
അപ്രതീക്ഷിത കുഴഞ്ഞുവീണ് മരണത്തിന് ഇരയായി യുകെയിലെ ഒരു ജീവൻകൂടി പൊലിഞ്ഞു. യുകെകെസിഎ കെറ്ററിംഗ് യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ്, 51, ആണ് നിര്യാതനായത്. ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ ഷൈജു പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സമീപവാസികളായ ഷിബു, ഷാജി, ജോബ് എന്നിവരെല്ലാം ഓടിയെത്തിയെ ജീവന്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. വിവരമറിഞ്ഞു നിരവധിപ്പേർ വീട്ടിലെത്തി. മൃതദേഹം വേഗംതന്നെ കെറ്ററിംഗ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്‌തു. കെറ്ററിംഗ് മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഷൈജു, ദീർഘനാളായി ഭാര്യ ലിന്‍സിയ്ക്കും മക്കൾക്കും ഒപ്പം കെറ്ററിംഗില്‍ തന്നെയായിരുന്നു താമസം. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ആന്‍മരിയ ഷൈജുവും എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്‍സില്‍ ഷൈജുവുമാണ് മക്കൾ. ഡല്‍ഹിയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷൈജു ഫിലിപ്പ് കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ ഇടവകാംഗമാണ്. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
