട്ടും ഒഴിവാക്കാമായിരുന്നു. ഇവിടുത്തെ പ്രശ്നം എന്താണെന്ന് വെച്ചാൽ മോഹൻലാൽ കൂടുതൽ ചായ്വ് കാണിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരുമായിട്ടാണ്. അത് പരമമായ സത്യമാണ്. ഇവിടെ പിണറായി വിജയനുമായും നല്ല ബന്ധമുണ്ട്. ബിജെപി നേതാക്കളുമായും മോഹൻലാലിന് നല്ല ബന്ധമുണ്ട്.   എമ്പുരാന്റെ തിരക്കഥയൊരുക്കിയ മുരളി ഗോപി ബിജെപി അംഗത്വം പരസ്യമായി വാങ്ങിയ ഭരത് ഗോപിയുടെ മകനാണ്. ഈ വിവാദത്തിൽ ആരും മുരളി ഗോപിയേയും ആന്റണി പെരുമ്പാവിനേയും ഗോകുലം ഗോപാലനേയും ആരും കുറ്റപ്പെടുത്തുന്നില്ല. പ്രശ്നം മുഴുവൻ പൃഥ്വിരാജിനാണ്. അവസരവാദം നന്നായി കളിക്കാൻ മടിയില്ലാത്ത ആളാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക. കാരണം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് മോദി ഭക്തയെ പോലെയാണ് പെരുമാറിയത്. ആടുജീവിതത്തിന് മകനൊരു ദേശീയ അവാർഡ് വാങ്ങിക്കൊടുക്കാനാണ് മല്ലിക ഈ കളി കളിക്കുന്നതെന്നാണ് അന്ന് പലരും വിമർശിച്ചത്. പക്ഷെ എന്തോ ആ നീക്കം ക്ലച്ച് പിടിച്ചില്ല. എന്തായാലും പൃഥ്വിരാജിനെ തീർത്തേ ഹൈന്ദവ ഭക്തർക്ക് ഇപ്പോൾ കലി തീരു എന്ന അവസ്ഥയാണ്.

എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ

എമ്പുരാൻ സിനിമയ്ക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ. ബിജെപിയോട് കൂറ് കാണിച്ച് നിൽക്കുന്നവരെ ഏത് വിധേനയും പിന്തിരിപ്പിക്കണം എന്ന ആശയത്തോട് കൂടി എടുത്തതാണ് ഈ സിനിമ. നിർദാക്ഷിണ്യം ചെയ്യുന്ന ക്രൂരതകൾ ചെയ്യുന്ന ആളെ ഹീറോയാക്കി അവതരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നും ശ്രീലേഖ ചോദിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. ഞാൻ എമ്പുരാൻ കണ്ടു, മാർക്കോ ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞത് സിനിമയിലെ വയലൻസിനെ കുറിച്ചാണ്. എന്നാൽ എമ്പുരാനിലും ഈ വയലൻസ് എല്ലാം ഉണ്ട്. എന്നാൽ ആരും വിമർശനം ഉന്നയിച്ച് കണ്ടില്ല. സിനിമയുടെ സ്വാധീനം കൊണ്ട് കുട്ടികളിൽ അക്രമവാസന ഉണ്ടാകില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.എന്നാൽ സിനിമയിലെ വയലൻസ് ചെറിയ രീതിയിലെങ്കിലും സ്വാധീനം ഉണ്ടാക്കാം. മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനടൻ മോഹൻലാൽ ആയിരുന്നു. ആയിരുന്നുവെന്ന് പറയാൻ കാരണം അത് എമ്പുരാൻ കൊണ്ട് മാത്രമല്ല, അതിന് മുൻപ് ഇറങ്ങിയ പല പടങ്ങളും കടുത്ത നിരാശയാണ് നൽകിയിട്ടുള്ളത്. എമ്പുരാനാണെങ്കിലും വമ്പൻ ഹൈപ്പിലാണ് എത്തിയത്. ലൂസിഫർ എനിക്ക് ചെറിയ രീതിയിലെങ്കിലും ഇഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയമൊക്കെയാണ് ചർച്ച ചെയ്യുന്നത് സിനിമ. വളരെ വലിയ വയലൻസുള്ള സിനിമയാണ് എമ്പുരാൻ. ഈ സിനിമ പറയാൻ ഉദ്ദേശിക്കുന്ന മെസേജ് യാദൃശ്ചികമായി വന്നതല്ല. മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ്. ബിജെപി കേരളത്തിൽ കടക്കാൻ പാടില്ല, കടന്നാൽ കേരളം നശിക്കും എന്ന് കാണിക്കുന്നതാണ് സിനിമ. ഗോവർധൻ എന്ന ഇന്ദ്രജിത്ത് കഥാപാത്രം പറയുന്നത് ബിജെപി കേരളത്തിൽ വരാൻ പാടില്ല, വലിയ അപകടം പിടിച്ച കാര്യമാണെന്ന മട്ടിലാണ്.

യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ നേതൃത്വം, അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഷാജി തോമസ് സെക്രട്ടറി

യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനായി അലക്സ് വർഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി  ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ  പ്രസിഡൻറ് എബി സെബാസ്റ്റ്യൻ ചെയർമാനായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പോഷക സംഘടനയായി പ്രവർത്തിച്ചുവരുന്നു. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനിൽ യുക്മ ജനറൽ കൗൺസിലിൽ നിന്നുമുള്ള അംഗങ്ങളെയാണ്  യുക്മ ദേശീയ സമിതി യോഗം ചേർന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടർന്ന്  ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ വച്ചാണ് വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ ഐകകണ്ഡേന തീരുമാനിച്ചത്.  ബർമിംങ്ഹാമിൽ ചേർന്ന യുക്മ ദേശീയ സമിതി യോഗം യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികകളിലേക്കുമുള്ള നിയമനങ്ങൾ അംഗീകരിച്ചിരുന്നു. യു കെ മലയാളി സമൂഹത്തിന് കൂടുതൽ പ്രയോജനകരമാകുന്ന വിധത്തിൽ യുക്മ ചാരിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അലക്സ് വർഗ്ഗീസിൻറെയും ഷാജി തോമസിന്റെയും പരിചയ സമ്പത്ത് പ്രയോജനകരമാകുമെന്ന് ദേശീയ സമിതി വിലയിരുത്തി. എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, അലക്സ് വർഗീസ്, ഷാജി തോമസ്, മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ് എന്നിവരാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാർ. യുക്മ ചാരിറ്റി ബോർഡ് വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ് യുക്മയുടെ സ്ഥാപന കാലഘട്ടം മുതൽ ഏറ്റവും കൂടുതൽ തവണ ദേശീയ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അലക്സ് വർഗീസ്. യുക്മ ദേശീയ ജനറൽ സെക്രട്ടറി, യുക്മ നാഷണൽ കമ്മറ്റി അംഗം, രണ്ടുവട്ടം യുക്മ നാഷണൽ പി ആര്‍ ഒ & മീഡിയ കോർഡിനേറ്റർ, ദേശീയ ജോയിന്റ് ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റർ, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റർ, ദേശീയ ട്രഷറർ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങൾ സംഘടനക്ക് വേണ്ടി നിർവഹിച്ചിട്ടുള്ള അലക്സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനിൽ (എം എം സി എ) രണ്ടു പ്രാവശ്യം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ ചുമതലകൾ കൂടി വഹിച്ച അലക്സ്, മാഞ്ചസ്റ്റര്‍ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായും രണ്ടു ടേം പ്രവര്‍ത്തിച്ചിട്ടുണ്ട്.  അലക്സിന്റെ സംഘാടകപാടവത്തിന്റെ മകുടോദ്ദാഹരണമാണ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകിയ ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം (യുക്മ ഫെസ്റ്റ്). മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്.  മനോജ് കുമാർ പിള്ള പ്രസിഡൻ്റായ ദേശീയ സമിതി ആദ്യമായി മാഞ്ചസ്റ്റർ  പാർസ് വുഡ് സ്കൂളിലെ ശ്രീദേവി നഗറിൽ വച്ച് 2019 -ൽ  സംഘടിപ്പിച്ച ദേശീയ കലാമേള വൻ വിജയമാക്കുന്നതിന് പിന്നിൽ  പ്രധാന ചുമതല വഹിച്ചത് ജനറൽ സെക്രട്ടറിയായിരുന്ന അലക്സ് വർഗീസാണ്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഥിൻഷോ ഹോസ്പിറ്റൽ ലംങ്ങ് ക്യാൻസർ ഡിപ്പാർട്ടൻ്റിലെ സ്പെഷ്യലിസ്റ്റ് നഴ്സാസായ ബെറ്റിമോൾ അലക്സ് ഭാര്യയാണ്. അനേഖ അലക്സ് (ബാങ്ക് ഓഫ് ന്യൂയോർക്ക്), കബഡി വേൾഡ് കപ്പിൽ വെയിൽസ് ടീമിനെ പ്രതിനിധീകരിച്ച അഭിഷേക് അലക്സ് (നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി, ഹൾ - യോർക് മെഡിക്കൽ സ്കൂൾ), ഏഡ്രിയേൽ അലക്സ് (ഇയർ 8) എന്നിവർ മക്കളാണ്. യുക്മ ചാരിറ്റി ബോർഡ് സെക്രട്ടറി ഷാജി തോമസ്  യുക്മ ചാരിറ്റി ബോർഡിന്റെ സെക്രട്ടറിയായി ഡോർസെറ്റിൽ നിന്നുള്ള ഷാജി തോമസിനെ യുക്മ ദേശീയ സമിതി നിയോഗിച്ചു. യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമായ ഷാജി തോമസ് യുക്മയുടെ ആരംഭകാലം മുതൽ സംഘടനയുടെ സന്തത സഹചാരിയാണ്. യുക്മ ദേശീയ വൈസ് പ്രസിഡൻറ്, ദേശീയ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള ഷാജി തോമസ് രണ്ട് തവണ ദേശീയ സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.  യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമാകുന്നതിന് മുൻപ് തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്തിട്ടുള്ള ഷാജി തോമസ് പുതിയ ചുമതല ഏറ്റെടുക്കുന്നത് ഏറെ താല്പര്യത്തോടെയാണ്. കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുക്മ മുണ്ടക്കയം കോരുത്തോട്ടിൽ പണി കഴിപ്പിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഷാജി തോമസായിരുന്നു. യുക്മ ദേശീയ സമിതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ ആ പ്രോജക്ട് പൂർത്തിയാക്കുവാൻ അദ്ദേഹം കാണിച്ച ശുഷ്കാന്തി സ്തുത്യർഹമായിരുന്നു. ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡൻറായ ഷാജി തോമസ് മുണ്ടക്കയം സ്വദേശിയാണ്. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന ഷാജി തോമസ് 2006 ലാണ് യുകെയിലേക്ക് കുടിയേറിയത്. ഷാജി തോമസിൻറെ ഭാര്യ ആൻസി ഡെപ്യൂട്ടി ഹോം മാനേജരായി ഡോർസെറ്റിലെ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു. മകൻ ഫെബിൻ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി മിനിസ്ട്രി ഓഫ് ഡിഫൻസിൽ ജോലി ചെയ്യുന്നു. ഫെബിൻ്റെ ഭാര്യ ഡിമ്പിൾ. മകൾ ഫേബ പഠനം പൂർത്തിയാക്കി ഹൈസ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു. യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി നിയമിതരായ അലക്സ് വർഗീസ്, ഷാജി തോമസ് എന്നിവരെ യുക്മ നാഷണൽ പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, മുൻ പ്രസിഡൻ്റുമാരായ മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒയുമായ കുര്യൻ ജോർജ് എന്നിവർ അഭിനന്ദിച്ചു.

Other News in this category

  • നിർമാതാക്കളുടെ സമരം 'എമ്പുരാൻ പുറത്തിറങ്ങുന്നത് തടയണമെന്ന ലക്ഷ്യത്തോട് കൂടിയായിരുന്നോ?' ചോദ്യം ചെയ്തുകൊണ്ട് കെ. ബി ഗണേഷ് കുമാർ
  • എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ
  • മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്ത് ഗായിക അമൃതസുരേഷും, ചിത്രങ്ങള്‍ പുറത്തുവിട്ട് താരം
  • വിമര്‍ശിക്കാന്‍ മാത്രം അറിയുന്നവര്‍ക്ക് വീണ്ടും വിമര്‍ശിക്കാം, ഇതാ വീണ്ടും സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ റീല്‍സുമായി എത്തി രേണു സുധി
  • വിജയ് മാധവ് ദേവിക നമ്പ്യാര്‍ ദമ്പതികളുടെ മകളുടെ നൂലുകെട്ട്, പേരിനെ ചൊല്ലിയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും വിട, ചടങ്ങുകള്‍ ആഘോഷമാക്കി താരങ്ങള്‍
  • 'ഞങ്ങള്‍ വേര്‍പിരിഞ്ഞു, നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഇതാ, ഇനി പാര്‍വന്‍ എന്നാകില്ല യൂട്യൂബ് ചാനലിന്റെ പേര്', വ്യക്തമാക്കി പാര്‍വ്വതി വിജയ്
  • 'തലക്കെട്ടില്‍ പറഞ്ഞ കാര്യം സത്യമാകാതിരിക്കാന്‍ തങ്ങള്‍ പ്രാര്‍ഥിക്കാം' ശ്രീവിദ്യാ മുല്ലച്ചേരിയുടെ വാക്കുകള്‍ക്ക് എതിരെ വിമര്‍ശനം
  • ഉത്തരേന്ത്യന്‍ വധുവിനെ പോലെ ഒരുങ്ങി ആരതി പൊടി, കര്‍വ്വചൗത്ത് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍
  • 'പെര്‍ഫോമന്‍സ് കഴിയുന്നതിന് മുന്നേ കമല്‍ ഹാസന്‍ എഴുന്നേറ്റു, എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു, ഇത്രയും അടിപൊളി മൊമെന്റ് എന്റെ ലൈഫില്‍ ഉണ്ടായിട്ടില്ല' റംസാന്‍
  • ഇതാണ് ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞ്, മകള്‍ ഓം പരമാത്മയുടെ മുഖം ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും
  • Most Read

    British Pathram Recommends