
റെയിൻഹാം ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മീഷൻ ഡയറക്‌ടർ ഫാ. ജോസഫ് മുക്കാട്ട് കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുകയും ബൈബിൾ കൺവൻഷൻ നയിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപഴ്സനും കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച് വചനപ്രഘോഷണം നടത്തും. ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കി വിമൻസ് ഫോറം ചെയർമാനും മിഷൻ പ്രീസ്റ്റുമായ ഫാ. ജോസ് അഞ്ചാനിക്കൽ, ധ്യാനഗുരുവും ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രൂഷ നയിക്കുകയും ചെയ്യുന്ന ഫാ.ഷിനോജ് കളരിക്കൽ തുടങ്ങിയ വൈദികർ സഹകാർമികത്വം വഹിക്കുകയും ശുശ്രൂഷകളിൽ പങ്കുചേരുകയും ചെയ്യും.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
