
ലോകത്തില്‍ ഏറ്റവും കുടുതല്‍ ഫീസ് വാങ്ങുന്ന ഏറ്റവും ചെലവേറിയ ഈ സ്‌കൂളിനെപ്പറ്റി നിങ്ങള്‍ കേട്ടാല്‍ ഞെട്ടും. ആഡംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പാഠ്യവിഷയങ്ങളിലും ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌കൂള്‍. ദി സ്പിയേഴ്‌സ് ലിസ്റ്റ് അനുസരിച്ച്, ആറ് അക്ക ഫീസുള്ള ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനം റോസന്‍ബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍ കോണ്‍സ്റ്റന്‍സ് തടാകത്തിന് സമീപത്താണ് ഈ ആഡംബര ബോര്‍ഡിങ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചെലവുകള്‍ക്കുമായി പ്രതിവര്‍ഷം ഈടാക്കുന്നത് 176,000 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഒന്നരക്കോടിയില്‍ അധികം. നയതന്ത്രജ്ഞര്‍, ലോക നേതാക്കള്‍, നൊബേല്‍ സമ്മാന ജേതാക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതിന്റെ നീണ്ട ചരിത്രമാണ് റോസന്‍ബര്‍ഗിനുള്ളത്. 25 ഹെക്ടര്‍ സ്ഥലത്താണ് ഈ ക്യാമ്പസ് വ്യാപിച്ചു കിടക്കുന്നത് അതില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഡംബരം താമസസ്ഥലങ്ങള്‍, അത്യാധുനിക പഠന ഇടങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗും മറ്റ് വിഷയങ്ങളും പഠിക്കുന്ന SAGA ഹാബിറ്റാറ്റ് (ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സിമുലേറ്റഡ് ലിവിംഗ് പരിതസ്ഥിതി), ഇടിഎച്ച് സൂറിച്ച് ഹരിതഗൃഹം എന്നിവ പോലുള്ള അതുല്യ സൗകര്യങ്ങളും ഉള്‍പ്പെടുന്നു.
അക്കാദമിക്, കല, കായികം, സംരംഭകത്വം എന്നിങ്ങനെ ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ക്കനുസൃതമായി, വളരെ വ്യക്തിഗതമാക്കിയ ഒരു പാഠ്യപദ്ധതിയാണ് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വഭാവ വികസനം, സമഗ്രത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് സ്‌കൂള്‍ ശക്തമായ ഊന്നല്‍ നല്‍കുന്നു, പ്രീമിയം സ്വിറ്റ്സര്‍ലന്‍ഡ്, 2024-ല്‍, റോസന്‍ബെര്‍ഗിനെ ലോകത്തിലെ ഏറ്റവും മികച്ച ബോര്‍ഡിംഗ് സ്‌കൂളായി തെരഞ്ഞെടുത്തിരുന്നു, 1944 മുതല്‍ ഗേഡ്മാന്‍ കുടുംബമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെം റോസന്‍ബെര്‍ഗിനെ നയിക്കുന്നത്. ഗേഡ്മാന്‍ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട ബെര്‍ണ്‍ഹാര്‍ഡ് ഗാഡെമാനാണ് നിലവിലെ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ഉടമയും.
1889 -ല്‍ അള്‍റിച്ച് ഷ്മിത്ത് സ്ഥാപിച്ച ഈ വിദ്യാലയം യഥാര്‍ത്ഥത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡോ. ഷ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 1889 -ല്‍ സ്ഥാപിതമായ റോസന്‍ബെര്‍ഗ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്‌കൂളുകളില്‍ ഒന്നാണ്. 60 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ വെറും 250 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നത്. 1924 -ല്‍ ഷ്മിത്തിന്റെ മരണശേഷം ഗാഡ്മാന്‍ കുടുംബം വിദ്യാലയം ഏറ്റെടുക്കുകയായിരുന്നു.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു

ഇന്‍സ്റ്റഗ്രാമിന് ഇത് എന്ത് പറ്റി? ഇന്‍സ്റ്റഗ്രാം ഫീഡില്‍ സെന്‍സിറ്റീവ് വയലന്റ് കണ്ടന്റുകള്‍ നിറഞ്ഞിരുന്നുവെന്ന് പരാതി
