
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച 7 ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ കലാസ്‌നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച കലാമാമാങ്ക അരങ്ങില്‍ വിരിഞ്ഞത് വര്‍ണ്ണാഭമായ കലയുടെ മഴവില്‍ വസന്തം. കേംബ്രിഡ്ജിലെ നെതര്‍ഹാള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ഇടനാഴികകളിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് ആസ്വാദക ഹൃദയങ്ങള്‍ 7 ബീറ്റ്സ് സീസണ്‍ 8 സംഗീതോത്സവത്തെ വരവേറ്റത് കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാര്‍ന്ന വര്‍ണ്ണാഭമായ സമ്പന്ന കലാ വിരുന്നിനും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവും പ്രോത്സാഹനവുമായി. ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പന്ത്രണ്ടുവരെ നീണ്ടു നിന്നു.
കേംബ്രിഡ്ജ് മേയര്‍ കൗണ്‍സിലര്‍ ബൈജു തിട്ടാല 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു ആശംസകള്‍ നേര്‍ന്നു. 'ദൃശ്യം' അടക്കം നിരവധി ഭാഷാ സിനിമകളില്‍ തിളങ്ങുകയും മലയാളി ഹൃദയങ്ങളില്‍ ഇടംനേടിയ പ്രശസ്ത സിനിമാ താരവും, സംഗീതോത്സവത്തിലെ മുഖ്യാതിഥിയും ആയ നടി എസ്തര്‍ അനില്‍ ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ചു സംസാരിച്ചു. 7 ബീറ്റ്‌സിന്റെ സംഗീതോത്സവ ഉദ്ഘാടന വേദിയില്‍ കോര്‍ഡിനേറ്ററും, യുഗ്മ നാഷണല്‍ കമ്മിറ്റി ജോ.സെക്രട്ടറിയുമായ സണ്ണിമോന്‍ മത്തായി അദ്ധ്യക്ഷത വഹിച്ചു. 7 ബീറ്റ്‌സിന്റെ മുഖ്യ കോര്‍ഡിനേറ്ററായ ജോമോന്‍ മാമ്മൂട്ടില്‍ സ്വാഗതവും, സീ എം എ പ്രതിനിധി എബ്രഹാം ലൂക്കോസ്, യുഗ്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് ജോബിന്‍ ജോര്‍ജ്ജ്, കൊച്ചിന്‍ കലാഭവന്‍ (ലണ്ടന്‍) ജൈസണ്‍ ജോര്‍ജ്ജ്,സുജു ഡാനിയേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നും സംസാരിച്ചു........
അത്ഭുത പ്രകടനവുമായി എത്തിയ കൊച്ചു കുട്ടികളുടെ ലൈവ് ബാന്‍ഡായി അരങ്ങേറ്റം കുറിച്ച 'ബ്ലാസ്റ്റേഴ്സ് ബെഡ്ഫോര്‍ഡും', പ്രശസ്ത ലൈവ് ബാന്‍ഡായ 'മല്ലു ബാന്‍ഡ്സും', സദസ്സ് നെഞ്ചിലേറ്റിയ 'ജതി ഡാന്‍സ് ഗ്രൂപ്പും', അരങ്ങില്‍ മാസ്മരിക വിരിയിച്ച 'റിഥം ക്യുന്‍സ്', യു കെ യുടെ കലാതിലകങ്ങളായ 'ആനി അലോഷ്യസും,' ടോം അലോഷ്യസും' അടക്കം നിരവധി പ്രതിഭകളുടെ അവതരണങ്ങള്‍ വേദിയെ കോരിത്തരിപ്പിച്ചു. യു കെ യുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള , കലാപ്രതിഭകള്‍ തങ്ങളുടെ സര്‍ഗ്ഗ പ്രതിഭ തെളിയിക്കുവാന്‍ അരങ്ങിലെത്തുകയും, യു കെ യിലെ സംഗീത വേദികള്‍ ഒരുക്കുന്ന ഇതര സംഘാടകരുടെ പങ്കാളിത്തവും, പ്രതിഭാധനരായ കലാകാരുടെ നിറ സാന്നിദ്ധ്യവും 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ അംഗീകാരമായി.
ചാരിറ്റി ഫണ്ട് ശേഖരനാര്‍ത്ഥം നടത്തിയ റാഫില്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്‌പോണ്‍സറായ ലൈഫ് ലൈന്‍ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും നടത്തി ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എഴുപതോളം സംഗീത-നൃത്ത ഇനങ്ങള്‍ വര്‍ണ്ണാഭവും, സമ്പന്നവുമാക്കിയ സംഗീതോത്സവ വേദിയില്‍ എല്‍ ഇ ഡി സ്‌ക്രീനിന്റെ മാസ്മരിക പശ്ചാത്തലത്തില്‍, നൂതന ലൈറ്റ് ആന്‍ഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ മികവോടെ ആലപിച്ച മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നവരസങ്ങള്‍ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങില്‍, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവര്‍ണ്ണാവസരമാണ് കേംബ്രിഡ്ജില്‍ 7 ബീറ്റ്സ് സമ്മാനിച്ചത്.
സെവന്‍ ബീറ്റ്സ് സംഗീതോത്സവത്തില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നര്‍മ്മവും മര്‍മ്മവും സംഗീതവും ചാലിച്ച് അനര്‍ഗളമായ വാക്ധോരണിയില്‍ പരിപാടികള്‍ കോര്‍ത്തിണക്കിയും, ഇടവേളകള്‍ക്ക് തുടിപ്പും നല്‍കി ഡെര്‍ബിയില്‍ നിന്നുള്ള രാജേഷ് നായര്‍, സൗത്താംപ്ടണില്‍ നിന്നുള്ള അന്‍സി കൃഷ്ണന്‍, ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള ആന്റോ ബാബു, ലീഡ്സില്‍ നിന്നുള്ള ആന്‍ റോസ് സോണി എന്നിവര്‍ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.
സംഘാടക പാഠവവും, സമ്പന്നമായ സംഗീത നൃത്ത വിരുന്നും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവന്‍ ബീറ്റ്സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികള്‍ സീസണ്‍ 9 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്. 7 ബീറ്റ്സ് സംഗീതോത്സവ കോര്‍ഡിനേറ്റര്‍മാരോടൊപ്പം കേംബ്രിഡ്ജ് മലയാളി ആസ്സോസ്സിയേഷനിലെ അബ്രഹാം ലൂക്കോസ്, പ്രസിഡണ്ട് ജോജി ജോസഫ്, സെക്രട്ടറി ദീപാ ജോര്‍ജ്ജ്, പി ആര്‍ ഓ ശ്രീജു പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ലൈവ് സ്ട്രീമിങ്ങിനും ഫോട്ടോഗ്രാഫിക്കും കുശാല്‍ കെ സ്റ്റാന്‍ലി (സ്റ്റാന്‍ ക്ലിക്ക്‌സ് ) നേതൃത്വം നല്‍കി. രുചികരമായ ചൂടന്‍ കേരള ഭക്ഷണ വിഭവങ്ങളുമായി മന്നാ ഗിഫ്റ്റ് കാറ്ററേഴ്‌സിന്റെ ഫുഡ് സ്റ്റോള്‍ വേദിയോടനുബന്ധിച്ചു തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അപ്പച്ചന്‍ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവ ചാരിറ്റി ഇവന്റിന് സമാപനമായി.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
