
ഒന്നിനുപിന്നാലെ ഒന്നായെത്തുന്ന അകാല മരണവർത്തകൾക്കു മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യുകെ മലയാളികൾ. ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും അകാലത്തിലുള്ള അപ്രതീക്ഷിത വിടവാങ്ങലിൽ, കണ്ണീരൊഴിയാത്ത പ്രവാസി സമൂഹമായി യുകെ മലയാളികൾ മാറുന്നു. 2025 പിറന്നശേഷം മാത്രം വിടപറഞ്ഞവരുടെ എണ്ണം വിരലുകൾകൊണ്ട് എണ്ണിത്തീർക്കാൻ കഴിയാത്തതാണ്. ഭാര്യ ചായയെടുക്കാൻ പോയ ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ലീഡ്‌സിലെ ലീഡ്‌സിലെ തീർത്തും ആരോഗ്യവാനായ യുവാവ് അനീഷ് ഹരിദാസ് കുഴഞ്ഞുവീണ് മരിച്ചത്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് ചക്കുപുരക്കല്‍ ഹരിദാസിനു വെറും 32 വയസ്സുമാത്രമാണ് പ്രായം. അപ്രതീക്ഷിതമായ കടന്നുവന്ന ഹൃദയാഘാതം മൂലമാണ് മരണമെന്ന പ്രാഥമിക വിവരമാണ് പാരാമെഡിക്കൽസും നൽകുന്നത്. ഒന്നരവര്‍ഷം മുമ്പ് യുകെയില്‍ എത്തിയ അനീഷ്, പക്ഷേ, ലീഡ്സില്‍ താമസമാക്കിയിട്ട് 6 മാസം മാത്രമേ ആയിരുന്നുള്ളൂ. ഭാര്യ ദിവ്യയെയും പിഞ്ചു കുട്ടികളായ ദേവനന്ദയെയും അതിത്രിയെയും തനിച്ചാക്കിയാണ്, ഏറെ പ്രതീക്ഷകളുമായി യുകെ ജീവിതം സ്വപ്നംകണ്ട അനീഷിന്റെ മടക്കം. അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആണ്. പതിവുപോലെ ചായ എടുത്തുകൊണ്ടുവരാൻ ഭാര്യ ദിവ്യയോട് ആവശ്യപ്പെട്ടു. നഴ്‌സായ ദിവ്യ ചായയുമായി എത്തുംമുമ്പേ അനീഷ് ഇരുന്നിരുന്ന കസേരയിൽത്തന്നെ കുഴഞ്ഞുവീണിരുന്നു! ദിവ്യതന്നെ പ്രാഥമിക ശുശ്രുഷകൾ നൽകാൻ ശ്രമിച്ചു. കരച്ചിൽ കേട്ട് അയൽക്കാരും എത്തിയിരുന്നു. അധികം വൈകുംമുമ്പുതന്നെ പാരാമെഡിക്കൽസും എത്തി. എന്നാൽ അതിനുമുമ്പുതന്നെ പ്രിയപ്പെട്ടവന്റെ ആത്മാവ് ഈ ലോകത്തുനിന്നും വിടവാങ്ങിയിരുന്നു. തുടർച്ചയായ അകാല മരണങ്ങളിൽ മനസ്സ് മരവിച്ചെങ്കിലും അനീഷിന്റെ മരണവാര്‍ത്ത നടുക്കത്തോടെയാണ് യുകെ മലയാളി സമൂഹം ശ്രവിച്ചത്.. യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ഇതുസംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. നേരത്തെ ഓക്‌സ്‌ഫോര്‍ഡില്‍ താമസിച്ചിരുന്ന അനീഷിന്റെ ഭാര്യ ദിവ്യ, ലീഡ്സില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് താമസം മാറ്റിയത്. ദിവ്യയുടെ ഡിപെൻഡന്റ് വിസയിലാണ് പിന്നീട് അനീഷും കുട്ടികളും യുകെയിലേക്ക് വന്നത്, ലീഡ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍, ഈ വിഷമഘട്ടത്തിൽ അനീഷിന്റെ കുടുംബത്തെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. തോമസ് മൈക്കിള്‍, 74, ഡബ്ലിൻ മകനെയും കുടുംബത്തെയും അയർലണ്ടിൽ സന്ദര്‍ശിക്കാനെത്തിയ അങ്കമാലി സ്വദേശിയായ പിതാവാണ് ഡബ്ലിനില്‍ വിടപറഞ്ഞത്. കഴിഞ്ഞദിവസം രാവിലെ ഹൃദയാഘാതം മൂലമായിരുന്നു മരണം. അങ്കമാലി കറുകുറ്റി പന്തക്കല്‍ പൊട്ടംപറമ്പില്‍ തോമസ് മൈക്കിള്‍, 74, ആണ് അപ്രതീക്ഷിതമായി യാത്രപറഞ്ഞത്. മകന്‍ സിജോ തോമസിന്റെ സ്റ്റെപ്സൈഡിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഡിസംബറില്‍ മൂന്ന് മാസത്തെ സന്ദര്‍ശനത്തിനായി ഭാര്യയുമൊത്ത് അയര്‍ലന്‍ഡില്‍ എത്തിയ തോമസ് മാര്‍ച്ച് 19ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു വേർപാട്. കുറച്ചുനാളുകളേ യുകെയിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും എല്ലാവരോടും പെട്ടെന്ന് ഇടപഴകിയിരുന്ന തോമസിന് കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്നയുടനെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലില്ലി തോമസ് കഞ്ഞിക്കുഴി ചെറുതാനിക്കല്‍ കുടുംബാംഗമാണ്. മകള്‍: ലത തോമസ് (സ്റ്റാഫ് നഴ്‌സ്, പാറക്കടവ്, അങ്കമാലി). മരുമക്കള്‍: മെറീന തോമസ് (മാര്‍ലെ നഴ്സിങ് ഹോം/ബ്ലാക്ക്റോക്ക് ക്ലിനിക്), ബിജു റാഫേല്‍ (ദുബായ്). ബ്ലാക്ക്‌റോക്ക് സെന്റ് ജോസഫ്‌സ് സിറോ മലബാര്‍ പള്ളിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നു.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
