
റിലീസ് ചെയ്ത് മൂന്നുദിവസം കഴിയുമ്പോൾ തന്നെ റെക്കോർഡ് കളക്ഷൻ നേടിയ മലയാള ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രങ്ങളുടെ തമ്പുരാൻ, എംമ്പുരാന്റെ വ്യാജ പതിപ്പുകൾ യുകെയിൽ വ്യാപകമായി പ്രചരിക്കുന്നുവെന്ന് വിതരണക്കാർ ആർഎഫ്‌ടി ഫിലിംസ് ആരോപിച്ചു. സോഷ്യൽ മീഡിയയും വാട്സ്ആപ്പും വെബ്‌സൈറ്റുകളും അടക്കമുള്ള വിവിധ ഗ്രൂപ്പുകളിൽ തമ്പുരാൻറെ വ്യാജ തിയേറ്റർ കോപ്പി പതിപ്പുകൾ പ്രചരിക്കുന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്. ഇത് ഷെയർ ചെയ്യുന്നവരുടെയും യൂട്യൂബ് അടക്കമുള്ള ചാനലുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നവരുടെയും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ആർ എഫ് ടി ഫിലിംസിന്റെ ഉടമ റൊണാൾഡ് തൊണ്ടിക്കൽ പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയും വിതരണക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2025 മാർച്ച് 27 ന് തിയേറ്റർ റിലീസിന് ശേഷം സിനിമയുടെ നൈറേറ്റഡ് പകർപ്പുകളുടെ നിയമവിരുദ്ധമായ വിതരണത്തിൽ എൽ2: എംപുരാന്റെ യുകെയിലെ ഔദ്യോഗിക വിതരണക്കാരായ ആർഎഫ്‌ടി ഫിലിംസ് എന്ന ഞങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. വെബ്‌സൈറ്റുകൾ, മെസ്സേജ് പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ അനധികൃത പതിപ്പുകൾ പങ്കിടുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില വ്യക്തികൾ ഈ നിയമവിരുദ്ധ പകർപ്പുകൾ പ്രോത്സാഹിപ്പിക്കുന്നു. ഇത് 1988 ലെ പകർപ്പവകാശം, ഡിസൈനുകൾ, പേറ്റന്റ്സ് ആക്ടിന്റെ വ്യക്തമായ ലംഘനമാണ്, കൂടാതെ യുകെ നിയമപ്രകാരം ക്രിമിനൽ, സിവിൽ ശിക്ഷകൾക്ക് വിധേയവുമാണ്. പൈറേറ്റഡ് പതിപ്പുകളുടെ അനധികൃത പങ്കിടൽ, അപ്‌ലോഡ് അല്ലെങ്കിൽ പ്രൊമോട്ട് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കെതിരെ ഞങ്ങൾ നിയമനടപടികൾ ആരംഭിക്കുന്നു. ഉറവിടങ്ങൾ കണ്ടെത്തുന്നതിനും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനും ഞങ്ങൾ സൈബർ സുരക്ഷാ വിദഗ്ധരുമായി പ്രവർത്തിക്കുന്നു. പൈറസിയിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പകരം അംഗീകൃത പ്രദർശനങ്ങളിലൂടെയും പ്ലാറ്റ്‌ഫോമുകളിലൂടെയും സിനിമയെ പിന്തുണയ്ക്കാനും ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. പൈറസിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ info@rftfilms.co.uk എന്ന വിലാസത്തിലോ +44 7424 356413 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് വഴിയോ രഹസ്യമായി സമർപ്പിക്കാവുന്നതാണ്. ആർഎഫ്ടി ഫിലിംസ് പ്രസ്‌താവനയിൽ പറയുന്നു. ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 100 കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് വിതരണക്കാർ. മലയാള സിനിമയുടെ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓവർസീസ് കളക്ഷൻ നേടുക എമ്പുരാൻ ആയിരിക്കുമെന്ന് ആർഎഫ്ടി ഫിലിംസ് ഉടമ റൊണാൾഡ് തൊണ്ടിക്കൽസി പറഞ്ഞു. യുഎസ്, കാനഡ ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിൽ നിന്നും 60 കോടിയോളം രൂപയുടെ കളക്ഷൻ പ്രതീക്ഷിക്കുന്നു. യുകെയിൽ മാത്രം എമ്പുരാൻ 231ൽപ്പരം തിയറ്ററുകളിലാണ് റിലീസ് ചെയ്തിട്ടുള്ളത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് .പാൻ ഇന്ത്യൻ റിലീസായി എത്തുന്നത്. 2023 ഒക്ടോബർ 5ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ അമേരിക്ക, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ ലഡാക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളാണ് ഷൂട്ടിങ് ലൊക്കേഷനായത്. അതിനിടെ വിവാദങ്ങളിലും എമ്പുരാൻ ഒന്നാമത് എത്തി. ചിത്രത്തിൽ രാഷ്ട്രീയ വർഗീയ വിവാദ പരാമർശങ്ങൾ നടത്തുന്നു എന്നാണ് ആരോപണം. ഇതേത്തുടർന്ന് സെൻസർ ബോർഡ് ആവശ്യപ്പെടാതെ തന്നെ ചിത്രത്തിന്റെ നിർമാതാക്കൾ 14 ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി പുതിയ വേർഷൻ തയ്യാറാക്കി കഴിഞ്ഞു. ഇത് നാളെ മുതൽ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
