
മലയാള ഭാഷയ്ക്കായി ആദ്യമായി ഒരു നിഘണ്ടു അഥവാ ഡിക്ഷ്ണറി നിർമ്മിച്ചത് ജർമ്മൻകാരനായ ഹെർമൻ ഗുണ്ടർട്ടാണ്. മലയാള ഭാഷയോടും കേരളീയ കലകളോടുമുള്ള ജർമ്മൻകാരുടെ പ്രത്യേക താല്പര്യവും പ്രണയവുമൊക്കെ പ്രസിദ്ധവുമാണ്. കേരള സന്ദർശനത്തിനെത്തിയ ഒരു ജർമ്മൻ വനിതാ ടൂറിസ്റ്റ് യാത്രചെയ്‌ത ടാക്‌സിയുടെ ഡ്രൈവറെ മാത്രമല്ല, അതിന്റെ വീഡിയോ കണ്ടവരെയെല്ലാം അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. മലയാളികളുടെ സ്വാഭാവിക ശൈലിയിൽ നല്ല പഴംപോലെയാണ് ജർമ്മൻകാരി ക്ലാര, ടാക്‌സി ഡ്രൈവറോട് മലയാളത്തിൽ സംസാരിച്ചത്. ജർമ്മനിയിൽ ജോലിയ്ക്കും പഠനത്തിനുമായി ജർമ്മൻ ഭാഷ പഠിക്കാൻ, ഡിഗ്രിയും പിജിയുമൊക്കെ പാസ്സായ മലയാളി വിദ്യാർഥികൾ പാടുപെടുമ്പോഴാണ്, ഈസിയായി മലയാളം പഠിച്ചുള്ള ക്ലാരയുടെ വിലസൽ. കേരളത്തിലെത്തിയ ക്ലാര പ്രാദേശിക ടാക്സി ഡ്രൈവറുമായി അനായാസേന മലയാളത്തിൽ സംസാരിക്കുന്ന വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ക്ലാര ടാക്സിയിൽ കയറി മലയാളത്തിൽ അഭിവാദ്യം ചെയ്യുന്നതും അത് ഡ്രൈവറെ അദ്ഭുതപ്പെടുന്നതും വിഡിയോയിൽ കാണാം. മലയാളം സംസാരിക്കുന്ന ഒരു വിദേശിയെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് ഡ്രൈവർ മറുപടി നൽകി. ക്ലാര പിന്നീട് ഈ വീഡിയൊ ഇൻസ്റാഗ്രാമിലും പങ്കുവച്ചിരുന്നു. ജർമ്മനിയിൽ വീടിനടുത്ത് അവിടെ പഠിക്കാനെത്തിയ കുറെ മലയാളി കുട്ടികൾ താമസിക്കുന്നുണ്ടെന്നും അവരിൽ നിന്നാണ് മലയാള ഭാഷ പഠിച്ചുതുടങ്ങിയതെന്നും ക്ലാര പറയുന്നു. അതിനുശേഷം മലയാള ഭാഷയോടു തോന്നിയ പ്രത്യേക ഇഷ്ടം മൂലം ഓൺലൈൻ ട്രെയിനിങ്ങിൽ പങ്കെടുത്തു പഠനം തുടർന്നു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ന്യൂജെൻ മലയാളികൾ പലരും മലയാളഭാഷ നന്നായി സംസാരിക്കാൻ കഴിയാത്തവരാണ്. പ്രത്യേകിച്ച് പ്രവാസികളുടെ മക്കൾ. അവർക്കിടയിൽ നന്നായി മലയാളം സംസാരിക്കുന്ന വിദേശീയർ വരുംനാളുകളിൽ അപൂർവ്വമല്ലാത്ത കാഴ്ചയുമായി മാറിയേക്കും.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
