18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : പ്രശസ്‌ത ഗായിക സാറാ ഹാർഡിംഗിന്റെ പേരിൽ ആരംഭിച്ച സ്തനാർബുദ പരിശോധനകളിൽ, 80 ഓളം യുവതികളിൽ രോഗം കണ്ടെത്തി രക്ഷിച്ചു! നേരത്തെയുള്ള ചികിത്സയ്ക്കായി യഥാസമയം സ്ക്രീനിങ് പരിശോധനകൾ നടത്തണം >>> മഞ്ഞും മഴയും വീണ്ടും വഴിമാറുന്നു.. വ്യാഴം മുതൽ സ്പ്രിങ് സീസണിന്റെ ജ്യോതിശാസ്ത്ര തുടക്കം, പകൽ താപനില 18 സെ. വരെ ഉയർന്നേക്കാം; വരാനിരിക്കുന്നത് ചൂടുപിടിച്ച ദിനരാത്രങ്ങളും അപ്രതീക്ഷിത മഴമേഘങ്ങളും >>> ബ്രിട്ടനിലെ നിർധന കുടുംബത്തിലെ കുട്ടികൾ വിദ്യാഭ്യാസ രംഗത്തും പിന്നിലാകുന്നു, നല്ല സ്കൂളുകൾ നഷ്ടപ്പെടുന്നു, സമപ്രായക്കാരേക്കാൾ 19 മാസംവരെ പിന്നിൽ! സ്കൂളുകളിൽ ഫോൺ നിരോധനം നടപ്പിലാക്കണമെന്ന് ടോറികൾ >>> അമേരിക്കയിലെ ചുഴലിക്കാറ്റ്: മരണം 34 ആയുയർന്നു; പൊടിക്കാറ്റിൽ വാഹനങ്ങളുടെ കൂട്ടയിടി, നിരവധി വീടുകളും വാഹനങ്ങളും തകർന്നു >>> സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും >>>
Home >> ASSOCIATION
ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

തോമസ് മാറാട്ടുകളം

Story Dated: 2025-03-15

ബെറി സെന്റ് എഡ്‌മെന്റ് ബാഡ്മിന്റണ്‍ മലയാളി ക്ലബ് മാര്‍ച്ച് 2 ാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച ബാഡ്‌മെന്റണ്‍ ടുര്‍ണമെന്റില്‍ ജേതാക്കളായി സുഖീദ്, ആദിത്യന്‍ സഖ്യം ഒന്നാം സമ്മാനം കരസ്ഥമാക്കി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫ്‌ലോയിഡ്, ജിതു സഖ്യം മികച്ചപ്രകടനം കാഴ്ച വെച്ച് കനത്ത വെല്ലുവിളി ഉയര്‍ത്തി റണ്ണേഴ്‌സ് അപ്പായി രണ്ടാം സ്ഥാനവും നേടി. സഫോള്‍ക്ക് കൗണ്ടിയില്‍ നിന്നുള്ള 16 ടീമുകളാണ് ആദ്യറൗണ്ടുമുതല്‍ മത്സരത്തില്‍ പങ്കെടുത്തത്.

രാവിലെ കൃത്യം പത്തുമണിയോടു ക്ലബ് പ്രസിഡന്റ് ഫ്‌ളാഗ് ഓഫ് ചെയ്ത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കോര്‍ട്ടുകളിലായി വാശിയേറിയ മത്സരമാണ് നടന്നത്. സാക്ഷികളായി നിരവധി ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളികളും ഒത്തുകൂടി. വിജയികളെ ക്ലബ് നടത്തുന്ന ആഘോഷപരിപാടിയില്‍ ആദരിക്കുമെന്ന് ബാഡ്മിന്റണ്‍ ക്ലബ് സെക്രട്ടറി ഡോ ബോബി സെബാസ്റ്റ്യന്‍ അറിയിച്ചു. വൈകുന്നേരം മൂന്നൂ മണിയോടുകൂടി  മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന സമാപന ചടങ്ങില്‍ടൂര്‍ണമെന്റില്‍ സഹകരിച്ച എല്ലാ ടീം അംഗങ്ങള്‍ക്കൂം ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ ലൈഫ് ലൈന്‍ പ്രോട്ടക്ടറിനൂം സഘാടകര്‍ നന്ദി അറിയിച്ചു.

ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ടോമി ജോസഫ്, സുഖീദ് പാപ്പച്ചന്‍, റോയി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടത്തിയത്.




More Latest News

സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

    ഈ മാസം 19ന് ക്രൂ-9ന് ഒപ്പം മറ്റൊരു ഡ്രാഗണ്‍ പേടകത്തിൽ സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും. ഒമ്പത് മാസത്തിലേറെയായി ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഇവർക്കൊപ്പം തിരിച്ചെത്തുമെന്നതാണ് ദൌത്യത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ എത്തിയത്. സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ മൂലം ഇരുവർക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. സ്റ്റാർലൈനർ പേടകം ആളില്ലാതെ തിരിച്ചിറക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4.33ന് കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്ന് ഫാൽക്കൺ റോക്കറ്റിലാണ് ക്രൂ 10 ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ന് രാവിലെ 9.30ഓടെ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു.  നാസയും സ്‌പേസ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വത്തം നല്‍കുന്നത്. കമാൻഡർ ആനി മക്ലെന്റെ നേതൃത്വത്തില്‍ നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോ എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

    മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ പടച്ചുവിട്ട വാർത്ത വ്യാജമാണെന്ന് പിആർ.ഒ മാധ്യമങ്ങളെ അറിയിച്ചു. 73 കാരനായ മമ്മൂട്ടി അർബുദ രോഗത്തിന് ചികിത്സയിലാണെന്നും അതാണ് ഷൂട്ടിങ്ങുകളിൽ പങ്കെടുക്കാത്തതെന്നും വ്യാജവാർത്തകൾ പതിവായി പടച്ചുവിടുന്ന ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നു. നടന് അർബുദം ബാധിച്ചെന്ന് വ്യാപകമായി സോഷ്യൽ മീഡിയയിലും  പ്രചരിച്ചിരുന്നു. തുടർന്നാണ് മമ്മൂട്ടിയുടെ ടീം വാർത്തകൾ തള്ളി രം​ഗത്തെത്തിയത്. പ്രചരിക്കുന്ന വാ​ർത്തകളെല്ലാം വ്യാജമാണെന്നും താരം റംസാൻ നോമ്പിലാണെന്നും അദേഹത്തിന്റെ ടീം വ്യക്തമാക്കി. “റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് അദേഹം അവധിയിലായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും അദ്ദേഹം അവധിയെടുത്തത്.  മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് അദേഹം തിരികെയെത്തും” നടന്റെ പിആർഒ മാധ്യമങ്ങളെ അറിയിച്ചു. ഉടനെ തിയേറ്ററിലെത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യാണ്. ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. ബാബു ആന്റണി, ഐശ്വര്യ മേനോൻ, നീത പിള്ള, ഗായത്രി അയ്യർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

  ബ്രിട്ടന്റെ അധീനതയിലുള്ള  ഐൽ ഓഫ് മാനിലെ നഴ്‌സുമാർ സമരത്തിലേക്ക് നീങ്ങുന്നു. നിരവധി മലയാളി നഴ്സുമാരും ഈ ദ്വീപിൽ ജോലിചെയ്യുന്നുണ്ട്.    ഉൽപ്പന്നങ്ങൾ എല്ലാം മെയിൻ ലാൻഡിൽ നിന്ന് ഇറക്കുമതി ചെയ്യണം എന്നതിനാൽ ഈ ഐലൻഡിലെ ജീവിത ചെലവ് വളരെ ഉയർന്നതാണ്.  അതേസമയം നേഴ്സുമാർ അടക്കമുള്ള ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം, യുകെയിലെ  മറ്റ് അംഗരാജ്യങ്ങളുമായി കണക്കാക്കുമ്പോൾ കുറവുമാണ്.    ഇതേത്തുടർന്നാണ് ഐൽ ഓഫ് മാനിലെ നഴ്‌സുമാർ സമരപ്രഖ്യാപനം നടത്തിയത്. അതോടെ ഇവിടുത്തെ ആരോഗ്യരംഗം നിയന്ത്രിക്കുന്ന മാങ്ക്സ് കെയർ, പുതിയ ശമ്പള വാഗ്ദാനം നൽകി.   എന്നാൽ ഇത് തീരെ കുറവാണെന്ന് നഴ്സുമാർ പറയുന്നു.  അസോസിയേഷൻ ആർസിഎം ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതേത്തുടർന്ന് ഓഫർ നിരാകരിച്ചാണ് ഇൻഡസ്ട്രിയൽ ആക്ഷനുള്ള വോട്ടിംഗ് നടത്തിയത്.  ഭൂരിഭാഗം നഴ്സുമാരും അതിനെ പിന്തുണച്ചു.    ഫെബ്രുവരി 26 മുതൽ മാർച്ച് 12 വരെ നടന്ന ഒരു ബാലറ്റിൽ ആരോഗ്യ ദാതാവ് ജോലി ചെയ്യുന്ന റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർ‌സി‌എൻ) അംഗങ്ങൾ പങ്കെടുത്തു. മാങ്ക്സ് കെയറിന്റെ ഏറ്റവും പുതിയ ശമ്പള വാഗ്ദാനം നിരസിച്ചതിനെത്തുടർന്ന് ഐൽ ഓഫ് മാനിലെ നഴ്‌സുമാർ പണിമുടക്കാൻ വോട്ട് ചെയ്തു.   നവംബറിൽ, 2024 ഏപ്രിലിൽ പ്രഖ്യാപിച്ച 4% ശമ്പള വർദ്ധനവ് എന്ന മാങ്ക്സ് കെയറിന്റെ ഏറ്റവും പുതിയ ഓഫറാണ്  ജീവനക്കാർ നിരസിച്ചത്.   സമീപ വർഷങ്ങളിൽ ഇത് രണ്ടാം തവണയാണ് ആർ‌സി‌എൻ ഈ വിഷയത്തിൽ അംഗങ്ങളെ വോട്ടെടുപ്പിൽ ഉൾപ്പെടുത്തുന്നത്, 2023 ൽ നഴ്‌സുമാർ നടത്തിയ രണ്ട് റൗണ്ട് പണിമുടക്കിന് ശേഷമാണ് ഇത്.   ഏറ്റവും പുതിയ സർവേയിൽ 70% അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു. പണിമുടക്ക് തീയതിയും സ്വഭാവവും മറ്റും യൂണിയൻ നേതാക്കൾ പിന്നീട് തീരുമാനിക്കും.  

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക

  2012 ലാണ് കാമറോൺ സർക്കാർ എൻഎച്ച്എസ് പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാൻ എൻഎച്ച്എസ് ഇംഗ്ലണ്ട് എന്ന ഭരണ നിർവ്വഹണ വിഭാഗത്തെ കൂടി രൂപീകരിച്ചത്.    എന്നാൽ ഇവരുടെ പ്രവർത്തനം തന്നെയാണ് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് വിഭാഗവും നടത്തിവരുന്നത്. അതിനാൽ എൻഎച്ച്എസ് ഇംഗ്ലണ്ട് വെറുമൊരു അധിക ചിലവാണെന്നും അത് നിർത്തലാക്കിയാൽ ഇരട്ട ചിലവ് നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് ലേബർ സർക്കാരിൻറെ വിലയിരുത്തൽ.    എൻഎച്ച്എസ്എസ് ഇംഗ്ലണ്ട് പിരിച്ചുവിടുമ്പോൾ ഏകദേശം പതിനായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും എന്നായിരുന്നു ലേബർ സർക്കാരിൻറെ പ്രാഥമിക  കണക്കുകൂട്ടൽ. എന്നാൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം അതിൻറെ രണ്ട് ഇരട്ടി വരുമെന്നാണ് പുതിയ വിശകലനങ്ങൾ തെളിയിക്കുന്നത്.   എൻഎച്ച്എസ് ഇംഗ്ലണ്ടിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന ധാരാളം മലയാളികളും ഇപ്പോൾ ആശങ്കയിലാണ്. എച്ച് ആർ,  അക്കൗണ്ട്സ്,  പിആർ, മാനേജ്‌മെന്റ് എന്നീ തസ്തികകളിൽ ജോലിചെയ്യുന്നവരിൽ നല്ലൊരുവിഭാഗത്തിന് തൊഴിൽ നഷ്‌ടം  സംഭവിക്കാം.   എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ നിർത്തലാക്കലും മറ്റിടങ്ങളിലെ അഭൂതപൂർവമായ ചെലവ് ചുരുക്കലും മൂലമുണ്ടായ ജീവനക്കാരുടെ നഷ്ടപ്പെടുന്ന തസ്തികകളുടെ എണ്ണം പ്രതീക്ഷിക്കുന്ന 10,000 ൽ നിന്ന് 20,000 നും 30,000 നും ഇടയിൽ ഉയരുമെന്ന് കണക്കുകൂട്ടപ്പെടുന്നു.   ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസിന്റെ 42 ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ (ഐ‌സി‌ബി) ജോലിചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെയും, എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിലും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിലും (ഡി‌എച്ച്‌എസ്‌സി) ജോലി ചെയ്യുന്ന 10,000 പേരുടെയും റോളുകൾ വെട്ടിക്കുറയ്ക്കപ്പെടും.  എൻ‌എച്ച്‌എസ് ട്രസ്റ്റുകളുടെ ഗ്രൂപ്പിംഗുകൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രാദേശിക ആരോഗ്യ സേവന സ്ഥാപനങ്ങളായ ഐ‌സി‌ബികൾ, അവയ്ക്കിടയിൽ 25,000 പേരെ നിയമിക്കുന്നു. അവർക്കും തൊഴിൽ നഷ്‌ടം സംഭവിക്കാം.   എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവായ സർ ജിം മാക്കി, വർഷാവസാനത്തോടെ ഐസിബികളുടെ പ്രവർത്തനച്ചെലവ് 50% കുറയ്ക്കാൻ നിർദ്ദേശിച്ചു. "ഐസിബികൾ 25,000 പേരെ നിയമിക്കുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ, അവരിൽ പകുതിയും പോകുമെന്നാണ് അർത്ഥമാക്കുന്നത്," എൻഎച്ച്എസ്സിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് 12,500 തസ്തികകൾ നഷ്ടപ്പെടാൻ ഇടയാക്കും.   ഇതിനുപുറമെ, ഇംഗ്ലണ്ടിലുടനീളം പരിചരണം നൽകുന്ന 220 എൻഎച്ച്എസ് ട്രസ്റ്റുകളോട് എച്ച്ആർ, ധനകാര്യം, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കോർപ്പറേറ്റ് സേവനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ മാക്കി ഉത്തരവിട്ടിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് കൂടി ജോലി നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ആഭ്യന്തര വൃത്തങ്ങൾ പറയുന്നു.  

സ്കോട്ട്ലൻഡിൽ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ!! മാസങ്ങൾക്കിടെ രണ്ടാമത്തെ മലയാളി വിദ്യാർത്ഥിയുടെ ദുരൂഹ മരണം! നാട്ടിൽ ചികിത്സയ്ക്കുപോയ ലൂട്ടനിലെ നൈജോയും വിടവാങ്ങി, സംസ്‌കാരം ഇന്ന്

   സ്കോട്ട്ലാൻഡിൽ മറ്റൊരു മലയാളി വിദ്യാർത്ഥി കൂടി സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടു. അല്ലോവയ്ക്കും സ്റ്റിർലിംഗിനും ഇടയിലുള്ള ട്രെയിൻ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ  മൃതദേഹം കണ്ടെത്തുകയായിരുന്നു.   തൃശൂർ സ്വദേശിയായ എബൽ തറയിൽ  എന്ന 24 വയസ്സുകാരനാണ് മരണപ്പെട്ടത്.  ബുധനാഴ്ച രാത്രി 9.30 ഓടെ സ്റ്റിർലിംഗിനും അല്ലോവയ്ക്കുമിടയിലുള്ള റെയിൽവേ ട്രാക്കിൽ മരിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.    ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ എബൽ തറയിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നും ഇല്ലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ആ രീതിയിൽ എബെലിനെ അസ്വസ്ഥനായൊന്നും കണ്ടിട്ടില്ല എന്നാണ് സഹപാഠികളുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തൽ.   എബേലിന്റെ  മരണത്തെത്തുടർന്ന്, സ്റ്റിർലിംഗിനും അല്ലോവയ്ക്കുമിടയിലുള്ള എല്ലാ സർവീസുകളും സ്കോട്ട് റെയിൽ നിർത്തിവച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് സ്കോട്ട് റെയിലിന്റെ കസ്റ്റമർ ഓപ്പറേഷൻസ് ഡയറക്ടർ ഫിൽ കാംബെൽ അറിയിച്ചു.   എബലിന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസും  വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതുസംബന്ധിച്ച് വിദ്യാർത്ഥിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും  പോലീസ് ബന്ധപ്പെട്ടുവരുന്നു.   സ്റ്റര്‍ലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ  വളരെ സജീവമായിരുന്നു  ഏബല്‍. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ പ്രശസ്‌തനായ ഏബലിന്റെ മരണം വലിയ നടുക്കവും ദുഃഖവുമാണ്  മലയാളി വിദ്യാര്‍ഥികളില്‍ ഉളവാക്കിയത്.   മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം നാട്ടില്‍ സംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒരുങ്ങുന്നത്. അതിനുമുമ്പ് സ്കോട്ട്ലാൻഡിൽ  പൊതുദർശനത്തിനു  വയ്ക്കുന്നകാര്യവും  പരിഗണിക്കുന്നു.   നിരവധി മലയാളി വിദ്യാർഥികൾ പഠിക്കുവാനായി എത്തുന്ന സ്ഥലമാണ് സ്കോട്ട്ലാൻഡ്.  ഇംഗ്ലണ്ടിനെ അപേക്ഷിച്ചു സ്‌കോട്ട്ലാൻഡിൽ പഠിക്കുന്നവർക്ക് ജോലിയും വർക്ക് വിസകളും എളുപ്പം ലഭിക്കും എന്നൊരു പ്രചാരണവും മലയാളികൾക്കിടയിലുണ്ട്.   എന്നാൽ ഇംഗ്ലണ്ടിനെ അപേക്ഷിച്ച് പാർട്ട് ടൈം ജോലി കിട്ടുക, സ്ഥാപനങ്ങളുടെ കുറവുമൂലം കൂടുതൽ ബുദ്ധിമുട്ട് ആയതിനാൽ,  ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പലരും കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആണെന്നും സ്കോട്ട്ലാൻഡ് മലയാളികൾ പറയുന്നു.   2024 ഡിസംബർ മാസത്തിലാണ് 22 വയസ്സുള്ള മലയാളി വിദ്യാർത്ഥിനിയായ സാന്ദ്ര സാജുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നതും പിന്നീട് നദിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നതും.     എഡിൻബർഗിലെ ഹെരിയറ്റ്-വാട്ട് സർവകലാശാലയിൽ പഠിച്ചിരുന്ന സാന്ദ്രയെ,  2024 ഡിസംബർ 6 നാണ്  കാണാതായത്. സാന്ദ്ര ആത്മഹത്യ ചെയ്യുവാൻ സാധ്യതയുണ്ടെന്ന കാര്യം വീട്ടുകാർ തന്നെ പോലീസിനെ അറിയിച്ചിരുന്നു.    എന്നാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചെങ്കിലും സാന്ദ്രയെ  കണ്ടെത്താൻ കഴിഞ്ഞില്ല.   പിന്നീട്  സ്കോട്ട്ലൻഡിലെ ന്യൂബ്രിഡ്ജിനടുത്തുള്ള ആൽമണ്ട് നദിയിൽ ഒരു യുവതിയുടെ മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. മറ്റ്  സംശായാസ്പദ സാഹചര്യമില്ലെന്നും മരണം ആത്മഹത്യയാണെന്നും പോലീസ് സ്ഥിരീകരിച്ചു.   നൈജോ, ല്യൂട്ടൻ    നാട്ടിൽ ചികിത്സയ്ക്കായി പോയതാണ്, ലൂട്ടനില്‍ കുടുംബസമേതം താമസിച്ചിരുന്ന നൈജോ. എന്നാൽ തിരികെ യുകെയിലേക്ക് വരാൻ വിധി നൈജോയെ അനുവദിച്ചില്ല.   അർബുദ രോഗത്തിനും സ്‌ട്രോക്കിനുമായി കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ, കഴിഞ്ഞദിവസം വൈകിട്ട് 7 മണിക്കാണ് മരണം സംഭവിച്ചത്.   ലൂട്ടന്‍ എന്‍എച്ച്എസില്‍ നഴ്സായി ജോലി ചെയ്യുകയാണ്.നൈജോയുടെ ഭാര്യ ബിന്ദു.  ഐറിന്‍, 16, ഐവിന്‍, 15, എന്നിവരാണ് മക്കള്‍.    നൈജോയുടെ സംസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 9. 30 ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.    

Other News in this category

  • മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീനാരായണ ഗുരു ഹാര്‍മണി 2025 'ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
  • പുതിയ ഭൂമി.. പുതിയ ആകാശം.. ബ്രിഡ്ജെണ്ടിലെ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ, രതീഷ് രവി പ്രസിഡന്റ്, അരുൺ സൈമൺ ജനറൽ സെക്രട്ടറി
  • രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം
  • യുക്മ നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായി കുര്യന്‍ ജോര്‍ജ് നിയമിതനായി
  • പ്രിയദര്‍ശിനി ലൈബ്രറി (ബോള്‍ട്ടന്‍) - ന്റെ ആഭിമുഖ്യത്തില്‍ 'ബുക്ക് ഡേ' ആഘോഷം മാര്‍ച്ച് 8, ശനിയാഴ്ച; മിഴിവേകാന്‍ കിഡ്‌സ് മാജിക് ഷോ; ക്വിസ് മത്സരങ്ങള്‍, പുസ്തക വായന
  • കേംബ്രിഡ്ജിനെ വര്‍ണ്ണാഭമാക്കി സംഗീത-നൃത്ത വസന്തം; ഓ എന്‍ വിക്കും പി ജയചന്ദ്രനും സംഗീതാര്‍ച്ചന; കലാവിസ്മയം തീര്‍ത്ത് 120 ഓളം കലാകാര്‍; വേദിയും പരിസരവും തിങ്ങിനിറഞ്ഞു കലാസ്വാദകര്‍
  • സ്‌കോട്ലന്റിലെ ഫാല്‍കിര്‍ക് മലയാളി കൂട്ടായ്മയ്ക്ക് പുതിയ സാരഥികള്‍: സജി ജോണ്‍ പ്രസിഡന്റ്, ഷൈന്‍ ആന്റോ സെക്രട്ടറി, സിജു അഗസ്റ്റിന്‍ ട്രഷററും
  • യുക്മ ദേശീയ സമിതിക്ക് നവ നേതൃത്വം, അഡ്വ.എബി സെബാസ്റ്റ്യന്‍ നയിക്കും, ജയകുമാര്‍ നായര്‍ ജനറല്‍ സെക്രട്ടറി, ഷീജോ വര്‍ഗീസ് ട്രഷറര്‍
  • യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും
  • യുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം, സുരേന്ദ്രന്‍ ആരക്കോട്ട് ദേശീയ സമിതിയിലേക്ക്, ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, സാംസണ്‍ പോള്‍ സെക്രട്ടറി, തേജു മാത്യൂസ് ട്രഷറര്‍
  • Most Read

    British Pathram Recommends