
സ്കോട്ട്ലാൻഡിൽ മറ്റൊരു മലയാളി വിദ്യാർത്ഥി കൂടി സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടു. അല്ലോവയ്ക്കും സ്റ്റിർലിംഗിനും ഇടയിലുള്ള ട്രെയിൻ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃശൂർ സ്വദേശിയായ എബൽ തറയിൽ എന്ന 24 വയസ്സുകാരനാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 9.30 ഓടെ സ്റ്റിർലിംഗിനും അല്ലോവയ്ക്കുമിടയിലുള്ള റെയിൽവേ ട്രാക്കിൽ മരിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ എബൽ തറയിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നും ഇല്ലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ആ രീതിയിൽ എബെലിനെ അസ്വസ്ഥനായൊന്നും കണ്ടിട്ടില്ല എന്നാണ് സഹപാഠികളുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തൽ. എബേലിന്റെ മരണത്തെത്തുടർന്ന്, സ്റ്റിർലിംഗിനും അല്ലോവയ്ക്കുമിടയിലുള്ള എല്ലാ സർവീസുകളും സ്കോട്ട് റെയിൽ നിർത്തിവച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് സ്കോട്ട് റെയിലിന്റെ കസ്റ്റമർ ഓപ്പറേഷൻസ് ഡയറക്ടർ ഫിൽ കാംബെൽ അറിയിച്ചു. എബലിന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസും വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതുസംബന്ധിച്ച് വിദ്യാർത്ഥിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലീസ് ബന്ധപ്പെട്ടുവരുന്നു. സ്റ്റര്‍ലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു ഏബല്‍. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ പ്രശസ്‌തനായ ഏബലിന്റെ മരണം വലിയ നടുക്കവും ദുഃഖവുമാണ് മലയാളി വിദ്യാര്‍ഥികളില്‍ ഉളവാക്കിയത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം നാട്ടില്‍ സംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒരുങ്ങുന്നത്. അതിനുമുമ്പ് സ്കോട്ട്ലാൻഡിൽ പൊതുദർശനത്തിനു വയ്ക്കുന്നകാര്യവും പരിഗണിക്കുന്നു. നിരവധി മലയാളി വിദ്യാർഥികൾ പഠിക്കുവാനായി എത്തുന്ന സ്ഥലമാണ് സ്കോട്ട്ലാൻഡ്. ഇംഗ്ലണ്ടിനെ അപേക്ഷിച്ചു സ്‌കോട്ട്ലാൻഡിൽ പഠിക്കുന്നവർക്ക് ജോലിയും വർക്ക് വിസകളും എളുപ്പം ലഭിക്കും എന്നൊരു പ്രചാരണവും മലയാളികൾക്കിടയിലുണ്ട്. എന്നാൽ ഇംഗ്ലണ്ടിനെ അപേക്ഷിച്ച് പാർട്ട് ടൈം ജോലി കിട്ടുക, സ്ഥാപനങ്ങളുടെ കുറവുമൂലം കൂടുതൽ ബുദ്ധിമുട്ട് ആയതിനാൽ, ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പലരും കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആണെന്നും സ്കോട്ട്ലാൻഡ് മലയാളികൾ പറയുന്നു. 2024 ഡിസംബർ മാസത്തിലാണ് 22 വയസ്സുള്ള മലയാളി വിദ്യാർത്ഥിനിയായ സാന്ദ്ര സാജുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നതും പിന്നീട് നദിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നതും. എഡിൻബർഗിലെ ഹെരിയറ്റ്-വാട്ട് സർവകലാശാലയിൽ പഠിച്ചിരുന്ന സാന്ദ്രയെ, 2024 ഡിസംബർ 6 നാണ് കാണാതായത്. സാന്ദ്ര ആത്മഹത്യ ചെയ്യുവാൻ സാധ്യതയുണ്ടെന്ന കാര്യം വീട്ടുകാർ തന്നെ പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചെങ്കിലും സാന്ദ്രയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് സ്കോട്ട്ലൻഡിലെ ന്യൂബ്രിഡ്ജിനടുത്തുള്ള ആൽമണ്ട് നദിയിൽ ഒരു യുവതിയുടെ മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. മറ്റ് സംശായാസ്പദ സാഹചര്യമില്ലെന്നും മരണം ആത്മഹത്യയാണെന്നും പോലീസ് സ്ഥിരീകരിച്ചു. നൈജോ, ല്യൂട്ടൻ നാട്ടിൽ ചികിത്സയ്ക്കായി പോയതാണ്, ലൂട്ടനില്‍ കുടുംബസമേതം താമസിച്ചിരുന്ന നൈജോ. എന്നാൽ തിരികെ യുകെയിലേക്ക് വരാൻ വിധി നൈജോയെ അനുവദിച്ചില്ല. അർബുദ രോഗത്തിനും സ്‌ട്രോക്കിനുമായി കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ, കഴിഞ്ഞദിവസം വൈകിട്ട് 7 മണിക്കാണ് മരണം സംഭവിച്ചത്. ലൂട്ടന്‍ എന്‍എച്ച്എസില്‍ നഴ്സായി ജോലി ചെയ്യുകയാണ്.നൈജോയുടെ ഭാര്യ ബിന്ദു. ഐറിന്‍, 16, ഐവിന്‍, 15, എന്നിവരാണ് മക്കള്‍. നൈജോയുടെ സംസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 9. 30 ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
More Latest News
മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീനാരായണ ഗുരു ഹാര്‍മണി 2025 'ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും
