
ലണ്ടനിൽ നിന്നും യുകെയുടെ മറ്റുഭാഗങ്ങളിൽ നിന്നും നിരവധി യുകെ മലയാളികൾ ഇതിനകം സാഹസിക യാത്ര നടത്തി കേരളത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ മാഞ്ചെസ്റ്ററിൽ നിന്നും യൂറോപ്പുവഴി റഷ്യയും ചൈനയുമെല്ലാം കടന്ന് കേരളത്തിലെത്താൻ തയ്യാറെടുക്കുന്ന മലയാളികളുടെ നാൽവർ സംഘത്തിൻറെ യാതയ്ക്ക് പ്രത്യേകതകൾ ഏറെയുണ്ട്.
20 രാജ്യങ്ങൾ പിന്നിട്ട് ഗൾഫുവഴിയല്ലാതെ ഇന്ത്യയിലും കേരത്തിലും എത്തുകയാണ് സാഹസിക യാത്രയുടെ ലക്‌ഷ്യം.
അതുപോലെ മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ക്യാന്‍സര്‍ ഹോസ്പിറ്റലിന്റെ ഫണ്ട് ശേഖരണം പ്രധാന ലക്ഷ്യമാക്കിയാണ് സാഹസ യാത്രയ്‌ക്കൊരുങ്ങുന്നതെന്ന് സാബു ചാക്കോ, ഷോയി ചെറിയാന്‍, റെജി തോമസ്, ബിജു പി മാണി എന്നിവര്‍ പറഞ്ഞു.
ഈ സാഹസിക യാത്ര മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന് സമീപത്തുള്ള മോസ് നൂക്ക് ഇന്‍ഡ്യന്‍ റസ്റ്റോറന്റ് പരിസരത്തുനിന്നും ഏപ്രില്‍ 14 ന് രാവിലെ പതിനൊന്നിനും 12നും ഇടയില്‍ ആരംഭിക്കും.
ഫ്‌ലാഗ് ഓഫ് ചെയ്യുവാന്‍ രാഷട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ എത്തിച്ചേരും. ജെന്‍ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്‌സിംഗ് ഓഫീസര്‍, ദി ക്രിസ്റ്റി ചാരിറ്റി), യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവരോടൊപ്പം വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ആശംസകൾ നേർന്ന് അരികിലുണ്ടാകും.
ഏറെവർഷങ്ങളായി ആഗ്രഹിച്ചുകൊണ്ടിരുന്ന ഈ യാത്രയ്ക്കായി ഒരു വര്‍ഷത്തിലധികമായി ഇവര്‍ നാലു പേരും ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. 2025 ഓഗസ്റ്റ് ഇരുപതാം തീയതി കേരളത്തില്‍ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററില്‍ എത്തുന്ന ഒരു യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്.
മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെട്ട് ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ് ,ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്‌നിയ, മോണ്ടനോഗ്രോ, സെര്‍ബിയ, റൊമാനിയ, ടര്‍ക്കി, ജോര്‍ജിയ, റഷ്യ, ഖസാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങൾ പിന്നിട്ട് നേപ്പാളിലൂടെ ഇന്ത്യയില്‍ എത്തും.
രണ്ട് ഭൂഖണ്ഡങ്ങൾ, അതിലെ 20 രാജ്യങ്ങൾ എന്നിവ പിന്നിട്ട് ഏകദേശം 60 ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ എത്താനാണ് പരിപാടി. വിശ്രമ ദിനങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ വിചാരിച്ചതിലും നേരത്തേ എത്തുവാൻ കഴിയും.
യാത്രയിലൂടെ അനേകം രാജ്യങ്ങള്‍ കാണുവാനും അവരുടെ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കുവാനും സാധിക്കും എന്നുള്ളതും യാത്രകൾ ഇഷ്ടപ്പെടുന്ന നാലുപേരെയും സാഹസിക യാത്രയ്ക്ക് പ്രചോദിപ്പിക്കുന്നു.
കേരളത്തിൽ നിന്ന് തിരിച്ച് മാഞ്ചെസ്റ്ററിലേക്കും യാത്രചെയ്യുന്നുണ്ടെന്നതും മറ്റൊരു സവിശേഷതയാണ്.
അതോടൊപ്പം തന്നെ അനേകായിരം ക്യാന്‍സര്‍ രോഗികള്‍ക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്റ്ററിലെ ക്യാന്‍സര്‍ ഹോസ്പിറ്റല്‍ ആയ ക്രിസ്റ്റി ഹോസ്പിറ്റലിലേക്കുള്ള ഒരു ഫണ്ട് റൈസിംഗ് ഇതിനോടൊപ്പം നടത്തും.
ബ്രോഷറിലുള്ള ഉള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചെറുതോ വലുതോ ആയ തുക ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നല്‍കുവാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന തുകകൾ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചാരിറ്റി അക്കൗണ്ടിലേക്ക് നേരിട്ട് ആയിരിക്കും പോകുന്നത്.
ഈ സാഹസികയാത്ര യാത്രകളെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമായി തീരണമെന്നാണ് ഇവരുടെ ആഗ്രഹം.
ഫ്‌ലാഗ് ഓഫ് ചെയ്യുന്ന സ്ഥലത്തിന്റെ വിലാസം:
Moss Nook Indian Restaurant,
22 Trenchard Drive, Wythenshawe, Manchester M22 5NA.
മാഞ്ചെസ്റ്റർ മലയാളികളിൽ കഴിയുന്നവരെല്ലാം ഏപ്രിൽ 14ന് രാവിലെ പതിനൊന്നോടെ പ്രോത്സാഹനവുമായി യാത്രയാക്കുവാൻ എത്തണമെന്നും ഇവർ സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
