
കേരളത്തിൽ ഇപ്പോൾ വിസ തട്ടിപ്പുകളുടെ വസന്തകാലമാണ് അരങ്ങേറുന്നത്. യുകെയ്ക്ക് പുറമേ യൂറോപ്യൻ രാജ്യങ്ങളിലേക്കും യുഎസിലേക്കും കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെ തൊഴിൽ വിസകൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നവരുടെ വിവരം ഓരോ ദിവസവും പുറത്തുവരുന്നു. തൊഴിൽ വിസ തട്ടിപ്പുകൾ മാത്രമല്ല, പാതിവില, ക്രിപ്റ്റോ കറൻസി, ഓഹരി നിക്ഷേപം, കെയർ ഹോം ജീവിതം എന്നിവ വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്നവരുടെ വിവരങ്ങൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. എന്നാൽ ഇതിലൊന്നും പാഠം പഠിക്കാതെ, പ്രവാസികൾ അടക്കം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകാരുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്യുന്നു. ഈ തട്ടിപ്പ് ശ്രേണിയിലെ ഏറ്റവും പുതിയ കണ്ണിയാണ് കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പാലക്കാട് സ്വദേശിനി അർച്ചന തങ്കച്ചൻ. നിരവധി ഫോളോവേഴ്‌സുള്ള അന്ന ഗ്രേസ് എന്ന വനിതാ യൂട്യൂബർ, ഒരു പ്രൊഫഷണൽ കള്ളിയുടെ ലാഘവത്തോടെ, യുകെ ജോലിയും താമസവും വാഗ്ദാനം ചെയ്ത് നിരവധിപ്പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്തയുടെ ചൂടാറും മുമ്പാണ് പുതിയ കേസ് പുറത്തുവന്നിട്ടുള്ളത്. കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്താണ് അർച്ചന യുവതിയിൽനിന്നു ലക്ഷങ്ങള്‍ തട്ടിയത്. ഈ കേസില്‍ പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ, 28, വെള്ളമുണ്ട പൊലീസ് അറസ്റ്റുചെയ്തു. കേസിന്റെ വിവരമറിഞ്ഞ് കേരളത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ച് വെള്ളിയാഴ്ചയാണ് അർച്ചനയെ കസ്റ്റഡിയിലെടുത്തത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയില്‍നിന്നു മൂന്നര ലക്ഷം രൂപയാണ് അർച്ചന തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ ‘ബില്യൻ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. കൊച്ചി എളമക്കര പോലീസ് സ്റ്റേഷനിലും അർച്ചനക്കെതിരെ ലക്ഷങ്ങൾ തട്ടിയെടുത്ത സമാനരീതിയിലുള്ള കേസുണ്ട്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
