
കബഡി ഇന്ത്യ ലോകത്തിനു സംഭാവന ചെയ്‌ത കായിക മത്സരമാണ്. വളരെവേഗം അത് ലോകരാജ്യങ്ങളിൽ ഹരമായി പടർന്നു പിടിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും ഇന്ന് കബഡി കളിയിലും ഇന്ത്യക്ക് കനത്ത വെല്ലുവിളിയും ഉയർത്തുന്നു. ഈ മാസം അവസാനം കബഡി ലോകകപ്പിന് ബ്രിട്ടനിൽ അരങ്ങുണരുമ്പോൾ, ഇംഗ്ലണ്ട് ടീമിൽ മത്സരിക്കാൻ ഇറങ്ങുന്നത് ആറു മലയാളികളാണ്. നാല് വനിതകളും രണ്ട് പുരുഷന്മാരും. ഇംഗ്ലണ്ടിന്റെ വനിതാ ലോകകപ്പ് കബഡി ടീമിൽ നാല് മലയാളി വനിതകൾ കളത്തിൽ ഇറങ്ങുന്നു. ഇംഗ്ലീഷ് ടീമിൻറെ ക്യാപ്റ്റൻ തന്നെ ഒരു മലയാളി വനിതയാണ്. എറണാകുളം വൈപ്പിന്‍ നായരമ്പലം സ്വദേശി ആതിര സുനിലാണ് ലോകകപ്പ് മത്സരത്തിനായി ഇംഗ്ലണ്ട് ദേശീയ ടീമിനെ നയിക്കുക. ഇംഗ്ലണ്ടിന്റെ ദേശീയ കബഡി പുരുഷ ടീമിലും രണ്ടു മലയാളികൾ ഇടം പിടിച്ചിട്ടുണ്ട്. മലപ്പുറം പൊന്നാനി സ്വദേശി കെ മഷൂദ്, കാസർകോട് ചെറുവത്തൂർ സ്വദേശി അഭിജിത്ത് കൃഷ്ണൻ, എന്നിവരാണ് പുരുഷ ടീമിൽ ഇടം നേടിയ മലയാളികൾ. ബ്രിട്ടീഷ് കബഡി ലീഗിൽ വനിതാ കിരീടം നേടിയ നോട്ടിംഹാം ക്വീൻസ് ടീം അംഗങ്ങളാണ് നാലു വനിതകളും. പുരുഷ വിഭാഗത്തിൽ റണ്ണർ അപ്പുകളായ നോട്ടിങ്ഹാം റോയൽസ് അംഗങ്ങളാണ് മഷൂദും അഭിജിത്തും. മുൻ ഇംഗ്ലണ്ട് താരമായ മലയാളി മാത്യു സജുവാണ് പരിശീലകൻ എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുമായി പോരാടുന്നതാണ് ഏറ്റവും പ്രയാസകരമായ കാര്യമെങ്കിലും, കളിയിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മലയാളി ടീം അംഗങ്ങൾ ആവേശത്തോടെ പറഞ്ഞു. ഇംഗ്ലണ്ടിലെ വെസ്‌റ്റ് മിഡ്‌ലാൻഡ്‌സിലാണ് ഈമാസം 17 മുതല്‍ 23 വരെ കബഡി ലോകക്കപ്പ് ഫൈനൽ മത്സരങ്ങൾ നടക്കുക. ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഇറാനും ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ മത്സരത്തിൽ കൊമ്പുകോർക്കും. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ 60-ലധികം മത്സരങ്ങൾ നടക്കും. ബർമിംഗ്ഹാം, കോവെൻട്രി, വാൽസാൽ, വോൾവർഹാംപ്ടൺ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. നേരിട്ടും ചാനലുകൾ വഴിയും യൂറോപ്പിലുടനീളമുള്ള 250 ദശലക്ഷത്തിലധികം കാണികളിലേക്ക് കബഡികളി എത്തിച്ചേരും. മാത്രമല്ല, മിഡ്‌ലാൻഡ്‌സിൽ ആയതിനാൽ യുകെയിലെ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും രണ്ട് മണിക്കൂർ യാത്രാ സമയത്തിനുള്ളിൽ എളുപ്പത്തിൽ കളികൾ നടക്കുന്ന സ്‌റ്റേഡിയത്തിൽ എത്തിച്ചേരാനുമാകും ടിക്കറ്റുവില്പന ഓൺലൈൻ വഴി തുടരുന്നു. കബഡിവേൾഡ് കപ്പ് സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. യുകെയിലെ പ്രമുഖ ചാനലുകളിൽ ലൈവ് സംപ്രേക്ഷണവും സംഘടിപ്പിച്ചിട്ടുണ്ട്. കബഡിയുടെ ജന്മനാടായ ഇന്ത്യയെ കവച്ചുവയ്ക്കുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് സമീപകാല സ്ഥലങ്ങളിൽ ചൈനയും ഇറാനും ഒക്കെ നടത്തിയിട്ടുള്ളത്. അതിനാൽ തന്നെ കൂടുതൽ കരുതലോടെ മുന്നേറിയില്ലെങ്കിൽ ഹോക്കിയെ പോലെതന്നെ കബഡി കിരീടവും ഇന്ത്യക്കാർക്ക് അധികം വൈകാതെ കൈമോശമാകും. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ടീമുകളെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. ഏഷ്യയ്ക്കുപുറത്ത് ഒരു കബഡി ലോകക്കപ്പ് മത്സരം നടക്കുന്നത് ഇതാദ്യവുമാണ്. ബർമിംഗ്ഹാം, കോവെൻട്രി, വാൽസാൽ കൗൺസിലുകളുടെ പിന്തുണയോടെ സിറ്റി ഓഫ് വോൾവർഹാംപ്ടൺ കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇംഗ്ലണ്ട് കബഡി അസോസിയേഷനു വേണ്ടി ബ്രിട്ടീഷ് കബഡി ലീഗ് (BKL) സംഘടിപ്പിക്കുന്ന വേൾഡ് കബഡി ടൂർണമെന്റ്, കബഡി കളിയുടെ ആവേശം യൂറോപ്പുകാരുടെ സിരകളിലേക്കും അതിവേഗം നിറയ്ക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് കൊണ്ടാടുക.
.
More Latest News
ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു
