
എട്ടാമത് യുക്മ ദേശീയ സമിതിയുടെ അവസാനയോഗം പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ രാവിലെ 10ന് ആരംഭിച്ച് ഭരണഘടനാപ്രകാരമുള്ള ചുമതലകള്‍ നിറവേറ്റി. റിപ്പോര്‍ട്ട്, വരവ് ചിലവ് കണക്കുകള്‍ വായിച്ച് പാസാക്കി. തുടര്‍ന്ന് അത്യാവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളുമെടുത്ത് യോഗം പിരിഞ്ഞു.
ഉച്ചക്ക് 12 മണി മുതല്‍ നിലവിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ആരംഭിച്ചു. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡന്റ് ഷിജോ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ.ബിജു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ കമ്മിറ്റിയെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു. റിപ്പോര്‍ട്ട് അവതരിപ്പിച്ച് ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ സൗഹാര്‍ദ്ദപരവും ഉചിതവുമായ തീരുമാനങ്ങളിലൂടെ എല്ലാ ഭാരവാഹികള്‍ തമ്മിലും അംഗ അസോസിയേഷനുകള്‍ തമ്മിലും വളരെ മികച്ച ബന്ധമാണ് സ്ഥാനമൊഴിയുന്ന കമ്മിറ്റി പിന്‍തുടര്‍ന്ന് വന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ട് പൊതുയോഗം ഐകകണ്ഡേന അംഗീകരിച്ചു. തുടര്‍ന്ന് ട്രഷറര്‍ ഡിക്‌സ് ജോര്‍ജ് കണക്ക് അവതരിപ്പിച്ചു സംസാരിച്ചു. പ്രസിഡന്റ്, സെക്രട്ടറി മറ്റ് ഭാരവാഹികള്‍ എന്നിവരില്‍ നിന്നും ലഭിച്ച വലിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.
തുടര്‍ന്ന് യോഗം അടിയന്തിരമായി തീരുമാനമെടുക്കേണ്ട മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തു. ദേശീയ സമിതിയിലെ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ മെമന്റോകള്‍ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയുടെ നന്ദി പ്രസംഗത്തോടെ എട്ടാമത് ദേശീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു യോഗം ഉച്ചഭക്ഷണത്തിനായി പിരിച്ചുവിട്ടു.
ഉച്ചഭക്ഷണശേഷം നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ കുര്യന്‍ ജോര്‍ജ്, അംഗങ്ങളായ മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി സംസാരിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനിച്ച ദേശീയ ഭാരവാഹികളുടെ ലിസ്റ്റ് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു.തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നും മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവസരവും, നോമിനേഷന്‍ സമര്‍പ്പിക്കുവാനുള്ള സമയവും അനുവദിച്ചു. സമയപരിധി അവസാനിച്ചപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഒഴികെ മറ്റാരും പത്രിക നല്‍കാതിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കുര്യന്‍ ജോര്‍ജ് ഭാരവാഹികളെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്ത ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കുര്യന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.
2025 - 2027 വര്‍ഷത്തേക്കുള്ള യുക്മയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ (ഡാര്‍ട്ട്‌ഫോര്‍ഡ്, സൗത്ത് ഈസ്റ്റ്) ജനറല്‍ സെക്രട്ടറിയായി ജയകുമാര്‍ നായര്‍ (വെനെസ്ഫീല്‍ഡ്, മിഡ്‌ലാന്‍ഡ്‌സ്), ട്രഷററായി ഷിജോ വര്‍ഗീസ് (വാറിംഗ്ടണ്‍, നോര്‍ത്ത് വെസ്റ്റ്), വൈസ് പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍ ( ഷെഫീല്‍ഡ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍) സ്മിതാ തോട്ടം (സട്ടന്‍ കോള്‍ഫീല്‍ഡ്, മിഡ്‌ലാന്‍ഡ്‌സ്), ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി (വാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ആംഗ്ലിയ), റെയ്‌മോള്‍ നിധിരി (സ്വിന്‍ഡന്‍, സൗത്ത് വെസ്റ്റ് ), ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ (അബര്‍സ്വിത്ത്, വെയില്‍സ്) എന്നിവരെയാണ് ജനറല്‍ കൗണ്‍സില്‍ യോഗം ഐകകണ്ഡേന തിരഞ്ഞെടുത്തത്.
തുടര്‍ന്ന് സ്ഥാനമേറ്റ പുതിയ കമ്മിറ്റി പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതിയുടെ യോഗം അടിയന്തര പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുത്തു. പുതിയ കമ്മിറ്റിക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്, സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, ബേസിംഗ്‌സ്റ്റോക് സിറ്റി കൗണ്‍സിലറും മുന്‍ ജനറല്‍ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ അഡൈ്വസറി ബോര്‍ഡ് മെംബര്‍ തമ്പി ജോസ് തുടങ്ങിയവര്‍ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. മുന്‍ ജനറല്‍ സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷണറുമായ അലക്‌സ് വര്‍ഗീസിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
