18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : തകഴിയിൽ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയത് ഓസ്‌ട്രേലിയൻ പ്രവാസിയുടെ ഭാര്യയും മകളും, മലയാളികളെ നടുക്കിയ സംഭവം കോട്ടയത്തെ ഷൈനിയുടെ ആത്മഹത്യപോലെ കുടുംബ ദുരന്തത്തിന്റെ തനിയാവർത്തനം \ >>> അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. >>> സ്വിണ്ടനിലെ കുഞ്ഞുമാലാഖ ഐറിൻ മോൾക്ക് വേദനയോടെ അന്ത്യയാത്രാമൊഴിയേകി യുകെ മലയാളി സമൂഹം; വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ശുശ്രൂഷകളിൽ പങ്കുകൊണ്ടു >>> തെയിംസ് വാട്ടർ താൽക്കാലികമായി ദേശസാൽക്കരിക്കപ്പെട്ടാൽ, നികുതിദായകരും തെയിംസ് വാട്ടർ തൊഴിലാളികളുടെ പെൻഷൻ പദ്ധതികളും ഒരുപോലെ കഷ്ടപ്പെടുമെന്ന് ജല നിയന്ത്രണ ഏജൻസിയും തെയിംസിന്റെ പെൻഷൻ ട്രസ്റ്റികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് >>> എൻഎച്ച്എസ് ഇംഗ്ലണ്ട് പിരിച്ചുവിടുന്നു.. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം! നടപടി ഉദ്യോഗസ്‌ഥ ദുഷ്‌ച്ചെലവ് കുറയ്ക്കാൻ, ആയിരങ്ങൾക്ക് ജോലി നഷ്ടപ്പെടും; നഴ്‌സുമാരും ഡോക്ടർമാരും അടക്കം സ്റ്റാഫുകൾക്ക് ജോലി നഷ്ടപ്പെടുമോ? പുതിയമാറ്റം വിശദമായി അറിയുക >>>
Home >> USA
തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നും വ്യാജവാര്‍ത്തകള്‍ ഉണ്ടാകുന്നു; ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കും: ട്രംപ്

സ്വന്തം ലേഖകൻ

Story Dated: 2025-02-27

വാഷിങ്ടണ്‍: അജ്ഞാത സ്രോതസുകളില്‍ നിന്ന് വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ട്രംപി?ന്റെ ഭീഷണി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നും വ്യാജവാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ടെന്നും, അത്തരം വാര്‍ത്ത നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്ന ഭീഷണിയാണ് ട്രംപി?ന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലുള്ളത്.

'ഞാന്‍ അധികാരത്തിലെത്തിയതിനു ശേഷം വ്യാജ വാര്‍ത്തകളും പുസ്തകങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നുണ്ട്. സത്യസന്ധതയില്ലാത്ത എഴുത്തുകാര്‍ക്കെതിരേയും പ്രസാധകര്‍ക്കെതിരേയും കേസെടുക്കും. അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്ന ഈ കഥകള്‍ കെട്ടിച്ചമച്ചതാണ്. അതിനെതിരെ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കണം. അത് രാജ്യത്തിനുള്ള സേവനമായിരിക്കും' എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പത്രപ്രവര്‍ത്തകന്‍ മൈക്കല്‍ വുള്‍ഫിന്റെ ഓള്‍ ഓര്‍ നത്തിങ്: ഹൗ ട്രംപ് റീക്യാപ്‌ചേര്‍ഡ് അമേരിക്ക' എന്ന പുസ്തകം പുറത്തിറങ്ങി വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.

More Latest News

ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

റയിന്‍ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടത്തപ്പെടും. ലണ്ടനില്‍ റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.   ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി യൂത്ത് ആന്‍ഡ് മൈഗ്രന്റ് കമ്മീഷന്‍ ഡയറക്ടറും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലിസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, കണ്‍വെന്‍ഷന്‍ നയിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.   ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി മിഷനുകളില്‍ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കല്‍, കടുത്തുരുത്തി SVD പ്രാര്‍ത്ഥനാ നികേതന്‍ ഡയറക്ടറും സുപ്പീരിയറുമായ ഫാ. ടൈറ്റസ് ജെയിംസ് SVD എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും, ശുശ്രൂഷകളില്‍ പങ്കുചേരുന്നതുമാണ്. നാളെ രാവിലെ 9:30 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍  വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടര്‍ന്ന്  ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കുന്നുണ്ട്. കണ്‍വെന്‍ഷനില്‍ പങ്കുചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഇംഗ്ലീഷ് ഭാഷയിലും  ശുശ്രുഷകള്‍ ക്രമീകരിക്കുന്നുണ്ട്. വലിയ നോമ്പിലേക്കുള്ള ആത്മീയ നവീകരണത്തിനും, സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഭവദായകമായ ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലെ തിരുക്കര്‍മ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേരുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് തയ്യില്‍- 07848 808550 മാത്തച്ചന്‍ വിളങ്ങാടന്‍- 07915 602258 March1st  Saturday 9:00 - 16:00 PM. Our lady Of La Salette R C Church, 1 Rainham Road, Rainham, Essex, RM13 8SR, UK.

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഭഗവത് ഗീതയും ഇതര ഭാരതീയ ദര്‍ശനങ്ങളും പഠിക്കുവാനും പകര്‍ന്നു നല്‍കുവാനും ലക്ഷ്യമിട്ടു രൂപീകൃതമായ സംഗീതിക യുകെ ഒന്‍പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒട്ടേറെ ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ്.വഴിതെറ്റിപ്പോകുന്ന ഇന്നത്തെ യുവത്വത്തെ യോഗയും പ്രാണായാമവും ജീവനകലയും പഠിപ്പി ക്കുവാനുള്ള യത്നത്തിന് തുടക്കമിടുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആയതിനുവേണ്ടിയുള്ള ശില്പശാലക്കു എട്ടാമത് വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി. ടോണ്ടനില്‍ നടന്ന എട്ടാമത് വാര്‍ഷിക പൊതുയോഗം സംഗീതികയുടെ പുതിയ പ്രസിഡന്റായി രാജേഷ് രാജഗോപാല്‍ കുറുപ്പിനെ ഐക്യകണ്ഠെന തെരഞ്ഞെടുത്തു .ദ്വിദീഷ് ടി പിള്ള രാജിവച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റായി രാജേഷ് കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.ഗുരുവായൂര്‍ സ്വദേശിയാണ്. ഗുരുവായൂര്‍ കളരിക്കല്‍ പരേതനായ രാജഗോപാല്‍ കുറുപ്പിന്റെയും ഓമന രാജഗോപാലിന്റെയും മകനാണ്.ഭാര്യ ഐശ്വര്യ രാജേഷിനോടും രണ്ടുമക്കളോടുമൊപ്പം സോമേര്‍സെറ്റ് ലെ ടോണ്ടണിലാണ് താമസം. ഒരുവര്‍ഷം മുന്‍പ് നിലവില്‍ വന്ന ഇപ്പോഴത്തെ ഭരണ സമിതിക്കു ഇനി രണ്ടുവര്‍ഷം കൂടിയുണ്ട്.ജനറല്‍ സെക്രട്ടറിയായി ലിജിന്‍ തമ്പി (ബ്രിഡ്ജ് വാട്ടര്‍ )യും വൈസ് പ്രെസിഡന്റ്മാരായി പ്രദീപ് ബാലകൃഷ്ണ പിള്ള ,നീതു ബിനു എന്നിവരും ട്രെഷറര്‍ ആയി സിമോദ് ശശിയും റീജിയണല്‍ സെക്രട്ടറിമാരായി ശ്യാമളാ സതീശന്‍ (ബ്രിസ്റ്റോള്‍ )രാജേഷ് നായര്‍(എക്സിറ്റര്‍ )വിഷ്ണു ബാലചന്ദ്രന്‍ (ടോണ്ടന്‍ )എന്നിവരും തുടരും ..ലക്ഷ്മിശ്രീദേവിപിള്ള ,സ്വാതി ഹരിദാസ് ,സുധീഷ് പിള്ള ഉള്‍പ്പെടെ 8 നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ  15 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. സാമൂഹ്യ സേവനരംഗത്തും ഭാരതീയ ദര്ശന പഠന പാരമ്പര്യത്തിലും പ്രവര്‍ത്തന പരിചയമുള്ള രാജേഷ് കുറുപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നു സംഗീതിക ഫൗണ്ടര്‍ കൂടിയായ കോര്‍ഡിനേറ്റര്‍ സുധാകരന്‍ പാലാ പറഞ്ഞു . ഇന്നലെ നടന്ന മഹാശിവരാത്രി ദിനത്തില്‍ പുതിയ ഭാവനപദ്ധതികള്‍ക്ക് തുടക്കമായി.  വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ സമൂഹ പ്രാര്‍ത്ഥനയും ശിവസ്തോത്രമാലികയും ഭജനയും  തുടര്‍ന്ന് പഞ്ചാക്ഷരീമന്ത്ര പ്രാണായാമവും രാത്രി ഏറെ വൈകി അവസാനിച്ചത്. വിശദവിവരങ്ങള്‍ക്ക് - Ph -07414608807, +44 7466 292026, +44 7442 021073

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ലോകത്തില്‍ ഏറ്റവും കുടുതല്‍ ഫീസ് വാങ്ങുന്ന ഏറ്റവും ചെലവേറിയ ഈ സ്‌കൂളിനെപ്പറ്റി നിങ്ങള്‍ കേട്ടാല്‍ ഞെട്ടും. ആഡംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പാഠ്യവിഷയങ്ങളിലും ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌കൂള്‍. ദി സ്പിയേഴ്‌സ് ലിസ്റ്റ് അനുസരിച്ച്, ആറ് അക്ക ഫീസുള്ള ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനം റോസന്‍ബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍ കോണ്‍സ്റ്റന്‍സ് തടാകത്തിന് സമീപത്താണ് ഈ ആഡംബര ബോര്‍ഡിങ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചെലവുകള്‍ക്കുമായി പ്രതിവര്‍ഷം ഈടാക്കുന്നത് 176,000 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഒന്നരക്കോടിയില്‍ അധികം. നയതന്ത്രജ്ഞര്‍, ലോക നേതാക്കള്‍, നൊബേല്‍ സമ്മാന ജേതാക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതിന്റെ നീണ്ട ചരിത്രമാണ് റോസന്‍ബര്‍ഗിനുള്ളത്. 25 ഹെക്ടര്‍ സ്ഥലത്താണ് ഈ ക്യാമ്പസ് വ്യാപിച്ചു കിടക്കുന്നത് അതില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഡംബരം താമസസ്ഥലങ്ങള്‍, അത്യാധുനിക പഠന ഇടങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗും മറ്റ് വിഷയങ്ങളും പഠിക്കുന്ന SAGA ഹാബിറ്റാറ്റ് (ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സിമുലേറ്റഡ് ലിവിംഗ് പരിതസ്ഥിതി), ഇടിഎച്ച് സൂറിച്ച് ഹരിതഗൃഹം എന്നിവ പോലുള്ള അതുല്യ സൗകര്യങ്ങളും ഉള്‍പ്പെടുന്നു. അക്കാദമിക്, കല, കായികം, സംരംഭകത്വം എന്നിങ്ങനെ ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ക്കനുസൃതമായി, വളരെ വ്യക്തിഗതമാക്കിയ ഒരു പാഠ്യപദ്ധതിയാണ് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വഭാവ വികസനം, സമഗ്രത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് സ്‌കൂള്‍ ശക്തമായ ഊന്നല്‍ നല്‍കുന്നു, പ്രീമിയം സ്വിറ്റ്സര്‍ലന്‍ഡ്, 2024-ല്‍, റോസന്‍ബെര്‍ഗിനെ ലോകത്തിലെ ഏറ്റവും മികച്ച ബോര്‍ഡിംഗ് സ്‌കൂളായി തെരഞ്ഞെടുത്തിരുന്നു, 1944 മുതല്‍ ഗേഡ്മാന്‍ കുടുംബമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെം റോസന്‍ബെര്‍ഗിനെ നയിക്കുന്നത്. ഗേഡ്മാന്‍ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട ബെര്‍ണ്‍ഹാര്‍ഡ് ഗാഡെമാനാണ് നിലവിലെ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ഉടമയും. 1889 -ല്‍ അള്‍റിച്ച് ഷ്മിത്ത് സ്ഥാപിച്ച ഈ വിദ്യാലയം യഥാര്‍ത്ഥത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡോ. ഷ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 1889 -ല്‍ സ്ഥാപിതമായ റോസന്‍ബെര്‍ഗ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്‌കൂളുകളില്‍ ഒന്നാണ്. 60 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ വെറും 250 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നത്. 1924 -ല്‍ ഷ്മിത്തിന്റെ മരണശേഷം ഗാഡ്മാന്‍ കുടുംബം വിദ്യാലയം ഏറ്റെടുക്കുകയായിരുന്നു.

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

ലോകത്തിലെ തന്നെ പലതരം വ്യത്യസ്തമായ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുന്ന ഒരു വീടിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലെ ലോകത്തിലെ ഏറ്റവും ചെറിയ വീടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു വീടിന്റെ മോഡലോ, വെറുതെ കാണാന്‍ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ അല്ല ഇത്. കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ആള്‍ താമസമുള്ള 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടിനെക്കുറിച്ചാണ് പറയുന്നത്. യൂട്യൂബര്‍ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. വീലില്‍ സഞ്ചരിക്കുന്ന ഒരു ടെലഫോണ്‍ ബൂത്ത് പോലെയാണ് ഇത് കണ്ടാല്‍ തോന്നുക. ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്. എന്നാല്‍, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്. ഈ വീട് പണിയാന്‍ വെറും 21,500 രൂപയ്ക്കാണ് കെല്ലിക്ക് ചെലവായത്. റീഡിങ് കോര്‍ണര്‍, വാട്ടര്‍ ടാങ്ക്, വാട്ടര്‍ ഹീറ്റര്‍, ഫില്‍ട്ടര്‍, പമ്പ് സിസ്റ്റം, ഒരു മിനി-ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക് ടോപ്പ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനുന്നാലെ വിഡിയോ വൈറലായി.

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ 600 മെഗാവാട്ട് തെര്‍മല്‍ പവര്‍ പ്ലാന്റുള്ള സ്ഥാപനമാണ് വിദര്‍ഭ ഇന്‍ഡസ്ട്രീസ്. പാപ്പരത്ത നടപടി നേരിടുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനായി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവര്‍ പ്ലാന്‍ സമര്‍പ്പിച്ചിരുന്നു. വിദര്‍ഭ ഇന്‍ഡസ്ട്രീസിന്റെ വായ്പാസ്ഥാപനങ്ങള്‍ ഈ പ്ലാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചത്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി കൂടി ലഭിച്ചാലേ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാനാവൂ. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്നലെ ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ ആദ്യം കുതിപ്പ് നടത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിലെ 895.85 രൂപയാണ് അദാനി പവര്‍ ഓഹരികളുടെ 52-ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. നവംബര്‍ 21ലെ 432 രൂപയാണ് 52 ആഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ മൂല്യം. ഇപ്പോഴത്തെ സ്ഥിതിയില്‍ അദാനി പവറിന് 660 രൂപവരെ ഉയരാന്‍ കഴിഞ്ഞേക്കുമെന്നാണ് ചില ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. 1.91 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള (market cap) കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 5.23% വാര്‍ഷിക വളര്‍ച്ചയോടെ 13,671 കോടി രൂപയിലെത്തിയിരുന്നു. ലാഭം 7.37% ഉയര്‍ന്ന് 2,940 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) ലാഭം 3,298 കോടി രൂപയായിരുന്നു.

Other News in this category

  • മസ്‌കിന്റെ മകന്‍ മേശയില്‍ മൂക്ക് തുടച്ചു, അമേരിക്കന്‍ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പല ഉത്തരവുകളും ഒപ്പിട്ട മേശ മാറ്റി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
  • യുഎസ് സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് ഡോണള്‍ഡ് ട്രംപ്, ഔദ്യോഗിക തീരമാനം യുഎസ് സൈന്യത്തിന്റെ എക്സ് അക്കൗണ്ടില്‍
  • 'പ്രിയപ്പെട്ട സുഹൃത്തെ'ന്ന് അഭിസംബോധന ചെയ്ത് ആലിംഗനം ചെയ്ത് മോദിയെ വൈറ്റ്ഹൗസിലേക്ക് വരവേറ്റ് ട്രംപ്, ഇന്ത്യയുഎസ് ഉഭയകക്ഷി ബന്ധത്തെ കുറിച്ച് പുതിയ സമവാക്യവുമായി മോദി
  • ട്രംപിന്റെ നയം മോശമെന്ന് മാര്‍പാപ്പ, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിച്ച് മാര്‍പാപ്പ
  • എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തി ട്രംപ്, വിശദവിവരങ്ങള്‍ ഈ ആഴ്ച അവസാനം വ്യക്തമാകും
  • മെക്‌സിക്കോയുടെ തെക്കന്‍ മേഖലയില്‍ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് വന്‍ അപകടം, ദുരന്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു
  • ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
  • അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താന്‍ ഡോണള്‍ഡ് ട്രംപ്, ഇന്ന് തന്നെ ഉപരോധം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചേക്കും
  • യുഎസില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി
  • 205 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം ഇന്ന് എത്തും, ഉച്ചതിരിഞ്ഞ് അമൃത്സറിലെ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്
  • Most Read

    British Pathram Recommends