
അയർലാൻഡ് സ്ലൈഗോയിലെ ആശുപത്രിയിൽ എമര്‍ജെന്‍സി വിഭാഗത്തില്‍ രക്തസാമ്പിളുകള്‍ എടുക്കുന്നതിനിടെ കൗമാരക്കാരിയെയും യുവതിയെയും ലൈംഗികമായി പീഡിപ്പിച്ച മലയാളി ഹെൽത്ത് കെയര്‍ വര്‍ക്കര്‍ക്ക് കോടതിയുടെ കാരുണ്യത്താൽ ശിക്ഷ ഇളവായി കിട്ടി. ഇയാളുടെ കണ്ണീരോടെയുള്ള ക്ഷമാപണം അംഗീകരിച്ച കോടതി ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഡ്രോംക്ലിഫ് മില്‍ടൗണിലെ താമസക്കാരനായ എല്‍ദോസ് യോഹന്നാനെയാണ് ലൈംഗികാതിക്രമ ശിക്ഷയില്‍ നിന്നും ദയാദാക്ഷിണ്യത്തിന്റെ പേരിൽ ഒഴിവാക്കിയത്. വെസ്റ്റ്മീത്തിലെ മുള്ളിംഗറിലെ റീജിയണല്‍ ആശുപത്രിയിലാണ് കേസിനാസ്പദമായ ആദ്യമായ സംഭവം നടന്നത്. ഫ്ളെബോടോമിസ്റ്റായി ജോലി ചെയ്തിരുന്ന യോഹന്നാന്‍ പരിശീലനം ലഭിച്ച മെഡിക്കല്‍ പ്രൊഫഷണലായിരുന്നു. പരിശോധനയുടെ പേരില്‍ പെണ്‍കുട്ടിയുടെ സ്തനങ്ങളിലും യുവതിയുടെ ജനനേന്ദ്രിയത്തിലും പിടിക്കുന്നതുള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെയുണ്ടായിരുന്നത്. ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും ശാരീരിക സമഗ്രതയ്‌ക്കെതിരായ ആക്രമണമായും മുള്ളിംഗര്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജഡ്ജി കീനന്‍ ജോണ്‍സണ്‍ നിരീക്ഷിച്ചു ഇയാൾ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജഡ്ജി ജോണ്‍സണ്‍ പ്രൊബേഷന്‍ സര്‍വീസില്‍ നിന്നും കൗണ്‍സിലിംഗില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു. മൂന്നുവര്‍ഷത്തെ തടവിന് വിധിച്ചെങ്കിലും കര്‍ശന വ്യവസ്ഥകളോടെ ശിക്ഷയില്‍ ഇളവുനല്‍കുകയായിരുന്നു കോടതി. ഇരകള്‍ക്ക് 10500 യൂറോ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. നഷ്ടപരിഹാരത്തുകയില്‍ 8,000 യൂറോ കൗമാരക്കാരിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ വീണ്ടും കുറ്റകൃത്യം ചെയ്‌താൽ, ഈ ശിക്ഷ തിരിച്ചുവരുമെന്നും 18 മാസം പ്രൊബേഷന്‍ മേല്‍നോട്ടത്തില്‍ തുടരണമെന്നും വിധിയില്‍ വ്യവസ്ഥ ചെയ്യുന്നു. സെക്ഷ്വല്‍ ഒഫെന്റിംഗിനെതിരായ ചികിത്സയിൽ പങ്കെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കരഞ്ഞുകൊണ്ടാണ് പ്രതി കോടതിയില്‍ ക്ഷമയാചിച്ചത്. കുടുംബത്തിന്റെ ഏകാശ്രയമാണ് താനെന്ന് ഇയാള്‍ കേണു പറഞ്ഞു. നഷ്ടപരിഹാരം നല്‍കാമെന്നും കോടതിയെ അറിയിച്ചു. ഇയാളുടെ കര്‍ഷക കുടുംബാംഗമായ ഭാര്യയും ഭർത്താവ് ജയിലിലായാൽ തന്നെയും കുട്ടികളേയും നോക്കാൻ മറ്റാരുമില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തി. പ്രതിക്ക് കരിയര്‍ നഷ്ടപ്പെട്ടുവെന്നും ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുമെന്നും അതിനാല്‍ കോടതി നിര്‍ദ്ദേശിക്കുന്നതെന്തും ചെയ്യാമെന്നും കോടതിയെ ഇയാളുടെ അഭിഭാഷകനും അറിയിച്ചിരുന്നു.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
