
യുകെ ഗവൺമെന്റിന്റെയും ഗ്രേറ്റ് ബ്രിട്ടീഷ് എനർജിയുടെയും £200 മില്യൺ നിക്ഷേപ സംയുക്ത പദ്ധതിയിൽ യുകെയിലെ സ്‌കൂളുകൾ, എൻഎച്ച്എസ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുകളിൽ വ്യാപകമായി സോളാർ പാനലുകൾ സ്ഥാപിക്കും. യുകെയിലുടനീളമുള്ള നൂറുകണക്കിന് സ്‌കൂളുകൾ, എൻഎച്ച്എസ് ട്രസ്റ്റുകൾ, കമ്മ്യൂണിറ്റികൾ എന്നിവയുടെ പുതിയ സോളാർ മേൽക്കൂര, സൗരോർജ്ജത്തിന്റെയും പുനരുപയോഗ പദ്ധതികളുടെയും വലിയ പ്രയോജനം ലഭയമാക്കും. ഊർജ്ജ ബില്ലുകളിൽ പണം ലാഭിക്കുന്നതിന് ഇത് സഹായകമാകും. ഗവൺമെന്റിന്റെ മാറ്റത്തിനായുള്ള പദ്ധതിയിലേക്കുള്ള മറ്റൊരു ചുവടുവയ്പിൽ, ബ്രിട്ടീഷ് ജനതയുടെ ഉടമസ്ഥതയിലുള്ള, ഗ്രേറ്റ് ബ്രിട്ടീഷ് എനർജി എന്ന കമ്പനിക്കായുള്ള ആദ്യത്തെ പ്രധാന പദ്ധതി ഊർജ്ജ സെക്രട്ടറി മാർച്ച് 21 വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും, പ്രാദേശികമായി ശുദ്ധമായ വൈദ്യുതി നിർമ്മിക്കുന്നതിനും, ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമായി സ്കൂളുകൾ, NHS , സർക്കാർ ഓഫീസുകൾ എന്നിവയുമായി അവർ ഉടൻ പ്രവർത്തിക്കാൻ തുടങ്ങും. ഇംഗ്ലണ്ടിൽ ഏകദേശം 80 മില്യൺ പൗണ്ട് ധനസഹായം ഏകദേശം 200 സ്കൂളുകളെ പിന്തുണയ്ക്കും. കൂടാതെ ഏകദേശം 200 എൻഎച്ച്എസ് സൈറ്റുകൾക്കായി 100 മില്യൺ പൗണ്ട്, എൻഎച്ച്എസ് ട്രസ്റ്റുകളുടെ മൂന്നിലൊന്ന് ഭാഗവും ഉൾക്കൊള്ളുന്നു. ക്ലാസ് മുറികൾക്കും പ്രവർത്തനങ്ങൾക്കും വൈദ്യുതി നൽകാൻ കഴിയുന്ന മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും ശേഷിക്കുന്ന ഊർജ്ജം ഗ്രിഡിലേക്ക് തിരികെ വിൽക്കുന്നതിനും ഇത് സഹായിക്കും. 2025 സമ്മർ അവസാനത്തോടെ സ്കൂളുകളിലും ആശുപത്രികളിലും ആദ്യ പാനലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അടുത്ത അധ്യയന വർഷത്തേക്ക് സ്കൂളുകളുടെ വരുമാനം വർദ്ധിപ്പിക്കും.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
