
മാഞ്ചസ്റ്റര്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി അതിവേഗം മടങ്ങിയ മലയാളി നഴ്സ് ബീന മാത്യു, 53, ചമ്പക്കരയ്ക്ക് യുകെ മലയാളികൾ നാളെ അന്തിമോപചാരം അർപ്പിക്കും. ഭൗതികദേഹം ചൊവ്വാഴ്ച രാവിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലിചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെത്തിക്കും. അവിടുത്തെ സഹജീവനക്കാര്‍ നല്‍കുന്ന അന്തിമോപചാരങ്ങള്‍ക്കുശേഷം മൃതദേഹം 10 മണിക്ക് ട്രാഫോര്‍ഡിലെ സെയിന്റ് ഹ്യൂഗ് ഓഫ് ലിങ്കന്‍ ആര്‍സി പള്ളിയില്‍ എത്തിക്കും. മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് പള്ളിയില്‍വച്ചുതന്നെ പൊതുദര്‍ശനവുമുണ്ടാവും. ഉച്ചകഴിഞ്ഞു 1:45 മണിയ്ക്ക് മാഞ്ചസ്റ്ററിലെ സതേണ്‍ സെമിത്തേരിയിൽ സംസ്‌കരിക്കും. കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ബീന മാത്യു ഫെബ്രുവരി 27 നാണ് മരണമടഞ്ഞത്. ചടങ്ങുകളിൽ പങ്കെടുക്കുവാന്‍ ബീനയുടെ അടുത്ത കുടുംബാഗങ്ങള്‍ നാട്ടില്‍നിന്നും എത്തിയിട്ടുണ്ട്. ബീനയുടെ ആഗ്രഹമനുസരിച്ചു കുട്ടികളും കുടുംബാംഗങ്ങളും സംസ്‌കാരം ഇവിടെ നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടില്‍ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമായ പരേത മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്. 2003 ലായിരുന്നു ബീന നഴ്സായി മാഞ്ചസ്റ്ററിലെ എംസ്റ്റോണ്‍ കോട്ടേജ് നഴ്‌സിംഗ് ഹോമില്‍ ആദ്യമായി എത്തുന്നത്. സ്വിണ്ടനിലുള്ള ഓക്വുഡ് നഴ്‌സിംഗ് ഹോംമിലും എക്കല്‍സിലെ ബൂപ കെയര്‍ ഹോമിലും ജോലിചെയ്ത ബീന പിന്നീട് മാഞ്ചസ്റ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള വിഥിന്‍ഷോ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ഹെഡ് ആന്‍ഡ് നെക്ക് വാര്‍ഡ് 9 ലേക്ക് മാറുകയായിരുന്നു. മരണമടയുമ്പോള്‍ അതേ ട്രസ്റ്റിനു കീഴിലുള്ള ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ വാര്‍ഡ് 11 സ്‌ട്രോക്ക് യൂണിറ്റില്‍ ജോലിചെയ്തു വരികയായിരുന്നു. മാഞ്ചസ്റ്റര്‍ റോയല്‍ ഇൻഫൈമറിയിലെ ജീവനക്കാരനായ മാത്യു ചുമ്മാര്‍ ചമ്പക്കരയാണ് ബീനയുടെ ഭര്‍ത്താവ്. മക്കളായ എലിസബത്തും ആല്‍ബെര്‍ട്ടും മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളും ഇളയമകള്‍ ഇസബെല്‍ എംസ്റ്റോണ്‍ ഗ്രാമര്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ചടങ്ങുകൾ നടത്തുന്ന ദേവാലയത്തിന്റെ വിലാസം St. Hugh of Lincoln RC church, 110 Glastonbury Road, Stretford, Manchester, M32 9PD സെമിത്തേരിയുടെ വിലാസം Southern Cemetery, 212 Barlow Moor Road, Manchester, M21 7GL
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
