
വിവാഹം വളരെ പവിത്രമായ ഒരു കര്‍മമാണ്. രണ്ടു മനുഷ്യര്‍ രണ്ടു ശരീരവും ഒരു മനസുമായി ഒന്നിക്കുന്ന അസുലഭ മുഹൂര്‍ത്തമാണത്. എന്നും ഓര്‍മിക്കപ്പെടുന്ന ഈ നിമിഷത്തില്‍ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരാണ് സാക്ഷികളായി എത്തുന്നത്. എന്നാല്‍, ആ നിമിഷത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാകും മിക്ക മൃഗ സ്‌നേഹികളും. അങ്ങനെയുള്ളവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരമടക്കമുള്ള 29 അമേരിക്കന്‍ സംസ്ഥാനങ്ങളിലും ഇനി മുതല്‍ തങ്ങളുടെ യജമാനന്റെ വിവാഹത്തിന് നിയമാനുസൃത സാക്ഷികളാകാന്‍ വളര്‍ത്തു മൃഗങ്ങളായ നായ, പൂച്ച, ഹാംസ്റ്റര്‍, മുയല്‍ എന്നിവയ്ക്ക് കഴിയും.
അലബാമ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, കൊളറാഡോ, കണക്റ്റിക്കട്, ഫ്‌ലോറിഡ, ഹവായ്, ഐഡഹോ, ഇല്ലിനോയിസ്, ഇന്ത്യാന, അയോവ, മേരിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, മിസിസിപ്പി, മിസ്സോറി, മൊണ്ടാന, നെവാഡ, ന്യൂ ഹാംഷെയര്‍, ന്യൂയോര്‍ക്ക്, ഒഹായോ, പെന്‍സില്‍വാനിയ, സൗത്ത് കരോലിന, സൗത്ത് ഡക്കോട്ട, ടെന്നസി, ടെക്‌സാസ്, വെര്‍മോണ്ട്, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, വാഷിംഗ്ടണ്‍ ഡി.സി. എന്നീ യുഎസ് സംസ്ഥാനങ്ങളാണ് വളര്‍ത്തുമൃഗങ്ങളെ നിയമാനുസൃത വിവാഹ സാക്ഷികളാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാത്രമല്ല, ഇതില്‍ കൊളറാഡോ, ഇല്ലിനോയിസ്, കന്‍സാസ്, മെയ്ന്‍, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, വാഷിംഗ്ടണ്‍ ഡി.സി തുടങ്ങിയ എട്ട് സംസ്ഥാനങ്ങള്‍ വളര്‍ത്തു മൃഗങ്ങളെ വിവാഹ ഓഫീസറായി സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കുന്നുവെന്ന് കോര്‍ട്ട്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
2025 ജനുവരിയിലാണ് ന്യൂയോര്‍ക്ക് നഗരം വളര്‍ത്തുമൃഗങ്ങളെ ഔദ്യോഗിക വിവാഹ സാക്ഷികളായി അംഗീകരിച്ചത്. വളര്‍ത്തുമൃഗങ്ങളുടെ മുന്‍കാല്‍ മഷിയില്‍ മുക്കി വിവാഹ ഉടമ്പടിയില്‍ ഒപ്പ് വയ്പ്പിക്കുന്നതാടെ വിവാഹത്തിലെ നിയമാനൃസൃത സാക്ഷികളാകാന്‍ അവയ്ക്ക് കഴിയുന്നു. 'ഞങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരുമായി ഞങ്ങളുടെ വിവാഹം പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഞങ്ങളുടെ മുഴുവന്‍ കുടുംബത്തെയും ഉള്‍പ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള മികച്ച മാര്‍ഗമായിരുന്നു അത്.' അടുത്തിടെ വിവാഹിതയായ ജെന്നിഫര്‍ ക്ലെയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജെന്നിഫറിന്റെ വിവാഹത്തിന് അവളുടെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയായിരുന്നു സാക്ഷികളില്‍ ഒരാള്‍.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
