
ബിർമിംഹാമിന്റെ തെരുവുകൾ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥ! ഏതുസമയവും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാം. ഈ മാസം രണ്ടാംവാരം മുതൽ ബിർമിംഹാമിൽ ഇതാണ് അവസ്‌ഥ. മാസങ്ങളായി തുടർന്നുവന്ന ബിൻ തൊഴിലാളികളുടെ മെല്ലെപ്പോക്ക് സമരം, മാർച്ച് 11 മുതൽ തുടർച്ചയായ സമരമായി മാറുകയായിരുന്നു. ഇതേത്തുടർന്ന് ബിൻ പണിമുടക്കിനെ ബർമിംഗ്ഹാം സിറ്റി കൗൺസിൽ ഒരു മേജർ ഇൻസിഡന്റായി പ്രഖ്യാപിച്ചു. 17,000 ടൺ മാലിന്യം തെരുവുകളിൽ ഇതിനകം കൂടിക്കിടപ്പുണ്ടെന്ന് കൗൺസിൽ അധികൃതർ പറയുന്നു. മാലിന്യം നീക്കം ചെയ്യാൻ അതോറിറ്റി പാടുപെടുന്നതിനാൽ പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കുള്ള പ്രതികരണമായാണ് മേജർ ഇൻസിഡൻസ് പ്രഖ്യാപിച്ചതെന്ന് കൗൺസിൽ ലീഡർ ജോൺ കോട്ടൺ പറഞ്ഞു, ഇതാണ് പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ കാരണമായത്. ഈ പ്രഖ്യാപനം വഴി, 35 വാഹനങ്ങളും ജീവനക്കാരും അധികമായി വിന്യസിച്ചുകൊണ്ട് അതോറിറ്റിക്ക് തെരുവ് ശുചീകരണ പ്രവർത്തനങ്ങളും ഈച്ച നീക്കംചെയ്യലും വർദ്ധിപ്പിക്കാൻ കഴിയും. ചവർ നീക്ക തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും തൊഴിൽ തരംതാഴ്ത്തുന്നതിനും എതിരെയുള്ള പദ്ധതി നടപ്പാക്കുന്നതിൽ കൗൺസിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട്, മാർച്ച് 11 മുതൽ തുടർച്ചയായി യുണൈറ്റ് യൂണിയൻ അംഗങ്ങൾ പണിമുടക്കിലാണ്. മാലിന്യം കുന്നുകൾ കുന്നുകൂടുന്നത് കണ്ട് മതിയായെന്നാണ് നഗരത്തിലെ പല പ്രദേശങ്ങളിലുമുള്ള താമസക്കാർ പറയുന്നത്. ചില പ്രദേശങ്ങളിൽ ബിന്നുകൾ കാലിയാക്കുമ്പോൾ മറ്റു ചിലയിടങ്ങളിൽ ചവറുകൾ കൂനകൂട്ടിയിടുന്നു. മാലിന്യങ്ങൾ പലതും ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. എലികളുടെയും ഈച്ചകളുടെയും ശല്യം പെരുകിക്കഴിഞ്ഞു ഇതുമൂലം സമീപവാസികളുടെ ജീവിതം ദുസ്സഹമായി മാറിയതായും ആരോപിക്കുന്നു. പാർലമെൻറ് ഹൗസ് ഓഫ് കോമൺസിൽ പണിമുടക്ക് വിഷയം ഉന്നയിക്കപ്പെട്ടപ്പോൾ, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. എന്നാൽ പ്രശ്നം പരിഹരിക്കാനും സമരം ഒത്തുതീർക്കാനുമുള്ള യാതൊരുവിധ നടപടികളും സർക്കാരിൻറെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും യൂണിയൻ ആരോപിക്കുന്നു. പിക്കറ്റ് ലൈനുകളിലെ ജീവനക്കാർ വാഹനങ്ങൾ ഡിപ്പോയിൽ നിന്ന് പുറത്തേക്ക് പോകുന്നത് തടയുന്നതിനാലാണ് തെരുവുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിൽ ബുദ്ധിമുട്ടുന്നതെന്ന് കൗൺസിൽ ലീഡർ കോട്ടൺ പറഞ്ഞു. മേജർ ഇൻസിഡന്റ് പ്രഖ്യാപിക്കുന്നത് കൗൺസിലിന് "നഗരം നേരിടുന്ന അപകടസാധ്യതകൾ നന്നായി കൈകാര്യം ചെയ്യുന്നതിന് പങ്കാളികളുമായി പ്രവർത്തിക്കാൻ" അനുവദിക്കുന്നു, അതിൽ ഡാറ്റയുടെ വർദ്ധിച്ച പങ്കിടലും ഉൾപ്പെട്ടേക്കാം. അയൽ കൗൺസിലുകളിൽ നിന്നും സർക്കാരിൽ നിന്നുമുള്ള കൂടുതൽ പിന്തുണയും പരിശോധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
