
ആധുനിക ലോകത്ത് കേട്ടുകേൾവി പോലും ഇല്ലാത്തവിധമുള്ള ആക്രമണമാണ്, കർണാടകയിലെ വിനോദ കേന്ദ്രത്തിൽ വിദേശ വനിതാ ടൂറിസ്റ്റുകൾക്കെതിരെ കഴിഞ്ഞദിവസം നടന്നത്. ഒരു ഇസ്രായേലി സ്ത്രീ അടക്കം രണ്ടു വിദേശ വനിതകളെ ആക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയും അവരുടെ കൂടെയുള്ള പുരുഷന്മാരെ, മർദ്ദിച്ച് അവശരാക്കി കനാലിൽ എറിയുകയുമായിരുന്നു. കനാലിൽ എറിയപ്പെട്ട പുരുഷന്മാരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഒരു പാശ്ചാത്യ വനിതാ വിനോദസഞ്ചാരിയെയും അവരുടെ വനിതാ യാത്രാ അവതാരകയെയുമാണ് ഒരു കൂട്ടം അക്രമികൾ കൂട്ടബലാത്സംഗം ചെയ്തത്. വിദേശ വനിതയുടെ പുരുഷ സുഹൃത്തിനെ കൊലപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു . വ്യാഴാഴ്ച വൈകുന്നേരം തെക്കൻ കർണാടകയിലെ കൊപ്പൽ പട്ടണത്തിലെ കനാലിന് സമീപം വിനോദയാത്രയ്ക്കിടെയാണ് വിദേശ വിനോദ സഞ്ചാരികൾ ആക്രമിക്കപ്പെട്ടത്. വനിതാ ഹോസ്റ്റ് അതിഥികളായ ഒരു ഇസ്രായേലി സ്ത്രീയെയും രണ്ട് ഇന്ത്യൻ പുരുഷന്മാരെയും ഒരു അമേരിക്കൻ പുരുഷനെയും കൂട്ടിക്കൊണ്ടുപോയപ്പോഴാണ് വെറുക്കപ്പെട്ട ആക്രമണം ഉണ്ടായത്. മൂന്ന് പ്രതികൾ ഒരു മോട്ടോർ സൈക്കിളിൽ എത്തി പണം ആവശ്യപ്പെട്ട് സംഘത്തെ സമീപിച്ചു. എന്നാൽ, ഒരു തർക്കം ഉടലെടുത്തപ്പോൾ, അവർ ആക്രമണം നടത്തുകയും മൂന്ന് പേരെയും കനാലിലേക്ക് എറിയുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യക്കാരനായ വിനോദസഞ്ചാരി മുങ്ങിമരിച്ചതായും ശനിയാഴ്ച മൃതദേഹം കണ്ടെടുത്തതായും പോലീസ് ഉദ്യോഗസ്ഥൻ റാം എൽ അരസിദ്ദി പറഞ്ഞു. മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് രണ്ട് സ്ത്രീകളെയും മർദ്ദിക്കുകയും ബലാത്സംഗം നടത്തുകയും ചെയ്തു. കൊലപാതകശ്രമം, കൂട്ടബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പ്രത്യേക അന്വേഷണ സംഘം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമൻ ഒളിവിലാണ്. ഇസ്രായേലി ടൂറിസ്റ്റുകൾ അടക്കം പാശ്ചാത്യ വിനോദ സഞ്ചാരികൾ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങൾ സമീപകാലത്ത് കേരളത്തിലടക്കം, ഇന്ത്യൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിലെ മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലുമൊക്കെ വിദേശ വിനോദ സഞ്ചാരികൾക്കു നേരെ സംഘം ചേർന്നുള്ള ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുചെയ്യുന്നു. കൂടുതലും ഇസ്രയേലി വനിതകളും അവരുടെ കുടുംബാംഗങ്ങളും ആണ് ആക്രമിക്കപ്പെട്ടത്. നിലവിലെ ഇസ്രയേൽ - ഹമാസ് സംഘർഷത്തെ തുടർന്ന് തീവ്ര ഇസ്ലാമിക സംഘടനകളെ അനുകൂലിക്കുന്ന യുവാക്കളാണ് ആക്രമണത്തിന് പിന്നിൽ എന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഇവർക്കെതിരെ കേസെടുക്കുകയും ശക്തമായ നടപടികൾ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലെന്നും ആരോപിക്കപ്പെടുന്നു. ഇതുമൂലം കേരളത്തിലേക്കും ഇന്ത്യയിലേക്കും വരുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ രണ്ടുവർഷങ്ങളായി കുത്തനെ കുറഞ്ഞിട്ടുണ്ട്. ഈ വിധത്തിൽ വിനോദസഞ്ചാരികൾ മാറി നിന്നാൽ, കേരളത്തിൻറെ വലിയൊരു വരുമാനസ്രോതസ്സ് കുറയുകയും, വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യും. 2022-ൽ 31,000-ത്തിലധികം ബലാത്സംഗ കേസുകൾ പോലീസ് ഇന്ത്യയിൽ രേഖപ്പെടുത്തി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2021-നെ അപേക്ഷിച്ച് 20 ശതമാനം വർധനവാണ് ഇന്ത്യയിൽ. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് കൂടുതൽ സാധാരണമായിരിക്കുന്നത് . കഴിഞ്ഞവർഷം, ഒരു സ്പാനിഷ് ടൂറിസ്റ്റ് അദ്ദേഹത്തിന്റെ ഭാര്യ വടക്കേ ഇന്ത്യയിൽ ബലാത്സംഗം ചെയ്യപ്പെട്ടതായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ഒരു ഇന്ത്യൻ-അമേരിക്കൻ സ്ത്രീ ന്യൂഡൽഹിയിലെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടതായി പറഞ്ഞു. 2022 ൽ, ഗോവയിൽ ഒരു ബ്രിട്ടീഷ് ടൂറിസ്റ്റ് തന്റെ പങ്കാളിയുടെ മുന്നിൽ ബലാത്സംഗം ചെയ്യപ്പെട്ടതായും വെളിപ്പെടുത്തി.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
