
യുകെയിൽ സമീപകാലത്ത് മലയാളികൾക്കെതിരെ വംശീയവും അല്ലാത്തതുമായ ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. മലയാളികൾക്ക് എതിരെ മാത്രമല്ല, കുടിയേറ്റക്കാർക്കെതിരെ പൊതുവിലും അതിൽത്തന്നെ ഇന്ത്യക്കാർക്ക് നേരെയും അതിക്രമങ്ങൾ വർദ്ധിച്ചു.
മാർച്ച് മാസം മാത്രം മൂന്നോളം സംഭവങ്ങളിൽ മലയാളികൾ ആക്രമണത്തിന് ഇരയായി. ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നും മലയാളികൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം സംഭവങ്ങൾ ഉടൻതന്നെ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും അസ്സോസിയേഷനുകൾ ആവശ്യപ്പെടുന്നു.
സോമർസെറ്റ് പ്ലൈമൗത്തിലാണ് ബസിൽ യാത്രചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം നടന്നത്. പ്ലൈമൗത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ സപ്പോർട്ട് വർക്കറായ മലയാളി യുവാവാണ് വംശീയ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞദിവസം രാത്രി 8.30 നായിരുന്നു സംഭവം. രാത്രി 10 മുതൽ ആരംഭിക്കുന്ന ഷിഫ്റ്റിൽ ജോലിക്ക് കയറുവാൻ താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് യാത്രാദൂരത്തിലുള്ള ഹോസ്പിറ്റലിലേക്കുള്ള യാത്രയിലാരുന്നു വയനാട് സ്വദേശിയായ യുവാവ്. റോഡിൽ വച്ചുതന്നെ അക്രമി പുലമ്പിക്കൊണ്ട് സമീപിച്ചെങ്കിലും യുവാവ് അവഗണിച്ച് ഒഴിഞ്ഞുമാറി. എന്നാൽ ഇയാൾ യുവാവിനെ പിൻതുടർന്ന് ബസ്സിൽ കയറുകയായിരുന്നു.
ബസ്സിനുള്ളിലും ഇയാൾ പുലഭ്യങ്ങൾ പറഞ്ഞ് ഒരു കാരണവുമില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. ബസിലെ പലരോടും ഇയാൾ കയർത്ത് സംസാരിച്ചു. ബസിൽ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ചെയ്തശേഷം മലയാളി യുവാവിനോട് ഉപയോഗിച്ചിരുന്ന ഫോണും, ഇയർപോഡും തരാൻ ആവശ്യപ്പെട്ടു. മലയാളി യുവാവ് ചെറുത്തപ്പോൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിനിടെ അക്രമി യുവാവിന്റെ തല ബസിന്റെ ജനാലയോട് ചേർത്തുവച്ച് ചവിട്ടി. യുവാവിന്റെ മുഖത്തും ശരീരത്തിലും മർദ്ദിക്കുകയും ചെയ്‌തു. ബസ്സിനുള്ളിലെ മറ്റുള്ളവർ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
ക്രൂരമായ ആക്രമണത്തിൽ യുവാവിന് മുറിവേൽക്കുകയും ബസിന്റെ ഗ്ലാസ് വിൻഡോ തകരുകയും ചെയ്തു. അതിനിടെ ബസ് നിർത്തിയപ്പോൾ ഡോർ തുറന്ന് അക്രമി ഓടി രക്ഷപെട്ടു. ബസ് ജീവനക്കാർ പ്ലൈമൗത്ത് പൊലീസിനെ ബന്ധപെടുകയും, പൊലീസെത്തി, ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
രാത്രി ഏറെ വൈകി അക്രമിയെ പിടികൂടിയതായി പൊലീസ് യുവാവിനെ അറിയിച്ചു. തദ്ദേശീയനും പ്രദേശവാസിയും സ്ഥിരം അക്രമികളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ബസിലെ സിസി ടിവി ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടുവാൻ പൊലീസിനെ സഹായിച്ചത്.
പരുക്കേറ്റ യുവാവ് ഇപ്പോഴും പ്ലൈമൗത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. തലയ്ക്ക് സിടി സ്കാൻ ഉൾപ്പടെയുള്ള പരിശോധനകൾക്ക് വിധേയമായതായാണ് ലഭ്യമാകുന്ന വിവരം.
സംഘർഷത്തിൽ ബസിന് എകദേശം 4,000 പൗണ്ടിന്റെ നാശനഷ്ടം സംഭിച്ചതായുമാണ് പ്രാഥമിക നിഗമനം. യുവാവിന്റെ ഫോണിനും ഇയർപോടിനും അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി ബസ് പൊലീസ് കസ്റ്റ്ഡിയിലാണ്. യുവാവിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു.
ആക്രമണത്തിന് ഇരയായ യുവാവ് ഏകദേശം ഒരുവർഷം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. സഹായവുമായി സുഹൃത്തുക്കളും പ്ലിമത്തിലെ മലയാളി സമൂഹവും ഒപ്പമുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്ലിമത്തിലെ ഇന്ത്യൻ സമൂഹം ഏറെ ആശങ്കയിലാണ്. അക്രമത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് തദ്ദേശീയരും വിദേശീയരുമായ ഹോസ്പിറ്റൽ ജീവനക്കാർ രേഖപെടുത്തുന്നത്.
സമീപകാലത്ത് കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന ആക്രമണ സംഭ വങ്ങളിൽ മലയാളികൾ ജാഗ്രത പുലർത്തണമെന്ന് പ്ലിമത്ത് മലയാളി കൾചറൽ കമ്യൂണിറ്റി (പിഎംസിസി) നിർദ്ദേശം നൽകി. അക്രമം ഉണ്ടായാൽ ഉടൻ തന്നെ 999, 111 നമ്പരുകളിൽ വിളിക്കണമെന്നും സംശയകരമായ സാഹചര്യത്തിൽ അക്രമികളെ കണ്ടാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പിഎംസിസ /ആവശ്യപ്പെട്ടു.
ആഴ്ചകൾക്കുമുമ്പ്[ സോമർസെറ്റിന് സമീപമുള്ള ടോണ്ടനിൽ മലയാളി യുവതികൾക്ക് നേരെ തദ്ദേശീയരായ യുവാക്കൾ മുഖംമൂടി ധരിച്ച് ആക്രമിക്കാൻ മുതിർന്നിരുന്നു. എന്നാൽ യുവതികൾ ഓടി രക്ഷപ്പെട്ടു. സ്വകാര്യ കെയർ ഹോമിലെ ജീവനക്കാരായ യുവതികൾ ജോലി കഴിഞ്ഞു മടങ്ങവേ ആയിരുന്നു സംഭവം. യുവതികളോട് സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ ആവശ്യപ്പെട്ടായിരുന്നു യുവാക്കൾ ആക്രമണത്തിന് മുതിർന്നത്.
ലിങ്കൺഷെയറിൽ മാർച്ച് മാസം തുടക്കതിൽ മലയാളി നഴ്സും കുടുംബവും വംശീയാക്രമണത്തിന് ഇരയായിരുന്നു. ഗ്രാന്തം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിൾ സാമിനും ഭർത്താവ് സാനുവിനുമാണ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെയാണ് തദ്ദേശീയ യുവതിയിൽ നിന്നും വംശീയ അധിക്ഷേപവും അക്രമണവും നടന്നത്.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
