
ഒരുകാലത്ത് ലണ്ടനിലെ ഏറ്റവും പ്രശസ്തമായ കച്ചവട തെരുവും ഹൈ സ്ട്രീറ്റുമായിരുന്നു ഓക്സ്ഫോർഡ് തെരുവ്. എന്നാൽ ഇപ്പോൾ അവിടെ കാൽനടക്കാർ പോയിട്ട് ടാക്സി ഡ്രൈവർമാർക്ക് വരെ വരാൻ ഭയമാണെന്ന് ലണ്ടൻ മേയർ സർ സാദിഖ് ഖാൻ തന്നെ വെളിപ്പെടുത്തുന്നു.
അതിനാൽ തന്നെ ഓക്സ്ഫോർഡ് സ്ട്രീറ്റിന്റെ മുഖച്ഛായ മാറ്റാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മേയറും കൂട്ടാളികളും ഇതിനായി ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിനെ കാൽനട തെരുവ് മാത്രമാക്കി മാറ്റാൻ ലണ്ടനിലെ നിവാസികളുടെ അഭിപ്രായങ്ങൾ ആരായുന്ന കൗൺസലിംഗ് ആരംഭിച്ചു.
പ്രശസ്തമായ ഷോപ്പിംഗ് സ്ട്രീറ്റ് പുതുക്കുന്നത് സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ലണ്ടന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും സർ സാദിഖ് ഖാൻ പ്രതീക്ഷിക്കുന്നു.
തെരുവിന് പുതിയ മുഖഛായ നൽകാനുള്ള മേയറുടെ ഏറ്റവും പുതിയ ശ്രമമാണ് ഈ കൂടിയാലോചന. 2018-ൽ ഇതിനായുള്ള അദ്ദേഹത്തിന്റെ ശ്രമം അന്നത്തെ കൺസർവേറ്റീവ് നിയന്ത്രണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനം തടഞ്ഞു.
കഴിഞ്ഞവർഷം പൊതുതെരഞ്ഞെടുപ്പിന് ശേഷം, ലേബർ സർക്കാർ മേയർക്ക് ഓക്സ്ഫോർഡ് സ്ട്രീറ്റിന് ചുറ്റും ഒരു മേയർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എംഡിസി) സൃഷ്ടിക്കുന്നതിനുള്ള ആസൂത്രണ അധികാരങ്ങൾ നൽകി.
അങ്ങനെ വെസ്റ്റ്മിൻസ്റ്റർ സിറ്റി കൗൺസിലിൽ നിന്ന് മാറി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ മേയർക്ക് കഴിഞ്ഞു. എംഡിസി രൂപീകരണം കൂടിയാലോചനയുടെ ഭാഗമായതിനാൽ നിർദ്ദിഷ്ട പ്രദേശത്തിന്റെ കൃത്യമായ അതിരുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
"ഓക്സ്ഫോർഡ് സ്ട്രീറ്റ് ഒരുകാലത്ത് രാജ്യത്തിന്റെ ഹൈ സ്ട്രീറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്, എന്നാൽ സമീപ വർഷങ്ങളിൽ ഈ പ്രദേശം വളരെയധികം കുപ്രസിദ്ധി നേടി. ഓക്സ്ഫോർഡ് സ്ട്രീറ്റിന്റെ യഥാർത്ഥ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ലോകോത്തരവും, എളുപ്പത്തിൽ എത്തിച്ചേരാവുന്നതും, വൃത്തിയുള്ളതുമായ ഒരു അവന്യൂ നൽകുന്നതിനുമാണ് എന്റെ നിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.” സർ സാദിഖ് അറിയിച്ചു.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
