
നോറോവൈറസ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആശുപത്രികളിൽ സന്ദർശകരെ വിലക്കാൻ വെയിൽസ് ഹെൽത്ത് ബോർഡ് തീരുമാനിച്ചു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലാൻഡോഫ്, ബാരി ഹോസ്പിറ്റൽ, കാർഡിഫ് റോയൽ ഇൻഫർമറി എന്നിവിടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. രോഗികളെയും ജീവനക്കാരെയും സന്ദർശകരെയും സംരക്ഷിക്കുന്നതിനായി എല്ലാ പൊതു സന്ദർശനങ്ങളും നിർത്തിവയ്ക്കുമെന്ന് കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡ് വെള്ളിയാഴ്ച അറിയിച്ചു. അടുത്ത ബന്ധുക്കളെയല്ലാതെ രോഗികളെ സന്ദർശിക്കാൻ ആരേയും അനുവദിക്കില്ല. നോറോവൈറസ് വളരെ വേഗം പടരുന്ന പകർച്ചവ്യാധിയാണ്, രോഗബാധിതരായ ആളുകളിൽ നിന്നും ടോയ്‌ലറ്റ് ഫ്ലഷ് ഹാൻഡിലുകൾ പോലുള്ള പലരും സ്പർശിച്ച് മലിനമാക്കുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയും ഇത് പകരാം. എന്നാൽ രോഗാവസ്ഥ കണക്കിലെടുത്ത് അടുത്ത ആഴ്ച നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്നും ആരോഗ്യ ബോർഡ് അറിയിച്ചു. ആളുകളോട് പതിവായി സോപ്പിട്ട് കൈകഴുകാനും രോഗബാധിതർ വീടുകളിൽ തന്നെ കഴിയാനും അധികൃതർ ആവശ്യപ്പെടുന്നു.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
