
ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലും ട്രേഡ് യൂണിയൻ രംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ന്യൂഹാം മലയാളി കോരു ഗംഗാധരൻ. കഴിഞ്ഞമാസം ചികിത്സയിലിരിക്കെ അന്തരിച്ച കോരു ഗംഗാധരന്റെ മരണാനന്തര കര്‍മങ്ങള്‍ മാര്‍ച്ച് 9 ഞായറാഴ്ച രാവിലെ 8:30ന് ന്യൂഹാം മാനര്‍ പാര്‍ക്കിലെ ട്രിനിറ്റി ഹാളില്‍ നടത്തും. തുടര്‍ന്ന് സിറ്റി ഓഫ് ലണ്ടന്‍ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കും. കഴിഞ്ഞ മാസം 12ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ഗംഗാധരന്റെ വിടവാങ്ങൽ. മരണസമയം കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. മലേഷ്യയില്‍ നിന്നും ലണ്ടനിലെത്തിയ ആദ്യകാല യുകെ മലയാളികളിൽ ഒരാളായ കോരു ഗംഗാധരൻ, നാല് പതിറ്റാണ്ടിലേറെയായി ലണ്ടനിലെ ട്രേഡ് യൂണിയന്‍ രംഗത്തും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മലേഷ്യയില്‍ ബോയ്സ് സ്‌കൗട്ടില്‍ സജീവ അംഗമായിരുന്ന ഗംഗാധരന്‍, ലണ്ടനിലും സ്‌കൗട്ടിന് പ്രോത്സാഹനം നല്‍കി. സാഹിത്യ രംഗത്തും അദ്ദേഹം സംഭാവനകള്‍ നല്‍കി. ചാരിറ്റി സംഘടനകൾക്ക് ജീവനേകി. ആലപ്പുഴ കൊമ്മാടി വെളിയില്‍ വീട്ടില്‍ പരേതരായ മാധവന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരന്‍. ന്യൂഹാം കൗണ്‍സില്‍ മുന്‍ സിവിക് മേയറും, കൗണ്‍സിലറും, ലണ്ടനിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. ഓമന ഗംഗാധരനാണ് ഭാര്യ. മക്കള്‍: കാര്‍ത്തിക, കണ്ണന്‍ ഗംഗാധരന്‍, മരുമകന്‍: ഡോ. സൂരജ്, ചെറുമകന്‍: അഡ്വ. അതുല്‍ സൂരജ്. അന്ത്യോപചാര കര്‍മങ്ങളിലും പൊതുദര്‍ശനത്തിലും പങ്കെടുക്കാന്‍ എത്തുന്നവര്‍ റീത്തുകളും പൂക്കളും കൊണ്ടുവരരുതെന്നും, അതിനുപകരം പരേതന്റെ താല്‍പ്പര്യപ്രകാരം സ്‌കൗട്ട് ന്യൂഹാം, ഡിമെന്‍ഷ്യ യുകെ എന്നീ സംഘടനകള്‍ക്കായുള്ള ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അന്ത്യോപചാര കര്‍മ്മങ്ങൾക്കുശേഷം ബ്ലാക്ക് ഹാള്‍ സ്വാമി നാരായണ്‍ സ്പോര്‍ട്സ് സെന്ററില്‍ ക്രമീകരിച്ചിരിക്കുന്ന സ്നേഹവിരുന്നിൽ പങ്കെടുക്കണമെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങര്‍ക്ക്: T Crib & Sons Funeral Directors, Beckton, Newham Phone: 0207 476 1855.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
