
യുകെ മലയാളികളിൽ നടുക്കവും നൊമ്പരവും വിതച്ച് ഹൃദയാഘാതം മൂലമുള്ള യുവാക്കളുടെ കുഴഞ്ഞുവീണ് മരണങ്ങൾ തുടരുന്നു. മാഞ്ചസ്റ്റർ വിഥിൻഷോയിലെ മലയാളി മെയിൽ നഴ്‌സ് ജെബിൻ സെബാസ്റ്റ്യൻഇന്ന് പുലർച്ചെയാണ് ഏവരേയും ഞെട്ടിച്ച് ഹൃദയാഘാതം മൂലം തീർത്തും അപ്രതീക്ഷിതമായി മരണമടഞ്ഞത്. നാൽപത് വയസ്സുമാത്രമായിരുന്നു പ്രായം. പുലർച്ചെ രണ്ടുമണിയോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ജെബിൻ ജോലിചെയ്തിരുന്ന വിഥിൻഷോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ജെബിന് മറ്റ് അസുഖങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു വിഥിന്‍ഷോ ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്‌സാണ് ജെബിന്‍. നാലു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയററും ആയിരുന്നു. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ഹൃദയം തകർന്ന അവസ്ഥയിലാണ് അൽഫോൻസയും പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളും. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം. അല്‍ഫോന്‍സ മറ്റേണിറ്റി ലീവിലായിരുന്നതിനാല്‍ ജോലിയ്ക്ക് പോയിരുന്നില്ല. നാട്ടില്‍ കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ്. ജെബിന്റെ മരണ വിവരമറിഞ്ഞ് ഇടവക വികാരി ഫാ. ജോസ് കുന്നുംപുറം അടക്കമുള്ള മലയാളി സമൂഹം എല്ലാവിധ സഹായങ്ങളുമായി ആശുപത്രിയിലുണ്ട്. ആശുപത്രിയിലുള്ള ജെബിന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും. പൊതുദർശനവും സംസ്‌കാരവും അടക്കമുള്ള മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
