
അച്ഛന്‍, അമ്മ, കുടുംബം എന്നീ വിഷയങ്ങള്‍ സംസാരിക്കുന്ന സിനിമയുടെ സാമൂഹ്യ പ്രസക്തി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ 'ഗെറ്റ് സെറ്റ് ബേബി'യുടെ അണിയറപ്രവര്‍ത്തകര്‍. വിവാഹശേഷം കുഞ്ഞിനെ വരവേല്‍ക്കാന്‍ കുടുംബങ്ങള്‍ ഒരുങ്ങുന്നത് പല വിധത്തിലായിരിക്കും. അതിനെ സരസമായും ഭംഗിയായും അവതരിപ്പിക്കുന്നതാണ് വിനയ് ഗോവിന്ദിന്റെ സംവിധാനത്തില്‍ എത്തിയ 'ഗെറ്റ് സെറ്റ് ബേബി'യുടെ ഉള്ളടക്കം.
'നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിര്‍മാതാവായ ഒരാളാണ്. എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്റെ അവകാശമാണ്.' എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്റെ 'ഗെറ്റ് സെറ്റ് ബേബി' റിലീസ് ആയത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി ഉണ്ണി മുകുന്ദന്റെ തിരിച്ചുവരവാണ് ഈ ചിത്രം. മാര്‍ക്കോയില്‍ കണ്ട ഉണ്ണി മുകുന്ദന്റെ നേരെ വിപരീതമാണ് ഗെറ്റ് സെറ്റ് ബേബിയിലെ നായകന്‍.
തിയറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഗെറ്റ് സെറ്റ് ബേബി. പ്രേക്ഷകപ്രതികരണങ്ങളില്‍ അമ്മമാരുടെ വിഷയത്തോടുള്ള സമരസപ്പെടലാണ് കാണാനാകുന്നത്. പല പ്രായത്തിലുള്ള ആളുകള്‍ക്ക് ഓരോ രീതിയില്‍ കണക്ടാവുകയാണ് സിനിമ എന്നാണ് വിവരം. നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്. ഡോ. അര്‍ജുന്‍ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന ക്ലൗഡ് കിച്ചന്‍ നടത്തുന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കളിചിരികളും കുസൃതിതരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തില്‍. വൈകാരികമായ അഭിനയ മുഹൂര്‍ത്തങ്ങളിലും ഏറെ മികച്ച രീതിയില്‍ ഉണ്ണിയും നിഖിലയും മികച്ചുനില്‍ക്കുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.
അതോടൊപ്പം തന്നെ സുധീഷ്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‌ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകര്‍, ഭഗത് മാനുവല്‍, അഭിറാം രാജേന്ദ്രന്‍, മുത്തുമണി, പുണ്യ എലിസബത്ത്, ജുവല്‍ മേരി, ശ്യാം മോഹന്‍ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.
അലക്‌സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക് യോജിച്ചതാണ്. അര്‍ജു ബെന്നിന്റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടല്‍ പേസിന് ചേര്‍ന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചുനില്‍ക്കുന്നുണ്ട്. സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
