
സ്കോട്ട്ലാൻഡിലെ റെയിൽവേ ട്രാക്കിൽ, ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ എബൽ തറയിലിനെ ആരെങ്കിലും അപായപ്പെടുത്തിയത് ആകാമെന്ന ഉറച്ച വിശ്വാസത്തിലാണ് അമ്മയും സഹോദരനും അടങ്ങുന്ന കുടുംബാംഗങ്ങൾ. മാർച്ച് 12 നാണ് സ്കോട്ട്ലൻഡിലെ റെയിൽവേ ട്രാക്കിൽ എബെൽ തറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ എബൽ ജീവിതം അവസാനിപ്പിക്കാൻ ഒരു കാരണവുമില്ലെന്ന് കുടുംബം പറയുന്നു. ഇതേത്തുടർന്ന് എബെലിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കേരളം മുഖ്യമന്ത്രിയ്ക്കും കേന്ദ്രമന്ത്രിക്കും പരാതി സമർപ്പിച്ചു. കോഴിക്കോട് പൂത്തോളിലെ വിരമിച്ച നഴ്‌സ് എം.എസ്. പത്മിനിയുടെയും പരേതനായ ടി.യു. ശശിധരന്റെയും മകനാണ് എബൽ. സ്റ്റിർലിംഗ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു. മാർച്ച് 13 ന് തന്നെ, സ്കോട്ട്ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റ് അദ്ദേഹത്തിന്റെ മരണവാർത്ത കുടുംബത്തെ അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഇപ്പോൾ സ്കോട്ട്ലൻഡിലെ ഒരു ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ ആത്മഹത്യയാണെന്നാണ് സൂചനയെങ്കിലും, എബലിന്റെ ഭാവി വാഗ്ദാനങ്ങളും കായിക വിനോദത്തോടുള്ള അഭിനിവേശവും ചൂണ്ടിക്കാട്ടി, എബെൽ ആത്മഹത്യ ചെയ്യേണ്ട ഒരു കാരണവുമില്ലെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു. സ്‌പോർട്‌സ് മാനേജ്‌മെന്റിൽ എം.എസ് വിദ്യാർത്ഥിയായിരുന്ന എബൽ നല്ലൊരു അത്‌ലറ്റിക് പരിശീലകൻ കൂടിയായിരുന്നു. പഠിച്ചിരുന്ന യുണിവേഴ്സിറ്റിയിലോ, താമസസ്ഥലത്തോ ഉള്ള മറ്റാരെങ്കിലുമായ് എബെലിനു ശത്രുത ഉണ്ടായിരുന്നോ എന്നും വീട്ടുകാർ സംശയിക്കുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകൻ സന്തോഷവാനായിരുന്നുവെന്നും പദ്‌മിനിയും സഹോദരനും പറഞ്ഞു. എബൽ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ തറപ്പിച്ചു പറയുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ എബൽ തറയിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നും ഇല്ലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ആ രീതിയിൽ എബെലിനെ അസ്വസ്ഥനായൊന്നും കണ്ടിട്ടില്ല എന്നാണ് സഹപാഠികളുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തൽ. മകന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്കും കത്തുകൾ അയച്ചു. എബേലിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം , സ്റ്റിർലിംഗിനും അല്ലോവയ്ക്കുമിടയിലുള്ള എല്ലാ സർവീസുകളും സ്കോട്ട് റെയിൽ നിർത്തിവച്ചിരുന്നു.. വിശദമായ അന്വേഷണം നടത്തുമെന്ന് സ്കോട്ട് റെയിലിന്റെ കസ്റ്റമർ ഓപ്പറേഷൻസ് ഡയറക്ടർ ഫിൽ കാംബെൽ അറിയിച്ചു. എബലിന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസും വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതുസംബന്ധിച്ച് വിദ്യാർത്ഥിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലീസ് ബന്ധപ്പെട്ടുവരുന്നു. സ്റ്റര്‍ലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു ഏബല്‍. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ പ്രശസ്‌തനായ ഏബലിന്റെ മരണം വലിയ നടുക്കവും ദുഃഖവുമാണ് മലയാളി വിദ്യാര്‍ഥികളില്‍ ഉളവാക്കിയത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം നാട്ടില്‍ സംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒരുങ്ങുന്നത്. അതിനുമുമ്പ് സ്കോട്ട്ലാൻഡിൽ പൊതുദർശനത്തിനു വയ്ക്കുന്നകാര്യവും പരിഗണിക്കുന്നു.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
