
ജീവനക്കാര്‍ക്ക് പകരം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങി ഡിബിഎസ് ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,000 തസ്തികകള്‍ വെട്ടിക്കുറക്കാനാകുമെന്ന് ഡിബിഎസ് സിഇഒ അറിയിച്ചു. സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കാണ് ഡിബിഎസ്. ഏകദേശം 41000 പേര്‍ ബാങ്കിലാകമാനമായി ജോലി ചെയ്യുന്നുണ്ട്. താല്‍ക്കാലിക, കരാര്‍ ജീവനക്കാരുടെ തസ്തികകളാണ് ഒഴിവാക്കാനുദ്ദേശിക്കുന്നതെന്നും എന്നാല്‍ സ്ഥിരം ജീവനക്കാരെ ഈ വെട്ടിച്ചുരുക്കല്‍ ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) യുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു. സിംഗപ്പൂരില്‍ എത്ര ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രത്യേകമായി വെളിപ്പെടുത്തിയിട്ടില്ല.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, നിര്‍ദ്ദിഷ്ട പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ 19 വിപണികളിലായി ഏകദേശം 4,000 താല്‍ക്കാലിക/കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ എഐ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബിഎസ് വക്താവ് പറഞ്ഞു. നിലവില്‍, ഡിബിഎസില്‍ 8,000 മുതല്‍ 9,000 വരെ താല്‍ക്കാലിക, കരാര്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 41,000 പേരാണ് ബാങ്കിനാകമാനമുള്ള ജോലിക്കാര്‍. കഴിഞ്ഞ വര്‍ഷം, ഡിബിഎസ് ഒരു ദശാബ്ദത്തിലേറെയായി എഐ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഗുപ്ത വെളിപ്പെടുത്തി.
മാര്‍ച്ച് അവസാനം ഗുപ്ത കമ്പനി വിടും. നിലവിലെ ഡെപ്യൂട്ടി സിഇഒ ടാന്‍ സു ഷാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകും. ലോകമെമ്പാടുമുള്ള എല്ലാ ജോലികളിലും ഏകദേശം 40ശതമാനത്തോളം എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നല്‍കിയിരുന്നു. എഐ മൊത്തത്തിലുള്ള അസമത്വം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞിരുന്നു.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
