
സ്‌കോട്ട്ലന്‍ഡിലെ ഫാല്‍കിര്‍ക് മലയാളികളുടെ കൂട്ടായ്മയായ എഫ്.എം.കെയുടെ 18-ാമത് വര്‍ഷത്തില്‍ 2025-26 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സജി ജോണ്‍ (പ്രസിഡന്റ്), ഷീലാ ജെറി (വൈസ് പ്രസിഡന്റ്), ഷൈന്‍ ആന്റോ (സെക്രട്ടറി), സോമി ഫ്രാന്‍സിസ് (ജോയിന്റ് സെക്രട്ടറി), സിജു അഗസ്റ്റിന്‍ (ട്രഷറര്‍), നൈജോ പൗലോസ് (ജോയിന്റ് ട്രഷറര്‍). കൂടാതെ ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍സ് ആയി ജിജോ ജോസ്, ഷൈലമ്മ റോബിന്‍സ്, കവിത രജിത്, ഷെഹനാസ് ഷാജി, പിആര്‍ഒമാരായി ഷിബു സേവിയര്‍, ജിസിന്‍ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.
മുന്‍ഭാരവാഹികളായ റോബിന്‍ തോമസ്, ലിന്‍സി അജി, മെല്‍വിന്‍ ആന്റണി, ജീമോള്‍ സിജു, ജെറി ജോസ്, ജോര്‍ജ് വര്‍ഗീസ്, ജിജോ ജോസ്, സതീഷ് സഹദേവന്‍, മേരീസ് ഷൈന്‍, സിമി ഹട്സന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ യോഗം പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു.
2025-26 വര്‍ഷത്തിലേക്കുള്ള വിവിധ കര്‍മ്മപരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്തു മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുമെന്നും എഫ്എംകെയെ സ്‌കോട്ട്ലന്‍ഡ് മലയാളികളുടെ അഭിമാനമായി ഉയര്‍ത്തുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് സജി ജോണ്‍ അഭ്യര്‍ത്ഥിച്ചു.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
